ക്രിമിയ

കരിങ്കടലിന്റെ വടക്കൻ തീരത്തുള്ളതും ഉക്രൈനിന്റെ ഭാഗമായതുമായ ഒരു ഉപദ്വീപാണ് ക്രിമിയ
(Crimea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കരിങ്കടലിന്റെ വടക്കൻ തീരത്തുള്ളതും ഉക്രൈനിന്റെ ഭാഗമായതുമായ ഒരു ഉപദ്വീപാണ് ക്രിമിയ (/krˈmə/). ഓട്ടോണോമസ് റിപ്പബ്ലിക് ഓഫ് ക്രിമിയ (Автономна Республіка Крим, Avtonomna Respublika Krym; Автономная Республика Крым, Avtonomnaya Respublika Krym; Qırım Muhtar Cumhuriyeti, Къырым Мухтар Джумхуриети) ആണ് ഈ ഉപദ്വീപിന്റെ ഭൂരിഭാഗവും കയ്യാളുന്നത്.[5][6][7] 2014 മാർച്ച്‌ 18 ന് ക്രിമിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. [8]

ഓട്ടോണോമസ് റിപ്പബ്ലിക് ഓഫ് ക്രിമിയ

  • Автономная Республика Крым
  • Автономна Республіка Крим
  • Qırım Muhtar Cumhuriyeti
Flag of ക്രിമിയ
Flag
Coat of arms of ക്രിമിയ
Coat of arms
ദേശീയ മുദ്രാവാക്യം: 
Процветание в единстве (Russian)
Protsvetanie v yedinstve  (തർജ്ജമ)
"ഐക്യത്തിൽ സമൃദ്ധി"
ദേശീയ ഗാനം: 
Нивы и горы твои волшебны, Родина (Russian)
Nivy I gory tvoi volshebny, Rodina  (transliteration)
മാതൃദേശമേ, നിന്റെ കൃഷിയിടങ്ങളും പർവ്വതങ്ങളും മാന്ത്രികമാണ്
ക്രിമിയയുടെ സ്ഥാനം (ചുവപ്പ്) ഉക്രൈൻ (വെളുപ്പ്) രാജ്യവുമായി താരതമ്യത്തിന്.
ക്രിമിയയുടെ സ്ഥാനം (ചുവപ്പ്) ഉക്രൈൻ (വെളുപ്പ്) രാജ്യവുമായി താരതമ്യത്തിന്.
തലസ്ഥാനം
and largest city
സിംഫെറോപോൾ
ഔദ്യോഗിക ഭാഷകൾഉക്രൈനിയൻ
അംഗീകരിച്ച പ്രാദേശിക ഭാഷകൾ
വംശീയ വിഭാഗങ്ങൾ
(2001)
ഭരണസമ്പ്രദായംസ്വയംഭരണ റിപ്പബ്ലിക്
വിക്ടർ പ്ലാകിഡ[1][2]
അനതോളി മോഹ്യോളിയോവ്[3]
വോളോഡൈമൈർ കോൺസ്റ്റാൻഡിനോവ്[4]
നിയമനിർമ്മാണസഭവെർഖോവ്ന റാഡ
സ്വയംഭരണം from the റഷ്യൻ സാമ്രാജ്യം / സോവിയറ്റ് യൂണിയൻ
1921 ഒക്റ്റോബർ 18
1945 ജൂൺ 30
• പുനസ്ഥാപിച്ചുb
1992 ഫെബ്രുവരി 12
1998 ഒക്റ്റോബർ 21
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
26,100 കി.m2 (10,100 ച മൈ) (148-ആമത്)
ജനസംഖ്യ
• 2007 estimate
1,973,185 (148ആമത്)
• 2001 census
2,033,700
•  ജനസാന്ദ്രത
75.6/കിമീ2 (195.8/ച മൈ) (116th)
നാണയവ്യവസ്ഥഉക്രൈനിയൻ ഹ്രൈവ്നിയ (UAH)
സമയമേഖലUTC+2 (EET)
• Summer (DST)
UTC+3 (EEST)
കോളിംഗ് കോഡ്+380d
ഇൻ്റർനെറ്റ് ഡൊമൈൻcrimea.uac
  1. ഉക്രൈനിൽ ഉക്രൈനിയൻ ഭാഷ മാത്രമാണ് ഔദ്യോഗിക ഭാഷ എന്നതിനാൽ മറ്റൊരു ഭാഷയ്ക്കും ഔദ്യോഗിക പദവി ലഭിക്കുക സാദ്ധ്യമല്ല. പക്ഷേ ക്രിമിയയുടെ ഭരണഘടന പ്രകാരം റഷ്യൻ ഭാഷയാണ് വിവിധ ജനതകൾ തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഭാഷ. എന്നിരുന്നാലും ഭരണനിർവ്വഹണം റഷ്യൻ ഭാഷയിൽ നടക്കുന്നതിനാൽ ഫലത്തിൽ ഇതാണ് ഔദ്യോഗിക ഭാഷ. ക്രിമിയൻ ടാടാർ ഭാഷയും ഉപയോഗിക്കപ്പെടുന്നുണ്ട്.
  2. ക്രിമിയൻ ഒബ്ലാസിന്റെ സ്വയംഭരണം ഇത് പുതുതായി സ്വാതന്ത്ര്യം ലഭിച്ച ഉക്രൈനിനുള്ളിൽ ക്രിമിയൻ ഓട്ടോണോമസ് റിപ്പബ്ലിക്കായപ്പോൾ പുനസ്ഥാപിക്കപ്പെട്ടു.
  3. ഔദ്യോഗികമായി ഇത് അംഗീകരിക്കപ്പെട്ടിട്ടില്ല.
  4. +380-65 ഓട്ടോണമസ് റിപ്പബ്ലിക് ഓഫ് ക്രിമിയയ്ക്ക് 380–692 ഭരണപരമായി വേറിട്ടുനിൽക്കുന്ന സെവസ്റ്റപോൾ നഗരത്തിന്.

