കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയാണ് കല്ലട ജലസേചന പദ്ധതി[1]. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ 57000 ഹെക്ടർ ഭൂമിയിൽ കൃഷി ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് 1986 ൽ 700 കോടി രൂപ ചെലവിൽ തെന്മല പരപ്പാർ ഡാമും കനാൽശൃംഖലയും കെ.ഐ.പി. പണികഴിപ്പിച്ചത്. പത്തനാപുരം, കൊട്ടാരക്കര, കൊല്ലം, കുന്നത്തൂർ, കരുനാഗപ്പള്ളി, അടൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലേക്കാണ് പദ്ധതിയിൽ നിന്നും ജലമെത്തുന്നത്. പരപ്പാർ അണക്കെട്ടിൽ നിന്നും ഒഴുകി വരുന്ന ജലം താഴെയായി ഒറ്റക്കല്ലിൽ തടയണ കെട്ടി കനാലുവഴി തിരിച്ചു വിടുകയാണ് ചെയ്യുന്നത്. 1986ൽ വലത്കര കനാലും 1992ൽ ഇടത്കര കനാലും കമ്മിഷൻ ചെയ്തു.[2]

ഒറ്റക്കൽ തടയണ

ഒറ്റക്കൽ തടയണതിരുത്തുക

പദ്ധതിയാവശ്യത്തിനായി ഒറ്റക്കല്ലിൽ നിർമ്മിച്ച തടയണ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ദേശീയപാത 744ന്റെ ഓരത്തായി സ്ഥിതി ചെയ്യുന്ന തടയണ ഒരു വെള്ളച്ചാട്ടത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നു. തെന്മല ഡാമിൽ നിന്നും അഞ്ചു കിലോമീറ്റർ മാറിയുള്ള ഇവിടം ഇക്കോ-ടൂറിസം സന്ദർശനത്തിന്റെ ഒരു ഭാഗമായി മാറിയിട്ടുണ്ട്. സഞ്ചാരികൾക്കായി ഇരുനിലകളുള്ള ഒരു വ്യൂ പോയിന്റും നിർമ്മിച്ചിട്ടുണ്ട്.

ആക്ഷേപങ്ങൾതിരുത്തുക

13.28 കോടി ചെലവ് പ്രതീക്ഷിച്ച് തുടങ്ങിയ പദ്ധതിക്ക് ഇതുവരെ ചെലവായത് 800 കോടിയിലധികം രൂപയാണ്. 61630 ഹെക്ടർ കൃഷിയിടത്തേയ്ക്ക വെള്ളമെത്തിക്കലായിരുന്ന തുടക്കത്തിലെ ലക്ഷ്യം. പിന്നീട്ട് ഇത് 53514 ഹെക്ടറായി വെട്ടിച്ചെരുക്കി. കായംകുളം കനാലടക്കം ഉപേക്ഷിക്കുകയും ചെയ്തു. 92 ൽ പദ്ധതി പൂർത്തിയായപ്പോൾ ചെലവായത് 714 കോടി രൂപയോളമാണ്. കൂടാതെ വർഷാവർഷം അറ്റകുറ്റപ്പണിക്ക് ആറും ഏഴും കോടി രൂപ വീതം ചെലവിടുന്നു. 1992 ൽ തന്നെ രണ്ടാം കിലോമീറ്ററിൽ ഇടതു കര കനാൽ പൊളിഞ്ഞു. ഇതേത്തുടർന്ന് വെള്ളമൊഴുക്ക് നിയന്ത്രിക്കേണ്ടി വന്നു. ഇതോടെ കൊല്ലം ജില്ലയിലെ പരവൂർ ഭാഗത്ത് കനാലുണ്ടെങ്കിലും വെള്ളമെത്തുന്നില്ല.[3]

അവലംബംതിരുത്തുക

  1. http://www.mathrubhumi.com/story.php?id=518077
  2. http://www.india9.com/i9show/Kallada-River-38931.htm
  3. http://www.previous.asianetnews.tv/sports/6633-barcelona-real-madrid-draw-2-2-in-clasico

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

ഓപൺസ്ട്രീറ്റ് മാപ്പിൽ

"https://ml.wikipedia.org/w/index.php?title=കല്ലട_ജലസേചന_പദ്ധതി&oldid=3276229" എന്ന താളിൽനിന്ന് ശേഖരിച്ചത്