പ്രമുഖ ബൾഗേറിയൻ ജൂത കവയിത്രിയാണ് ഡോറ ഗബെ എന്ന പേരിൽ അറിയപ്പെടുന്ന ഡോറ പെട്രോവ ഗബെ ഇംഗ്ലീഷ്: Dora Petrova Gabe (ബൾഗേറിയൻ: Изидора Петрова Габе).[1] മുതിർന്നവർക്കും കുട്ടികൾക്കുമുള്ള നിരവധി കവിതകൾ അവർ രചിച്ചിട്ടുണ്ട്. കൂടാതെ, യാത്രാവിവരണങ്ങൾ, ചെറുകഥകൾ എന്നിവയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരുടെ അവസാന കാലങ്ങളിൽ വിവർത്തന മേഖലയിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. ഡോറ ഗബെയും മറ്റൊരു പ്രമുഖ ബൾഗേറിയൻ കവയിത്രിയായ എലിസവെറ്റയേയും ബൾഗേറിയൻ സാഹിത്യത്തിലെ പ്രഥമ വനിതകളായാണ് പരിഗണിക്കപ്പെടുന്നത്.

ഡോറ ഗബെ
Dora Gabe, 1939ന് മുൻപ്
Dora Gabe, 1939ന് മുൻപ്
ജനനം(1888-08-16)ഓഗസ്റ്റ് 16, 1888
Dabovik, Bulgaria
മരണംനവംബർ 16, 1983(1983-11-16) (പ്രായം 95)
Sofia, Bulgaria
തൊഴിൽPoet
ഭാഷBulgarian
ദേശീയതBulgarian
പഠിച്ച വിദ്യാലയംSofia University, University of Grenoble, University of Geneva
GenrePoetry

ജീവചരിത്രം

തിരുത്തുക

റഷ്യയിൽ നിന്ന് ബൾഗേറിയയിലേക്ക് കുടിയേറിയ പീറ്റർ ഗബെയുടെ മകളായി 1888 ഓഗസ്റ്റ് 16ന് ബൾഗേറിയയിലെ വടക്കുകിഴക്കൻ പ്രവിശ്യയായ ദോബ്‌റിച്ചിലെ ദബോവിക് ഗ്രാമത്തിൽ ജനിച്ചു. ബൾഗേറിയൻ പാർലമെന്റായ നാഷണൽ അസംബ്ലിയിലേക്ക് തെരഞ്ഞടുക്കപ്പെട്ട ആദ്യ ജൂതനായിരുന്നു ഡോറ ഗബെയുടെ പിതാവ് പീറ്റർ. ബൾഗേറിയയിലെ അറിയപ്പെടുന്ന വ്യക്തിയും പത്രപ്രവർത്തകനുമായിരുന്നു പീറ്റർ ഗബെ.[2] ബൾഗേറിയയിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ വർനയിൽ നിന്ന് ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് 1904ൽ സോഫിയ സർവ്വകലാശാലയിൽ നിന്ന് നാച്ചുറൽ സയൻസിൽ ബിരുദം നേടി. പിന്നീട്, ഫ്രഞ്ച് ഭാഷാ ശാസ്ത്രത്തൽ സ്വറ്റ്‌സർലന്റിലെ ജനീവയിൽ നിന്നും ഫ്രാൻസിലെ ഗ്രിനോബിളിൽ നിന്നും പഠനം നടത്തി (1905-1906). 1907ൽ ബൾഗേറിയയിലെ ഡോബ്രിച്ചിൽ ഫ്രഞ്ച് ഭാഷ പഠിപ്പിച്ചു. 1911 മുതൽ 1932വരെ പോളണ്ട്, ജർമ്മനി, സ്വറ്റ്‌സർലന്റ്, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, ഫ്രാൻസ്, യുനൈറ്റ്ഡ് കിങ്ഡം എന്നിവിടങ്ങളിൽ ഭർത്താവ് ബൊയാൻ പനേവുമൊന്നിച്ച് താമസിച്ചു. 1939 മുതൽ 1941 വരെ കുട്ടികളുടെ മാഗസിനായ വിൻഡോയുടെ പത്രാധിപരായി സേവനം അനുഷ്ടിച്ചു. ബൾഗേറിയൻ പോളിഷ് കമ്മിറ്റിയുടെ സ്ഥാപകരിൽ ഒരാളാണ് ഡോറ (1922). 1927ൽ സ്ഥാപിതമായ ബൾഗേറിയൻ പെൻ ക്ലബ്ബിന്റെ സ്ഥാപകരിൽ ഒരാളും ഏറെ കാലം അതിന്റെ അധ്യക്ഷയുമായിരുന്നു. 1947 മുതൽ 1950വരെ പോളണ്ടിലെ വാർസോയിലുള്ള ബൾഗേറിയൻ എംബസിയിലെ കൾച്ചറൽ അഫേഴ്‌സ് കോൺസുലറായിരുന്നു.

 
യുവതിയായ ഡോറ ഗബെ

സാഹിത്യ ജീവിതം

തിരുത്തുക

1900ലാണ് ആദ്യത്തെ കവിതയായ സ്പ്രിങ് പ്രസിദ്ധീകരിച്ചത്. സാഹിത്യ പ്രസിദ്ധീകരണമായ യൂത്തിലൂടെയാണ് ഇത് വെളിച്ചം കണ്ടത്. ഇതിന് ശേഷം 1905-1906 കാലയളവിൽ നിരവധി കവിതകൾ അവരുടേതായി പ്രസിദ്ധീകരിക്കപ്പെട്ടു. ഇത് ഡോറയുടെ സാഹിത്യ ജീവിതത്തിൻറെ തുടക്കമായി അടയാളപ്പെടുത്തപ്പെട്ടു.

വിവർത്തന സാഹിത്യം

തിരുത്തുക

1917 മുതൽ 1983ൽ മരണപ്പെടുന്നതു വരെ പ്രധാനമായും വിവർത്തന രംഗത്തായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. Adam Mickiewicz, Maria Konopnicka, Stanisław Wyspiański, Kazimierz Przerwa-Tetmajer, Juliusz Słowacki, Władysław Reymont, Jan Kasprowicz, Henryk Sienkiewicz, B. Leader, Adolf Dygasiński, L. Staffan, A. Slonimsky, Julian Tuwim, K. Alberti, I. Volker, F. Fletch, Vítězslav Nezval, Karel Čapek, G. Jian, Y. Seifert, A. Slutsk, V. Bronevski, C. Imber, Samuil Marshak, E. Kamberos, R. Bumi-Papa, M. Lundemis, Yiannis Ritsos തുടങ്ങി നിരവധി പേരുടെ സാഹിത്യങ്ങൾ വിവർത്തനം ചെയ്തു. പോളിഷ്, ചെക്ക്, റഷ്യൻ, ഫ്രഞ്ച്, ഗ്രീക്ക് ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്നു ഡോറ ഗബെ

"https://ml.wikipedia.org/w/index.php?title=ഡോറ_ഗബെ&oldid=3077711" എന്ന താളിൽനിന്ന് ശേഖരിച്ചത്