ക്രിമിയ ചരിത്രത്തിൽ പലവട്ടം കീഴടക്കപ്പെടുകയും അധിനിവേശത്തിലായിരിക്കുകയും ചെയ്തിട്ടുണ്ട്. സിമ്മേറിയനുകൾ, ഗ്രീക്കുകാർ, സ്കൈത്തിയനുകൾ, ഗോത്തുകൾ, ഹൂണുകൾ, ബൾഗാറുകൾ, ഖസാറുകൾ, കീവൻ റൂസ് രാജ്യം, ബൈസന്റൈൻ ഗ്രീക്കുകൾ, കിപ്ചാക്കുകൾ, ഓട്ടോമാൻ തുർക്കികൾ, ഗോൾഡൻ ഹോർഡ് ടാട്ടാറുകൾ, മംഗോളുകൾ എന്നിവരെല്ലാം ക്രിമിയ നിയന്ത്രിച്ചിട്ടുണ്ടെന്ന് ചരിത്രം പറയുന്നു. 13-ആം നൂറ്റാണ്ടിൽ വെനീസുകാർ ജെനോവന്മാർ എന്നിവർ ഈ രാജ്യം ഭാഗികമായി നിയന്ത്രിച്ചിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടുമുതൽ പതിനെട്ടാം നൂറ്റാണ്ടുവരെ ക്രിമിയൻ ഖാനേറ്റ്, ഓട്ടോമാൻ സാമ്രാജ്യം എന്നിവരായിരുന്നു ഈ പ്രദേശം നിയന്ത്രിച്ചിരുന്നത്. 18-ആം നൂറ്റാണ്ടു മുതൽ 20-ആം നൂറ്റാണ്ടുവരെ ഭരണം റഷ്യൻ സാമ്രാജ്യത്തിന്റെ കൈവശമെത്തി. രണ്ടാം ലോകമഹായുദ്ധസമയത്ത് നാസി ജർമനി ക്രിമിയയുടെ നിയന്ത്രണം പിടിച്ചെടുക്കുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിന്റെ ഭൂരിഭാഗം സമയത്തും റഷ്യൻ സോവിയറ്റ് ഫെഡറേറ്റീവ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്, പിന്നീട് ഉക്രൈനിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് (സോവിയറ്റ് യൂണിയനകത്ത്) എന്നിവയായിരുന്നു ഇവിടെ ഭരണം നടത്തിയിരുന്നത്.

ഇപ്പോൾ ക്രിമിയ ഉക്രൈനിനകത്തുള്ള ഒരു സ്വയംഭരണാവകാശമുള്ള പാർലമെന്ററി റിപ്പബ്ലിക്കാണ്.[5] ക്രിമിയൻ ഭരണഘടന, ക്രിമിയയിലെ നിയമങ്ങൾ എന്നിവയനുസരിച്ചാണ് ഇവിടെ ഭരണം നടക്കുന്നത്. സിംഫെറോപോൾ ആണ് തലസ്ഥാനവും ഭരണകേന്ദ്രവും. 26200 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ക്രിമിയയിലെ ജനസംഖ്യ 2007-ലെ കണക്കനുസരിച്ച് 1,973,185 ആയിരുന്നു. മദ്ധ്യകാലത്ത്, ക്രിമിയൻ ഖാനേറ്റ് നിലവിൽ വന്നശേഷമാണ് ക്രിമിയൻ ടാടാറുകൾ എന്ന ജനവിഭാഗം ഉരുത്തിരിഞ്ഞുണ്ടായത്. 2001-ലെ സെൻസസ് അനുസരിച്ച് ഇവർ ക്രിമിയയിലെ ജനസംഖ്യയുടെ 12.1% വരും.[9] ജോസഫ് സ്റ്റാലിൻ ക്രിമിയൻ ടാടാറുകളെ മദ്ധ്യേഷയിലേയ്ക്ക് ബലമായി നീക്കുകയുണ്ടായി. സോവിയറ്റ് യൂണിയൻ തകർന്നശേഷം ഇവർ ഈ പ്രദേശത്തേയ്ക്ക് മടങ്ങിവരാൻ തുടങ്ങി.[10] 2001-ലെ സെൻസസ് അനുസരിച്ച് ക്രിമിയയിലെ ജനങ്ങളിൽ 58.5% ആൾക്കാരും റഷ്യക്കാരും 24.4% ഉക്രൈനിയൻ വംശജരുമായിരുന്നു.[11]

