തൈകാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലാണ് 86.38 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള തൈക്കാട്ടുശ്ശേരി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തൈകാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ അരൂക്കുറ്റി, ചേന്നം പള്ളിപ്പുറം, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി എന്നിവയാണ്. ഈ ബ്ളോക്ക് പഞ്ചായത്തിന് 13 ഡിവിഷനുകളുണ്ട്.

അതിരുകൾ

തിരുത്തുക
  • കിഴക്ക് - മുളന്തുരുത്തി, വൈക്കം ബ്ലോക്കുകളും, വൈക്കം നഗരസഭയും
  • പടിഞ്ഞാറ് - ചേർത്തല നഗരസഭ
  • വടക്ക് - വൈറ്റില ബ്ലോക്ക്
  • തെക്ക്‌ - കഞ്ഞിക്കുഴി, ചേർത്തല ബ്ലോക്കുകളും, ചേർത്തല നഗരസഭയും

ഗ്രാമപഞ്ചായത്തുകൾ

തിരുത്തുക
  1. അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്
  2. ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്
  3. പാണാവള്ളി ഗ്രാമപഞ്ചായത്ത്
  4. പെരുമ്പളം ഗ്രാമപഞ്ചായത്ത്
  5. തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല ആലപ്പുഴ
താലൂക്ക് ചേര്ത്ത്ല
വിസ്തീര്ണ്ണം 86.38 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 96,320
പുരുഷന്മാർ 47,731
സ്ത്രീകൾ 48,589
ജനസാന്ദ്രത 1115
സ്ത്രീ : പുരുഷ അനുപാതം 1018
സാക്ഷരത 91%

തൈക്കാട്ടുശ്ശേരി ബ്ളോക്ക് പഞ്ചായത്ത്
പാണാവള്ളി-688556
ഫോൺ : 0478-2523010
ഇമെയിൽ : bdo_thycattussery@yahoo.com