കിടങ്ങൂർ (എറണാകുളം)

എറണാകുളം‍ ജില്ലയിലെ ഗ്രാമം
(കിടങ്ങൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ എറണാകുളം ജില്ലയിൽ അങ്കമാലിക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് കിടങ്ങൂർ. തുറവൂർ പഞ്ചായത്തിന്റെ അതിർത്തി പ്രദേശമാണ് കിടങ്ങൂർ. മുല്ലശ്ശേരിതോട് കിടങ്ങൂർ വഴി കടന്നുപോകുന്നു. ഈ സ്ഥലത്തിന്റെ രേഖാംശം 76.3853645324707 അക്ഷാംശം 10.212472671517295. ആദിശങ്കരരാചാര്യരുടെ ഇല്ലമായ (ജന്മഗൃഹം) കൈപ്പിള്ളി മന ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. വി.ടി. ഭട്ടതിരിപ്പാടിന്റെ മാതൃഗേഹം കൂടിയാണ് ഇത്. തുറവൂർ പഞ്ചായത്തിന്റെ വായനശാല സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക
  • ശ്രീഭദ്ര എൽ പി സ്കൂൾ
  • ഇൻഫന്റ് ജീസസ് എൽ പി സ്കൂൾ
  • സെന്റ് ജോസഫ് ഹൈസ്കൂൾ

അമ്പലങ്ങൾ

തിരുത്തുക
  • കിടങ്ങൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
  • കാവലക്കാട്ട് ശിവ ക്ഷേത്രം
  • കുളപ്പുരക്കാവ് ദേവീ ക്ഷേത്രം

ചിത്രശാല

തിരുത്തുക



"https://ml.wikipedia.org/w/index.php?title=കിടങ്ങൂർ_(എറണാകുളം)&oldid=4095234" എന്ന താളിൽനിന്ന് ശേഖരിച്ചത്