റഷ്യയുടെ ഭാഗമാക്കി മാറ്റിയ ചരിത്രം

തിരുത്തുക

2014 മാർച്ച് 18ന് ക്രിമിയയെ റഷ്യയുടെ ഭാഗമാക്കി മാറ്റി. ഇത് സംബന്ധിച്ച കരാറിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ക്രിമിയ പാർലമെന്റ് സ്പീക്കർ വഌദിമിർ കൊൺസ്റ്റാറ്റിനോവും ഒപ്പുവെച്ചു. യൂറോപ്യൻ യൂനിയന്റെയും അമേരിക്കയുടെയും ഉപരോധമൊന്നും വകവെക്കാതെയാണ് റഷ്യ കരാറിൽ ഒപ്പുവെച്ചത്. ഇതേത്തുടർന്ന് ജി-8 രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് റഷ്യയെ ഒഴിവാക്കാനും തീരുമാനമുണ്ടായി.യുക്രെയ്‌ന്റെ ഭാഗമായ ക്രീമിയയിലേക്ക് 21,000 സായുധസൈനികരെ നിയോഗിച്ചിരുന്നു. തുടർന്ന് ജനങ്ങൾക്കായി ഹിതപരിശോധന നടത്തിയെന്നും ഇതിൽ 95.5 ശതമാനം ജനപിന്തുണയും റഷ്യയിൽ ചേരുന്നതിന് ലഭിച്ചെന്നുമാണ് റഷ്യ അവകാശപ്പെടുന്നത്. ക്രീമിയയിൽ ഭൂരിപക്ഷംപേരും റഷ്യൻ ഭാഷ സംസാരിക്കുന്നവരാണെന്നും റഷ്യ വാദിക്കുന്നു.[12]

കൂടുതൽ വായനയ്ക്ക്

തിരുത്തുക

അടിക്കുറിപ്പുകളും അവലംബങ്ങളും

തിരുത്തുക
അടിക്കുറിപ്പുകൾ
അവലംബങ്ങൾ
  1. "Presidential Representative in the Republic of Crimea". Archived from the original on 2013-06-06. Retrieved 2013-09-30.
  2. Plakida appointed Yanukovych's envoy to Crimea, Kyiv Post (28 February 2012).
  3. Former Interior Minister Mohyliov heads Crimean government Archived 2012-06-06 at the Wayback Machine., Interfax Ukraine (8 November 2011).
  4. Vasyl Dzharty of Regions Party heads Crimean government, Kyiv Post (March 17, 2010).
  5. 5.0 5.1 Regions and territories: The Republic of Crimea, BBC News
  6. Autonomous Republic of Crimea
  7. Government Portal of The Autonomous Republic of Crimea
  8. ക്രിമിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു, ഹിതപരിശോധന അനുകൂലം; (2014 മാർച്ച് 18). "ക്രിമിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു". മാതൃഭൂമി. Archived from the original on 2014-03-18. Retrieved 2014 മാർച്ച് 18. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
  9. http://2001.ukrcensus.gov.ua/eng/results/general/nationality/Crimea/ ഇംഗ്ലീഷ്: {{{1}}}
  10. Pohl, J. Otto. The Stalinist Penal System: A Statistical History of Soviet Repression and Terror. Mc Farland & Company, Inc, Publishers. 1997. 23.
  11. About number and composition population of AUTONOMOUS REPUBLIC OF CRIMEA by data All-Ukrainian population census', Ukrainian Census (2001)
  12. Madhyamam News Paper[1][പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേയ്ക്കുള്ള ലിങ്കുകൾ

തിരുത്തുക
ഔദ്യോഗിക ലിങ്കുകൾ
  • (in English) (in Ukrainian) (in Russian) (in Crimean Tatar) crimea-portal.gov.ua Archived 2014-02-22 at the Wayback Machine., the official portal of the Council of Ministers of Crimea.
  • (in English) (in Ukrainian) (in Russian) (in Crimean Tatar) rada.crimea.ua, the official web-site of the Verkhovna Rada of Crimea.
  • (in Ukrainian) (in Russian) www.ppu.gov.ua Archived 2016-03-03 at the Wayback Machine., the official web-site of the Permanent Presidential Representative in the Republic of Crimea.
ചരിത്രം
"https://ml.wikipedia.org/w/index.php?title=ക്രിമിയ&oldid=3986911" എന്ന താളിൽനിന്ന് ശേഖരിച്ചത്