ദിമിത്രി മെൻഡലിയേവ്
ആദ്യത്തെ ആവർത്തനപ്പട്ടിക അവതരിപ്പിച്ച റഷ്യക്കാരനായ ശാസ്ത്രജ്ഞനാണ് ദിമിത്രി മെൻഡലിയേവ്. പൂർണ്ണനാമം:ദിമിത്രി ഇവാനോവിച്ച് മെൻഡലിയേവ് . (Russian: Дми́трий Ива́нович Менделе́ев, Dmitri Ivanovich Mendeleev ) രസതന്ത്രജ്ഞൻ, ഗവേഷകൻ, കണ്ടുപിടിത്തക്കാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു. ആവർത്തനപ്പട്ടികയിലേക്ക് സംഭാവന നൽകിയ മറ്റു ശാസ്ത്രജ്ഞരിൽ നിന്നു വ്യത്യസ്തമായി കണ്ടുപിടിക്കാനിരിക്കുന്ന മൂലകങ്ങളൂടെ സ്വഭാവസവിശേഷതകൾ അദ്ദേഹം പ്രവചിച്ചു.
ദിമിത്രി മെൻഡിലിയോഫ് | |
---|---|
ജനനം | Verhnie Aremzyani, Russian Empire | 8 ഫെബ്രുവരി 1834
മരണം | 2 ഫെബ്രുവരി 1907 | (പ്രായം 72)
ദേശീയത | Russian |
കലാലയം | Saint Petersburg University |
അറിയപ്പെടുന്നത് | Inventing the Periodic table of chemical elements |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | കെമിസ്ട്രി, physics and adjacent fields |
ശ്രദ്ധേയരായ വിദ്യാർത്ഥികൾ | Dmitri Konovalov, Valery Gemilian, Alexander Baykov |
ആദ്യകാല ജീവിതം
തിരുത്തുകസൈബീരിയയിലെ ടോബ്ലോസ്കിൽ വെർഖ്നീ അരെംസയാനി എന്ന ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്. ഇവാൻ പാവ്ലോവിച്ച് മെൻഡലിയേവ്, മരിയ ഡിമിട്രിയേവ്ന മെൻഡലിയേവ് എന്നിവരാണ് മാതാപിതാക്കൾ. പാവെൽ മാക്സിമോവിച്ച് സോകോലോവ് എന്നായിരുന്നു ഇദ്ദേഹത്തിന്റെ മുത്തച്ഛന്റെ പേര്. റഷ്യൻ ഓർത്തഡോക്സ് സഭയിലെ ഒരു പാതിരിയായിരുന്നു ഇദ്ദേഹം. [1] ഇവാനും സഹോദരീസഹോദരന്മാരും ഒരു സെമിനാരിയിലെ പഠനത്തിനിടെ പുതിയ കുടുംബപ്പേര് സ്വീകരിച്ചു. [2] ഓർത്തഡോക്സ് ക്രിസ്ത്യാനിയായാണ് ജനിച്ചതെങ്കിലും ഇദ്ദേഹം പിന്നീട് മതത്തെ തള്ളിക്കളയുകയും ഒരു തരം ഡേയിസം മതമായി സ്വീകരിക്കുകയും ചെയ്തു.[3]
11-ഓ, 13-ഓ, 14ഓ 17ഓ സഹോദരീസഹോദരന്മാരാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. [4] പല സ്രോതസ്സുകളും പല എണ്ണമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇദ്ദേഹം ഏറ്റവും ഇളയ ആളായിരുന്നു. [5] രാഷ്ട്രമീമാംസ, തത്ത്വശാസ്ത്രം, ഫൈൻ ആർട്ട്സ് എന്നിവ പഠിപ്പിക്കുന്ന അദ്ധ്യാപകനായിരുന്നു ഇദ്ദേഹത്തിന്റെ അച്ഛൻ. ഇദ്ദേഹത്തിന്റെ അച്ഛന്റെ കാഴ്ച്ചശക്തി നഷ്ടപ്പെടുകയും അതോടെ ജോലി ഇല്ലാതാവുകയും ചെയ്തു. അമ്മ ജോലി ചെയ്യാനാരംഭിച്ചു. കുടുംബത്തിന്റെ ഗ്ലാസ്സ് ഫാക്ടറി അടഞ്ഞുകിടന്നിരുന്നത് ഇവർ തുറന്നു പ്രവർത്തിപ്പിക്കാൻ തുടങ്ങി. ഇദ്ദേഹത്തിനു പതിമൂന്ന് വയസ്സായപ്പോഴേയ്ക്കും അച്ഛൻ മരിക്കുകയും ഫാക്ടറി തീപ്പിടുത്തത്തിൽ നശിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹം ടോബ്ലോസ്കിലെ ഒരു ജിംനേഷ്യത്തിൽ വിദ്യാഭ്യാസത്തിനായി പോകാൻ തുടങ്ങിയത് ഈ സമയത്താണ്.
