വാതക്കാട്
കേരളത്തിലെ എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്കിൽ, തുറവൂർ ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ഒരു ചെറിയ ഗ്രാമമാണ് വാതക്കാട്. അങ്കമാലി പട്ടണത്തിൽ നിന്ന് ഏകദേശം 1 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. വാതക്കാട് ഗ്രാമത്തിന്റെ പിൻകോഡ് 683586 ഉം തപാൽ ഹെഡ് ഓഫീസ് സ്ഥിതിചെയ്യുന്നത് തുറവൂരുമാണ്. ആനപ്പാറ, തലക്കോട്ടുപറമ്പ്, യോർദ്ദാനപുരം, ശിവജിപുരം, പെരിങ്ങാംപറമ്പ്, കിടങ്ങൂർ, പഴോപ്പൊങ്ങ്, തുറവൂർ എന്നിവയാണ് സമീപത്തുള്ള മറ്റ് ഗ്രാമങ്ങൾ. ഇവിടെനിന്ന് ഏകദേശം 8 കിലോമീറ്റർ അകലെയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്. വാതക്കാട് പ്രദേശത്തെ പ്രധാന കാർഷിക ഉൽപ്പന്നങ്ങളിൽ നെല്ല്, റബ്ബർ, തെങ്ങ്, വാഴ, ജാതിക്ക എന്നിവ ഉൾപ്പെടുന്നു. ഈ ഗ്രാമം അങ്കമാലി നിയമസഭാ മണ്ഡലത്തിലും ചാലക്കുടി പാർലമെൻ്റ് മണ്ഡലത്തിലും ഉൾപ്പെടുന്നു.
വാതക്കാട് | |
---|---|
ഗ്രാമം | |
![]() | |
Coordinates: 10°12′04″N 76°25′26″E / 10.201°N 76.424°E | |
Country | ![]() |
State | കേരളം |
District | എറണാകുളം |
Languages | |
• Official | മലയാളം |
സമയമേഖല | UTC+5:30 (IST) |
PIN | 683586 (തുറവൂർ) |
Telephone code | 0484 |
വാഹന രജിസ്ട്രേഷൻ | KL-63 |
ആരാധനാലയങ്ങൾ
തിരുത്തുകഭാരതറാണി ചർച്ച്, വാതക്കാട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- സെന്റ് ആൻസ് പബ്ലിക് സ്കൂൾ, വാതക്കാട്.
- ലിറ്റിൽ ഫ്ലവർ എൽ.പി. സ്ക്കൂൾ വാതക്കാട്