തിരൂർ ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ മലപ്പുറം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു തീരദേശബ്ലോക്ക് പഞ്ചായത്താണ്‌ തിരൂർ ബ്ലോക്ക് പഞ്ചായത്ത്

ചരിത്രം

തിരുത്തുക

കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി 1952 ഒക്ടോബർ 2 നാണ്‌ കേരളത്തിൽ വികസന ബ്ലോക്കുകൾ സ്ഥാപിക്കുന്നത്. ആയതിന്റെ ഭാഗമായി മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന തിരൂരിലും വികസന ബ്ലോക്ക് (എൻ.ഇ.എസ് പാറ്റേൺ) സ്ഥാപിക്കപ്പെട്ടു. പിന്നീട് കേരള സംസ്ഥാന രൂപീകരിച്ചതിനു ശേഷം തിരൂർ ബ്ലോക്ക് കേരളത്തിന്റെ ഭാഗമായി.

കാര്യാലയം

തിരുത്തുക

തൃക്കണ്ടിയൂർ ഗ്രാമ പഞ്ചായത്തിലെ (ഇപ്പോൾ തിരൂർ മുനിസിപ്പാലിറ്റി) ശിവക്ഷേത്രത്തിനു സമീപമായിരുന്നു ആദ്യ ഘട്ടത്തിൽ തിരൂർ ബ്ലോക്ക് കാര്യാലയം സ്ത്ഥി ചെയ്തിരുന്നത്. പിന്നീട് തെക്കുമ്മുറിക്ക് സമീപം ബ്ലോക്ക് കാര്യാലയം മാറ്റി സ്ഥാപിച്ചു. 1960 മുതൽ ഈ സ്ഥലത്താണ്‌ ബ്ലോക്ക് കാര്യാലയം സ്ത്ഥിചെയ്യുന്നത്.

1995 ഒക്ടോബർ 2 നാണ്‌ ബ്ലോക്ക് പഞ്ചായത്ത് ഭരണഘടനയുടെ 73,74 ഭേദഗതികളുടെ അടിസ്ഥാനത്തിൽ നിലവിൽ വന്നത്. 1995 മുതൽ 2000 വരെ ശ്രീമതി പി നസീംബാനു, 2001 ഫെബ്രുവരി മുതൽ 2006 ജനുവരി വരെ ശ്രീ എം അബ്ദുള്ളക്കുട്ടിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായിരുന്നു. 2006 ഫെബ്രുവരി മുതൽ ശ്രീ ടി പി കൃഷ്ണൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി തുടരുന്നു.

അതിരുകൾ

തിരുത്തുക

ഗ്രാമപഞ്ചായത്തുകൾ

തിരുത്തുക
  1. പുറത്തൂർ ഗ്രാമപഞ്ചായത്ത്
  2. തലക്കാട് ഗ്രാമപഞ്ചായത്ത്
  3. തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത്
  4. വെട്ടം ഗ്രാമപഞ്ചായത്ത്
  5. തിരുനാവായ ഗ്രാമപഞ്ചായത്ത്
  6. മംഗലം ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല മലപ്പുറം
താലൂക്ക് തിരൂർ
വിസ്തീര്ണ്ണം 102.69 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 181,276
പുരുഷന്മാർ 86,583
സ്ത്രീകൾ 94,693
ജനസാന്ദ്രത 1765
സ്ത്രീ : പുരുഷ അനുപാതം 1094
സാക്ഷരത 86.21%

തിരൂർ‍‍‍ ബ്ലോക്ക് പഞ്ചായത്ത്
ബി. പി. അങ്ങാടി - 676105
ഫോൺ‍ : 0494 2422696
ഇമെയിൽ‍‍‍‍‍ : bdotirmlpker@gmail.com