ഡോക്ടർ സ്‌ട്രേഞ്ച് ഇൻ ദി മൾട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസ്
ഫലകം:Use list-defined references
ഡോക്ടർ സ്‌ട്രേഞ്ച് ഇൻ ദി മൾട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസ് | |
---|---|
പ്രമാണം:Doctor Strange in the Multiverse of Madness poster.jpg | |
സംവിധാനം | സാം റെയ്മി |
നിർമ്മാണം | കെവിൻ ഫെയ്ജ് |
രചന | മൈക്കൽ വാൾഡ്രോൺ |
അഭിനേതാക്കൾ | |
സംഗീതം | ഡാനി എൽഫ്മാൻ |
ഛായാഗ്രഹണം | ജോൺ മത്തിസൺ |
ചിത്രസംയോജനം |
|
സ്റ്റുഡിയോ | മാർവൽ സ്റ്റുഡിയോസ് |
വിതരണം | വാൾ ഡിസ്നി സ്റ്റുഡിയോസ് മോഷൻ പിക്ചേർസ് |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $200 ദശലക്ഷം[1] |
സമയദൈർഘ്യം | 126 മിനിട്ട്[2] |
ആകെ | $955.8 ദശലക്ഷം[3][4] |
ഡോക്ടർ സ്‌ട്രേഞ്ച് ഇൻ ദി മൾട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസ് മാർവൽ കോമിക്‌സിലെ ഡോക്ടർ സ്‌ട്രേഞ്ച് എന്ന കേന്ദ്ര കഥാപാത്രത്തെ അടിസ്ഥാനമാക്കി 2022-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ്. മാർവൽ സ്റ്റുഡിയോ നിർമ്മിച്ച് വാൾട്ട് ഡിസ്നി സ്റ്റുഡിയോ മോഷൻ പിക്‌ചേഴ്‌സ് വിതരണം ചെയ്‌ത ഈ ചിത്രം ഡോക്ടർ സ്‌ട്രേഞ്ച് (2016) എന്ന സിനിമയുടെ തുടർച്ചയും മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിൻറെ (MCU) 28-ാമത്തെ ചിത്രവുമാണ്. മൈക്കൽ വാൾഡ്രോൺ രചന നടത്തി സാം റൈമി സംവിധാനം ചെയ്ത ഈ സിനിമയിൽ സ്റ്റീഫൻ സ്ട്രേഞ്ച് എന്ന കേന്ദ്ര കഥാപാത്രമായി ബെനഡിക്റ്റ് കുംബർബാച്ച് അഭിനയിക്കുന്നു. എലിസബത്ത് ഓൾസെൻ, ചിവെറ്റെൽ എജിയോഫോർ, ബെനഡിക്റ്റ് വോങ്, ക്സോചിറ്റിൽ ഗോമസ്, മൈക്കൽ സ്റ്റുൽബാർഗ്, റേച്ചൽ മക്ആഡംസ് എന്നിവരും ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായി അഭിനയിക്കുന്നു.
ഡോക്‌ടർ സ്‌ട്രേഞ്ച് എന്ന ചിത്രത്തിൻറെ സംവിധായകനും സഹ-രചയിതാവുമായിരുന്ന സ്‌കോട്ട് ഡെറിക്‌സൺ 2016 ഒക്‌ടോബറോടെ ഈ ചിത്രത്തിൻറെ ഒരു തുടർഭാഗത്തിന് പദ്ധതിയിട്ടിരുന്നു. 2018 ഡിസംബറിൽ ബെനഡിക്റ്റ് കുംബർബാച്ച് പുതിയ ചിത്രത്തിനായി മടങ്ങിയെത്തുമെന്ന് ഉറപ്പായപ്പോൾ അദ്ദേഹം സംവിധായകനായി മടങ്ങിവരാനുള്ള കരാറിൽ ഒപ്പുവച്ചു. ചിത്രത്തിന്റെ പേര് 2019 ജൂലൈയിൽ എലിസബത്ത് ഓൾസെൻറെചിത്രത്തിലെ പങ്കാളിത്തത്തോടൊപ്പം പ്രഖ്യാപിക്കുകയും, അതേസമയം ആ ഒക്ടോബറിൽ ചിത്രത്തിന്റെ രചനയ്ക്കായി ജേഡ് ഹാലി ബാർട്ട്ലെറ്റിനെ നിയമിക്കുകയും ചെയ്തു. സൃഷ്ടിപരമായ വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി ഡെറിക്‌സൺ 2020 