ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്


ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശ്ശേരി ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 25.53 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്ത് 1953-ൽ രൂപീകരിക്കപ്പെട്ടു. ചേർത്തലയിൽ നിന്ന് 15 കി. മീ. അകലെ ചേന്നം പള്ളിപ്പുറം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ ബുദ്ധവിഹാരം കേന്ദ്രങ്ങളിൽ ഒന്നായിരുന്നു, പള്ളിപ്പുറം പണ്ട്  ഐരാണിക്കുളം എന്നാണ് അറിയപ്പെട്ടിരുന്നത്, ബുദ്ധമത വിശ്വാസികൾ എല്ലാത്തിനും മുന്നിൽ പള്ളിയെന്ന് ചേർത്ത് വിളിക്കുന്നു ഉദാഹരണത്തിന് സ്കൂളിന്  പള്ളിക്കൂടം, പള്ളിയുണർത്താൽ,  പള്ളിവേട്ട തുടങ്ങി അവർ താമസിക്കുന്ന പ്രദേശം പള്ളിപ്പുറം എന്നും അറിയപ്പെട്ടു, കേരളത്തിൽ പലപ്രദേശങ്ങൾക്കും ഇന്നും പള്ളിപ്പുറമെന്ന് പേരുണ്ട് തിരു ഐരാണിക്കുളം കളത്തിൽ ക്ഷേത്രം, സെന്റ് മേരീസ് പള്ളി എന്നിവ പ്രധാന ആകർഷണങ്ങൾ.

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°43′59″N 76°21′33″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ ജില്ല
വാർഡുകൾകടമ്പനാകുളങ്ങര, പനയ്ക്കൽ ക്ഷേത്രം, കൃഷിഭവൻ, കളത്തിൽ ക്ഷേത്രം, കോളേജ്, കടവിൽ ഭഗവതി ക്ഷേത്രം, വില്ലേജ് ഓഫീസ്, സെൻറ് ജോസഫ് ചർച്ച്, ഗോവിന്ദപുരം, വടക്കുംകര ക്ഷേത്രം, വിളക്കുമരം, തിരുനെല്ലൂർ, കല്ലറത്തറ, പത്മപുരം, പള്ളാത്തറ, പല്ലുവേലിഭാഗം, വെള്ളിമുറ്റം
ജനസംഖ്യ
ജനസംഖ്യ25,391 (2001) Edit this on Wikidata
പുരുഷന്മാർ• 12,540 (2001) Edit this on Wikidata
സ്ത്രീകൾ• 12,851 (2001) Edit this on Wikidata
സാക്ഷരത നിരക്ക്90 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221031
LSG• G040102
SEC• G04002
Map

അതിരുകൾ

തിരുത്തുക

തൈക്കാട്ടുശ്ശേരി ഗ്രാമ പഞ്ചായത്ത്, വയലാർ ഗ്രാമ പഞ്ചായത്ത്, തുറവൂർ ഗ്രാമ പഞ്ചായത്ത്, ടി.വി.പുരം ഗ്രാമ പഞ്ചായത്ത്, വൈക്കം നഗരസഭ എന്നിവയാണ് ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ.

വാർഡുകൾ

തിരുത്തുക
  1. പനയ്ക്കൽ ക്ഷേത്രം
  2. കടമ്പനാകുളങ്ങര
  3. കളത്തിൽ ക്ഷേത്രം
  4. കൃഷിഭവൻ
  5. കടവിൽ ഭഗവതി ക്ഷേത്രം
  6. വില്ലേജ് ഓഫീസ് വാർഡ്‌
  7. കോളേജ് വാർഡ്‌
  8. വടക്കുംകര ക്ഷേത്രം
  9. സെൻറ് ജോസഫ്‌ ചർച്ച്
  10. ഗോവിന്ദപുരം
  11. കല്ലറത്തറ വാർഡ്‌
  12. വിളക്കുമരം വാർഡ്‌
  13. തിരുനല്ലുർ വാർഡ്‌
  14. പള്ളാത്തറ
  15. പത്മപുരം വാർഡ്‌
  16. വെള്ളിമുറ്റം വാർഡ്‌
  17. പല്ലുവേലിൽ ഭാഗം വാർഡ്‌

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല ആലപ്പുഴ
ബ്ലോക്ക് തൈക്കാട്ടുശ്ശേരി
വിസ്തീര്ണ്ണം 25.53 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 25,391
പുരുഷന്മാർ 12,540
സ്ത്രീകൾ 12,851
ജനസാന്ദ്രത 995
സ്ത്രീ : പുരുഷ അനുപാതം 1025
സാക്ഷരത 90%