ഒരു രാസകീടനാശിനിയാണ് ഡിഡിറ്റി. ഡൈക്ലോറോ ഡൈഫിനൈൻ ട്രൈക്ലോറോ ഈഥേൻ എന്നാണ് പൂർണ രൂപം. ഉറുമ്പ്, ചെളള്, പാറ്റ, ഈച്ച, കൊതുക് തുടങ്ങിയ കീടങ്ങളെ നശിപ്പിക്കാൻ ഡിഡിറ്റി വ്യാപകമായി ഉപയോഗിക്കുന്നു.

DDT
Chemical structure of DDT
Names
IUPAC name
1,1,1-trichloro-2,2-di(4-chlorophenyl)ethane
Identifiers
3D model (JSmol)
ChEMBL
ChemSpider
ECHA InfoCard 100.000.023 വിക്കിഡാറ്റയിൽ തിരുത്തുക
KEGG
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
സാന്ദ്രത 0.99 g/cm³[1]
ദ്രവണാങ്കം
ക്വഥനാങ്കം
Hazards
Main hazards T, N
EU classification {{{value}}}
R-phrases R25 R40 R48/25 R50/53
S-phrases (S1/2) S22 S36/37 S45 S60 S61
Lethal dose or concentration (LD, LC):
113 mg/kg (rat)
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)


1874-ൽ ഒത്മർ സീഡ്ലർ (Othmar Zeidler) എന്ന ജർമൻ ശാസ്ത്രജ്ഞനാണ് ഡിഡിറ്റി ആദ്യമായി സംശ്ലേഷണം ചെയ്തതെങ്കിലും പോൾ മുള്ളർ (Paul Herman Mullar) എന്ന സ്വിസ് ശാസ്ത്രജ്ഞനാണ് ഡിഡിറ്റിയുടെ പ്രയോഗ സാധ്യത തിരിച്ചറിഞ്ഞത്. മലേറിയ, മഞ്ഞപ്പനി, മന്ത്, ടൈഫസ് രോഗം, പ്ളേഗ് തുടങ്ങിയ പകർച്ച വ്യാധികൾ നിയന്ത്രിക്കാൻ ഡിഡിറ്റിയുടെ കണ്ടുപിടിത്തം മൂലം സാധിച്ചതിനാൽ വൈദ്യശാസ്ത്രത്തിനുളള നോബൽ സമ്മാനത്തിന് മുളളർ അർഹനായി. വിലക്കുറവും, ക്ലിഷ്ടത കൂടാതെ സംശ്ലേഷണം സാധ്യമാണെന്നതും ഡിഡിറ്റി വളരെ വ്യാപകമായി ഉപയോഗിക്കാനിടയാക്കി. ലോകാരോഗ്യ സംഘടനയുടെ പ്രായോജക പരിപാടിയനുസരിച്ച് വീടുകൾ തോറും മലിന ജലത്തിലും സെപ്റ്റിക് ടാങ്കുകളിലും മറ്റും ഡിഡിറ്റി സ്പ്രേ ചെയ്ത് കൊതുക് നിവാരണം നടത്തി മലേറിയ പൂർണമായും നിർമാജനം ചെയ്യുവാൻ സാധിച്ചിട്ടുണ്ട്.

വളരെ സ്ഥിരതയുളള ഒരു സംയുക്തയാണ് ഡിഡിറ്റി. വായുവിന്റെയോ പ്രകാശത്തിന്റെയോ സാന്നിധ്യത്തിൽ നാശം സംഭവിക്കാത്തതു കൊണ്ട് ദീർഘസമയത്തേക്ക് ഇതിന്റെ പ്രഭാവം നിലനിറുത്താനാവുന്നു. കൂടിയ അളവിൽ (20 ഗ്രാം ) മനുഷ്യന് ശക്തമായ വിഷമായി തീരാം. ശ്വാസത്തിലുടെയും ത്വക്കിലൂടെയും നേരിയ അളവിൽ ശരീരത്തിലെത്തുന്ന ഡിഡിറ്റി കൊഴുപ്പുകലകളിൽ നാശം കൂടാതെ നിലനിൽക്കുന്നു. മാത്രവുമല്ല, സസ്യങ്ങളിലും ചെറുപ്രാണികളിലും പ്രയോഗിക്കുന്ന ഡിഡിറ്റി ഇവ ആഹരിക്കുന്ന ഉയർന്ന ജന്തുജാലങ്ങളിൽ നേരിയ അളവുകളിലായി സാവധാനം വർധിക്കുന്നു. നാഡീവ്യൂഹത്തേയും പ്രജനന വ്യൂഹത്തേയും ബാധിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് 1973 മുതൽ വളരെ അടിയന്തരമായ പൊതു ആരോഗ്യപ്രശ്നങ്ങൾക്കല്ലാതെ ഡിഡിറ്റി ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

ഡിഡിറ്റിക്കെതിരെ പ്രതിരോധശേഷി വികസിപ്പിക്കാൻ ചില പ്രാണികൾക്ക് സാധിച്ചിട്ടുണ്ട്. മാത്രവുമല്ല ഈ പ്രതിരോധശേഷി ജനിതികമായി നിർണയിക്കാനാവുന്നതിനാൽ പ്രതിരോധക്ഷമത അടുത്ത തലമുറകളിലേക്കു കൈമാറ്റം ചെയ്യപ്പെടുന്നുമുണ്ട്. അതിനാൽ ഡിഡിറ്റിയുടെ പ്രയോഗസാധ്യതയ്ക്ക് വളരെയേറെ മങ്ങൽ സംഭവിച്ചിട്ടുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡിഡിറ്റി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. ATSDRc5
"https://ml.wikipedia.org/w/index.php?title=ഡി.ഡി.റ്റി.&oldid=2283026" എന്ന താളിൽനിന്ന് ശേഖരിച്ചത്