ജനുവരിയിൽ സംവിധായക സ്ഥാനം ഒഴിഞ്ഞു. വാൾഡ്രോൺ രചയിതാവായും റൈമി സംവിധായകനെന്ന നിലയിലും അടുത്ത മാസം ഒത്തു ചേരുകയും റൈമി മുമ്പ് പ്രവർത്തിച്ചിരുന്ന ഹൊറർ വിഭാഗത്തിന്റെ ഘടകങ്ങൾ ചേർത്ത് മാക്‌സിമോഫ് എന്ന കഥാപാത്രത്തെ ചിത്രത്തിലെ വില്ലനാക്കിക്കൊണ്ട് വാൻഡവിഷൻ (2021) എന്ന പരമ്പരയിൽ നിന്നുള്ള അവളുടെ കഥ ഈ ചിത്രത്തിൽ തുടർന്നു. 2020 നവംബറിൽ ലണ്ടനിൽ ചിത്രീകരണം ആരംഭിച്ചെങ്കിലും COVID-19 പാൻഡെമിക് കാരണം 2021 ജനുവരിയിൽ നിർത്തിവച്ചു. 2021 മാർച്ചോടെ നിർമ്മാണം പുനരാരംഭിക്കുകയും ഏപ്രിൽ പകുതിയോടെ സോമർസെറ്റിൽ ഷൂട്ടിംഗ് സമാപിക്കുകയും ചെയ്തു. ഇംഗ്ലണ്ടിലെ സറേയിലും ലോസ് ആഞ്ചലസിലുമാണ് ചിത്രത്തിൻറെ ഷൂട്ടിംഗ് നടന്നത്.
2022 മെയ് 2-ന് ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ പ്രീമിയർ ചെയ്ത ഡോക്‌ടർ സ്‌ട്രേഞ്ച് ഇൻ ദി മൾട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസ്, MCU-ന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായി മെയ് 6-ന് അമേരിക്കയിൽ റിലീസ് ചെയ്തു. റൈമിയുടെ സംവിധാനം, വിഷ്വൽസ്, മ്യൂസിക്കൽ സ്‌കോർ, പ്രൊഡക്ഷൻ ഡിസൈൻ, ഛായാഗ്രഹണം, ബെനഡിക്റ്റ് കുംബർബാച്ച്, എലിസബത്ത് ഓൾസെൻറെയുംപ്രകടനങ്ങൾ എന്നിവയ്‌ക്ക് ചിത്രത്തിന് പ്രശംസ ലഭിച്ചു, അതേസമയം വിമർശനം കൂടുതലും ചിത്രത്തിൻറെ രചനയുടെ പേരിലായിരുന്നു. ഈ ചിത്രം ലോകമെമ്പാടുമായി $955 മില്യൺ നേടി, 2022-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമായി മാറി.
അഭിനേതാക്കൾ
തിരുത്തുക- ബെനഡിക്ട് കുംബർബാച്ച് - ഡോ. സ്റ്റീഫൻ സ്ട്രേഞ്ച് : തൻറെ കരിയർ അവസാനിപ്പിച്ച ഒരു കാർ അപകടത്തെത്തുടർന്ന് മിസ്റ്റിക് ആർട്‌സിന്റെ തലവനായി മാറിയ ഒരു ന്യൂറോസർജൻ.
- എലിസബത്ത് ഓൾസെൻ : വാൻഡ മാക്സിമോഫ് / സ്കാർലറ്റ് വിച്ച്.
- ചിവെറ്റെൽ എജിയോഫോർ : കാൾ മോർഡോ.
- ബെനഡിക്ട് വോങ് : വോങ്ങ്
- ക്സോചിറ്റിൽ ഗോമസ് : അമേരിക്ക ഷാവേസ്
- മൈക്കൽ സ്റ്റുൽബാർഗ് : നിക്കോഡെമസ് വെസ്റ്റ്.
- റേച്ചൽ മക്ആഡംസ് : ക്രിസ്റ്റീൻ പാമർ.
അവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;VarietyProjection
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;BBFC
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Doctor Strange in the Multiverse of Madness". Box Office Mojo. IMDb. Retrieved സെപ്റ്റംബർ 7, 2022.
- ↑ "Doctor Strange in the Multiverse of Madness". The Numbers. Nash Information Services, LLC. Retrieved സെപ്റ്റംബർ 7, 2022.