മഹാത്മാഗാന്ധി സർവ്വകലാശാല
മഹാത്മാഗാന്ധി സർവ്വകലാശാല അഥവാ എം.ജി.യൂനിവേഴ്സിറ്റി 1983 ഒക്ടോബർ 2-നാണ് സ്ഥാപിതമായത്.[1] കോട്ടയമാണ് സർവ്വകലാശാലയുടെ ആസ്ഥാനം. ഈ സർവ്വകലാശാലയ്ക്ക് കീഴിൽ കേരളത്തിലെ അഞ്ച് ജില്ലകളിലായി 192 ആർട്സ് ആൻറ് സയൻസ് കോളേജുകളും, 3 മെഡിക്കൽ കോളേജുകളും, 22 എഞ്ചിനീയറിംഗ് കോളേജുകളും, 20 നഴ്സിങ് കോളേജുകളും, 7 ദന്തൽ കോളേജുകളും, 3 ആയുർവേദ കോളേജുകളും, 2 ഹോമിയൊ കോളേജുകളും, ഉണ്ട്. സർവ്വകലാശാല സ്വന്തമായി ഒരു എഞ്ചിനീയറിംഗ് കോളേജും, പാരാമെഡിക്കൽ കോഴ്സുകൾക്കായി കോളേജുകളും, ടീച്ചർ എഡുക്കേഷൻ കോളജുകളും നടത്തുന്നു. 11 സ്കൂളുകളിലായി വിവിധ ഗവേഷണങ്ങളും നടക്കുന്നു. ആയിരത്തിലധികം ഡോക്റ്ററേറ്റുകൾ ഇതിനോടകം നൽകിയിട്ടുണ്ട്[അവലംബം ആവശ്യമാണ്]. അക്കാദമിക് സെന്ററുകൾ - അഞ്ചു വർഷ വിവിധ സയൻസ് ശാഖകൾ ഏകോപിപ്പിച്ച എം എസ് പ്ലസ് ടു തലത്തിൽ വിജയിച്ചവർക്ക് . ഇംഗ്ലീഷ് ഭാഷാ ആശയ വിനിമയം. പരിസ്ഥിതി പഠനം. എംഎസ് നാനോ സയൻസ് കൂടാതെ പരിസ്ഥിതി പഠനം, ബയോമെഡിക്കൽ ഗവേഷണം, സോഷ്യൽ സയൻസ് മുതലായവയിൽ അന്തർ സർവ്വകലാശാല സെന്ററുകളും പ്രവർത്തിയ്ക്കുന്നു. മുൻ വർഷത്തെ പി. ജി പ്രവേശനം പോലെ യു .ജി പ്രവേശനവും ഈ വർഷം മുതൽ ഏക ജാലകം മുഖാന്തരം നടക്കുന്നു എന്നുള്ളതും എം ജി സർവ്വകലാശാലയുടെ പ്രത്യേകതയാണ്.
സർവ്വകലാശാലയുടെ പ്രവേശനകവാടം | |
ആദർശസൂക്തം | വിദ്യായ അമ്രൃതംസ്നുതേ |
---|---|
തരം | പബ്ലിക് |
സ്ഥാപിതം | 1983 |
ചാൻസലർ | പി. സദാശിവം |
വൈസ്-ചാൻസലർ | ബാബു സെബാസ്റ്റ്യൻ |
സ്ഥലം | കോട്ടയം, കേരളം, ഇന്ത്യ |
അഫിലിയേഷനുകൾ | യു.ജി.സി |
വെബ്സൈറ്റ് | എം.ജി.യൂനിവേഴ്സിറ്റി |
അവലംബംതിരുത്തുക
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
Mahatma Gandhi University എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
- ഔദ്യോഗിക വെബ്സൈറ്റ്
- മലയാളം വാരിക, 2012 ജൂൺ 22 Archived 2016-03-06 at the Wayback Machine.