തലൈവ (ചലച്ചിത്രം)

2013 ൽ ഇറങ്ങിയ തമിഴ് ചലച്ചിത്രം

2013-ൽ എ. എൽ. വിജയ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു തമിഴ് ആക്ഷൻ - ത്രില്ലർ ചലച്ചിത്രമാണ് തലൈവ (ഇംഗ്ലീഷ്: Leader). ഈ ചലച്ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് വിജയും, സത്യരാജ്ജും അമല പോളുമാണ്.[1] പിതാവിന്റെ മരണശേഷം പിതാവിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഒരു മകനെ ചുറ്റിപ്പറ്റിയാണ് കഥ.

തലൈവ
ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംഎ. ൽ. വിജയ്
നിർമ്മാണംഎസ്. ചന്ദ്രശേഖർ ജയിൻ
രചനഎ. എൽ. വിജയ്
കഥഎ. എൽ. വിജയ്
തിരക്കഥഎ. എൽ. വിജയ്
അഭിനേതാക്കൾ
സംഗീതംജി. വി. പ്രകാശ് കുമാർ
ഛായാഗ്രഹണംനീരവ് ഷാ
ചിത്രസംയോജനംആൻ്റണി
സ്റ്റുഡിയോശ്രീ മിശ്രി പ്രാഡക്ശൻസ്
വിതരണംവേന്ദാർ മൂവീസ്
റിലീസിങ് തീയതി
  • 9 ഓഗസ്റ്റ് 2013 (2013-08-09) (ലോകമെമ്പാടും തമിഴ്നാട് ഒഴിച്ച്)
രാജ്യംഇന്ത്യ
ഭാഷതമിഴ്
ബജറ്റ്₹60 കോടി
സമയദൈർഘ്യം180 മിനിറ്റ്
ആകെ₹144 കോടി

2012 നവംബറിൽ മുംബൈയിൽ നിര്മ്മാണം ആരംഭിച്ച ഈ ചിത്രം 2013 ആഗസ്റ്റ് 9 ന് റിലീസ് ചെയ്തു. തെലുങ്ക് ആന്ധ്രാപ്രദേശിൽ അണ്ണാ എന്ന പേരിൽ ഈ ചിത്രം പുറത്തിറങ്ങി. ഹിന്ദിയിലേക്കും ഈ ചിത്രം 2017 ൽ ഗോൾഡ് മെയ്ൻസ് ടെലിഫിലിംസ് ഡബ്ബ് ചെയ്തു പുറത്തിറക്കി. ഈ ചിത്രത്തിന്റെ ആദ്യകാല റിലീസ് ബോക്സോഫീസിലും ആന്ധ്രാപ്രദേശ്, കേരളം, കർണാടക തുടങ്ങിയ സ്ഥലങ്ങളിലും വൻ വിജയം കൈവരിച്ചു.[2][3] ഒരു രാഷ്ട്രീയ പാർട്ടിയുടെ എതിർപ്പിനെത്തുടർന്ന് 2013 ഓഗസ്റ്റ് 20 ന് ആണ് തമിഴ്നാട്ടിൽ ഈ ചിത്രം തിയേറ്ററുകളിലെത്തിയത്.[4][5] തമിഴ്നാട് ബോക്സ് ഓഫീസിൽ ചിത്രത്തിന്റെ പ്രകടനം ശരാശരി മാത്രമായിരുന്നു.[6][7] 2017 ൽ സർദാർ സാബ് എന്ന പേരിൽ പഞ്ചാബിയിലേയ്ക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടു.

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

തലൈവ (Original Motion Picture Soundtrack)
ശബ്ദട്രാക്ക് by G. V. Prakash Kumar
Released21 June 2013[8]
GenreFeature film soundtrack
Length31:25
Languageതമിഴ്
Labelസോണി സംഗീതം
Producerജി. വി. പ്രകാശ് കുമാർ
G. V. Prakash Kumar chronology
Udhayam NH4
(2013)Udhayam NH42013
തലൈവ
(2013)
രാജ റാണി
(2013)രാജ റാണി2013

ഈ ചിത്രത്തിന്റെ സംഗീതസംവിധാനം ജി. വി. പ്രകാശ് കുമാറും ഒപ്പം വരികൾ നാ. മുത്തുകുമാറുമാണ് എഴുതിയതാണ്. ഈ ചിത്രത്തിൽ അഞ്ച് ഗാനങ്ങളും, രണ്ട് തീം മ്യൂസിക് ട്രാക്കുകളും ഉണ്ട്.[9] ഇതിൽ വിജയ് സന്താനത്തോടൊപ്പം ഒരു ഗാനം ആലപിക്കുകയും ചെയ്‌തു.[10] 2013 ജൂൺ 21 ന് ഹോട്ടൽ കൺവെർമറയിൽ വെച്ച് ഓഡിയോ റിലീസ് നടന്നു.[11] തലൈവയുടെ ഓഡിയോ അവകാശം സോണി മ്യൂസിക് സ്വന്തമാക്കി.[12]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് നാ. മുത്തുകുമാർ