1849-ൽ ദാരിദ്ര്യത്തിലായ മെൻഡലിയേവ് കുടുംബം സെയിന്റ് പീറ്റേഴ്സ്ബർഗിലേയ്ക്ക് താമസം മാറ്റി. ഇദ്ദേഹം ഇവിടത്തെ മെയിൻ പെഡഗോഗിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 1850-ൽ ചേർന്നു. ബിരുദത്തിനു ശേഷം ഇദ്ദേഹത്തിന് ക്ഷയരോഗം പിടിപെടുകയും ഇതിനാൽ 1855-ഓടെ കരിങ്കടലിന്റെ വടക്കേ തീരത്തിനടുത്തുള്ള ക്രിമിയയിലേയ്ക്ക് ഇദ്ദേഹം താമസം മാറി. ഒന്നാം നമ്പർ സിംഫെറോപോൾ ജിംനേഷ്യത്തിൽ ഇദ്ദേഹം ശാസ്ത്രാദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1857ഓടെ ആരോഗ്യം വീണ്ടെടുത്ത് ഇദ്ദേഹം സെന്റ് പീറ്റേഴ്സ്ബർഗിൽ തിരിച്ചെത്തി.
അവലംബം
തിരുത്തുക- ↑ Dmitriy Mendeleev: A Short CV, and A Story of Life Archived 2017-08-25 at the Wayback Machine., mendcomm.org
- ↑ Удомельские корни Дмитрия Ивановича Менделеева (1834–1907) Archived 2007-09-08 at the Wayback Machine., starina.library.tver.ru
- ↑ Michael D. Gordin (2004). A Well-ordered Thing: Dmitrii Mendeleev And The Shadow Of The Periodic Table. Basic Books. pp. 229–230. ISBN 9780465027750. Retrieved 30 August 2012.
Mendeleev seemed to have very few theological commitments. This was not for lack of exposure. His upbringing was actually heavily religious, and his mother — by far the dominating force in his youth - was exceptionally devout. One of his sisters even joined a fanatical religious sect for a time. Despite, or perhaps because of, this background, Mendeleev withheld comment on religious affairs for most of his life, reserving his few words for anti-clerical witticisms. ...Mendeleev's son Ivan later vehemently denied claims that his father was devoutly Orthodox: "I have also heard the view of my father's 'church religiosity' — and I must reject this categorically. From his earliest years Father practically split from the church — and if he tolerated certain simple everyday rites, then only as an innocent national tradition, similar to Easter cakes, which he didn't consider worth fighting against." ...Mendeleev's opposition to traditional Orthodoxy was not due to either atheism or a scientific materialism. Rather, he held to a form of romanticized deism.
- ↑ Johnson, George (3 January 2006). "The Nitpicking of the Masses vs. the Authority of the Experts". New York Times. Retrieved 14 March 2011.
- ↑ The number of Mendeleev's siblings is a matter of some historical dispute. When the Princeton historian of science Michael Gordin reviewed this article as part of an analysis of the accuracy of Wikipedia for the 14 December 2005 issue of Nature, he cited as one of Wikipedia's errors that "They say Mendeleev is the 14th child. He is the 14th surviving child of 17 total. 14 is right out." However in a New York Times article from January 2006, it was noted that in Gordin's own 2004 biography of Mendeleev, he also had the Russian chemist listed as the 17th child, and quoted Gordin's response to this as being: "That's curious. I believe that is a typographical error in my book. Mendeleyev was the final child, that is certain, and the number the reliable sources have is 13." Gordin's book specifically says that Mendeleev's mother bore her husband "seventeen children, of whom eight survived to young adulthood," with Mendeleev being the youngest. See: George Johnson, "The Nitpicking of the Masses vs. the Authority of the Experts" New York Times (3 January 2006) (online); "Supplementary information to accompany Nature news article 'Internet encyclopaedias go head to head' (Nature 438, 900–901; 2005)", posted on the Nature website 22 December 2005 (PDF); Gordin 2004, p. 178.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Gordin, Michael (2004). A Well-Ordered Thing: Dmitrii Mendeleev and the Shadow of the Periodic Table. New York: Basic Books. ISBN 0-465-02775-X.
- Mendeleyev, Dmitry Ivanovich (2005). Mendeleev on the Periodic Law: Selected Writings, 1869–1905. Mineola, New York: Dover Publications. ISBN 0-486-44571-2.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - Strathern, Paul (2001). Mendeleyev's Dream: The Quest For the Elements. New York: St Martins Press. ISBN 0-241-14065-X.
- Mendeleev, Dmitrii Ivanovich (1901). Principles of Chemistry. New York: Collier.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Original Periodic Table Archived 2004-08-03 at the Wayback Machine., annotated. webserver.lemoyne.edu
- Mendeleev's first draft version of the Periodic Table Archived 2014-02-19 at the Wayback Machine., 17 February 1869. chemheritage.org
- "Everything in its Place", essay by Oliver Sacks
- രചനകൾ ദിമിത്രി മെൻഡലിയേവ് ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)