തമ്പ് (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(തമ്പ് (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1978-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തമ്പ്. പുരസ്കാരങ്ങൾ ഏറെ വാരിക്കൂട്ടിയ ഈ ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത മലയാളചലച്ചിത്രസംവിധായകനായ ജി. അരവിന്ദൻ ആണ്. ഭരത് ഗോപി. നെടുമുടി വേണു, വി. കെ. ശ്രീരാമൻ, ജലജ എന്നിവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.[1] അരവിന്ദൻ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. ജനറൽ പിക്ചേഴ്സിന്റെ ബാനറിൽ കെ. രവീന്ദ്രൻ നായർ ആണ് ഈ ചിത്രം നിർമ്മിച്ചത്.
തമ്പ് | |
---|---|
സംവിധാനം | അരവിന്ദൻ |
നിർമ്മാണം | കെ. രവീന്ദ്രൻ നായർ |
രചന | അരവിന്ദൻ |
അഭിനേതാക്കൾ | ഭരത് ഗോപി നെടുമുടി വേണു വി.കെ. ശ്രീരാമൻ ജലജ |
സംഗീതം | എം.ജി. രാധാകൃഷ്ണൻ |
ഗാനരചന | കാവാലം നാരായണപണിക്കർ |
ഛായാഗ്രഹണം | ഷാജി എൻ. കരുൺ |
സ്റ്റുഡിയോ | ജനറൽ പിക്ചേഴ്സ് |
റിലീസിങ് തീയതി | 1978 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 130 മിനിറ്റ് |
പുരസ്കാരങ്ങൾതിരുത്തുക
- മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം
- മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം
- മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം.
- മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം.
അവലംബംതിരുത്തുക
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- തമ്പ് on IMDb
- തമ്പ് – മലയാളസംഗീതം.ഇൻഫോ
- Revisiting Thampu - The Economic Times