ട്രാക്ക് ലിസ്റ്റിംഗ്
# ഗാനംആലാപനം ദൈർഘ്യം
1. "തമിഴ് പസങ്ക"  ബെന്നി ദയാൽ, ഷീസെ. സൈക്കോ യൂണിറ്റ് 5:06
2. "യാർ ഇന്ത സാലയ് ഓരം"  ജി​. വി. പ്രകാശ് കുമാർ, സൈന്ദവി 5:12
3. "Vaanganna Vanakkanganna"  വിജയ്, സന്താനം (നടൻ) 5:31
4. "സൊൽ സൊൽ"  വിജയ് പ്രകാശ്, അഭയ് ജോധ്പുർക്കർ, മേഘ 5:46
5. "ദി എക്റ്റസി ഓഫ് ഡാൻസ്"  കിരൺ, ചെന്നൈ സിംഫണി 2:08
6. "Thalapathy Thalapathy"  ഹരിചരൺ, പൂജ വൈദ്യനാഥ്, സിയ ഉലക് 5:36
7. "തലൈവാ തീം"  ജി​. വി. പ്രകാശ് കുമാർ​ 2:46
ആകെ ദൈർഘ്യം:
31:25

അവാർഡുകൾ തിരുത്തുക

അവാർഡുകൾ വിഭാഗം സ്വീകർത്താവ് ഫലം
വിജയ് പുരസ്കാരം പ്രിയപ്പെട്ട ഹീറോ വിജയ് വിജയിച്ചു
Entertainer of the Year വിജയ് നാമനിർദ്ദേശം
പ്രിയപ്പെട്ട ഫിലിം തലൈവ നാമനിർദ്ദേശം
Techofes#അവാർഡുകൾ പ്രിയപ്പെട്ട നടൻ വിജയ് വിജയിച്ചു

അവലംബങ്ങൾ തിരുത്തുക

  1. THALAIVAA: British Board of Film Classification
  2. "From Ghilli to Theri: 10 Ilayathalapathy Vijay action blockbusters one should know!". CatchNews.com (in ഇംഗ്ലീഷ്). Retrieved 2017-12-15.
  3. Seshagiri, Sangeetha. "'Thalaivaa' Box Office Collection: How Has Vijay-Starrer Performed in Other States?". International Business Times, India Edition (in ഇംഗ്ലീഷ്). Retrieved 2017-12-15.
  4. "​ആകാംക്ഷകൾക്ക് അറുതിയായി ; തലൈവ തമിഴ്‌നാട്ടിൽ ചൊവ്വാഴ്ച റിലീസ് ചെയ്യും". Anweshanam | Part of A.N.N News Private Limited. Archived from the original on 2019-12-21. Retrieved 2018-10-19. {{cite news}}: zero width space character in |title= at position 1 (help)
  5. "തലൈവ നാളെ തമിഴ് നാട്ടിൽ എത്തും | BLIVE - Malayalam | News Writers for the new age youth…". 2013-08-23. Archived from the original on 2013-08-23. Retrieved 2018-10-19.{{cite web}}: CS1 maint: bot: original URL status unknown (link)
  6. "Chennai Box Office - sify.com (1970)". www.sify.com (in ഇംഗ്ലീഷ്). Archived from the original on 2018-01-02. Retrieved 2018-01-01.
  7. "Vijay's Thalaiva to release in Tamil Nadu on August 20". The Indian Express (in അമേരിക്കൻ ഇംഗ്ലീഷ്). 2013-08-19. Retrieved 2017-12-15.
  8. "GV confirms Thalaivaa audio launch date". timesofindia. Archived from the original on 2013-12-12. Retrieved 24 March 2013.
  9. Prasad, Shiva (11 February 2013). "Vijay's Thalaivaa scores 3 out of 5". The Times of India. Archived from the original on 2013-02-21. Retrieved 11 February 2013.
  10. "GV Prakash to do Ilayathalapathy film!". Sify. 8 December 2011. Archived from the original on 2012-01-07. Retrieved 20 November 2012.
  11. "Thalaiva Audio Release Posters". moviegalleri.net. Archived from the original on 2018-11-16. Retrieved 19 June 2013.
  12. "Ilayathalapthy Vijay's Thalaivaa – Audio Launch". Badhil.

External links തിരുത്തുക

"https://ml.wikipedia.org/w/index.php?title=തലൈവ_(ചലച്ചിത്രം)&oldid=3818946" എന്ന താളിൽനിന്ന് ശേഖരിച്ചത്