ഡയമണ്ട് നെക്‌ലെയ്സ്

മലയാള ചലച്ചിത്രം
(ഡയമണ്ട് നെക്‌ലസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലാൽ ജോസ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഡയമണ്ട് നെക്‌ലെയ്സ്. ഫഹദ് ഫാസിൽ, സംവൃത സുനിൽ, ഗൗതമി നായർ, അനുശ്രീ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.[1] ഇഖ്‌ബാൽ കുറ്റിപ്പുറണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

ഡയമണ്ട് നെക്‌ലെയ്സ്
പോസ്റ്റർ
സംവിധാനംലാൽ ജോസ്
നിർമ്മാണംലാൽ ജോസ്
പി.വി. പ്രദീപ്
രചനഇഖ്‌ബാൽ കുറ്റിപ്പുറം
അഭിനേതാക്കൾ
സംഗീതംവിദ്യാസാഗർ
ഛായാഗ്രഹണംസമീർ താഹിർ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോഎൽ.ജെ. ഫിലിംസ്
അനിത പ്രൊഡക്ഷൻസ്
വിതരണംഎൽ.ജെ. ഫിലിംസ്
റിലീസിങ് തീയതി2012 മേയ് 4
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം157 മിനിറ്റ്

കഥാതന്തുതിരുത്തുക

ദുബായിൽ സാമ്പത്തിക അച്ചടക്കമില്ലാതെ ആഡംബരത്തോടെ ജീവിക്കുന്ന ഒരു മലയാളി ഡോക്ടറുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സാമ്പത്തികപ്രതിസന്ധികൾ നേരിടുന്ന അയാളുടെ ജീവിതത്തിലേക്ക് മൂന്നു സ്ത്രീകൾ പല ഘട്ടങ്ങളിലായി കടന്നുവരുന്നു. അയാളും അവരും തമ്മിലുള്ള ബന്ധവും തന്റെ ജീവിതത്തിലെ പ്രതിസന്ധികൾ അയാൾ എങ്ങനെ തരണം ചെയ്യുന്നു എന്നതുമാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം.

അഭിനേതാക്കൾതിരുത്തുക

നിർമ്മാണംതിരുത്തുക

ഫഹദ് ഫാസിലിനോടൊപ്പം സംവൃത സുനിൽ, ഗൗതമി നായർ, അനുശ്രീ എന്നീ മൂന്ന് നായികമാരാണ് ഈ ചിത്രത്തിലുള്ളത്. സൂര്യ ടി.വി.യിലെ വിവെൽ ആക്ടീവ് ഫെയർ ബിഗ് ബ്രേക്ക് എന്ന റിയാലിറ്റി ഷോയിലെ ജേതാവാണ് അനുശ്രീ. പ്രസ്തുത ഷോയുടെ വിധികർത്താക്കളിൽ ഒരാളായിരുന്നു ലാൽ ജോസ്. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഗൗതമി നായരുടെ രണ്ടാമത്തെ ചലച്ചിത്രമാണിത്. എൽ.ജെ. ഫിലിംസിന്റെയും അനിത പ്രൊഡക്ഷൻസിന്റെയും ബാനറുകളിൽ ലാൽ ജോസ്, പി.വി. പ്രദീപ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലാൽ ജോസിന്റെ ആദ്യ നിർമ്മാണ സംരംഭമാണ് ഈ ചിത്രം. അറബിക്കഥയ്ക്കു ശേഷം ലാൽ ജോസും ഇഖ്‌ബാൽ കുറ്റിപ്പുറവും ഒന്നിച്ച ചിത്രം കൂടിയാണ് ഡയമണ്ട് നെക്‌ലെയ്സ്. ദുബായിലാണ് ചിത്രീകരണം പ്രധാനമായും നടന്നത്. ബുർജ് ഖലീഫയ്ക്കുള്ളിൽ വച്ചും ചില രംഗങ്ങൾ ചിത്രീകരിച്ചു. ബുർജ് ഖലീഫയിൽ ചിത്രീകരിക്കുന്ന ലോകത്തിലെ രണ്ടാമത്തെ ചലച്ചിത്രമാണ് ഡയമണ്ട് നെക്‌ലെയ്സ്.[2]

സംഗീതംതിരുത്തുക

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിദ്യാസാഗർ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "നിലാമലരേ"  നിവാസ് 4:12
2. "നെഞ്ചിനുള്ളിൽ"  സഞ്ജീവ് തോമസ് 4:22
3. "തൊട്ട് തൊട്ട്"  നജിം അർഷാദ്, അഭിരാമി അജയ് 4:40
4. "ഹേയ് ഐ ആം"  സഞ്ജീവ് തോമസ് 1:21

അവലംബംതിരുത്തുക

  1. "Samvrutha to act in Lal Jose flick". DeccanChronicle. മൂലതാളിൽ നിന്നും 2012-01-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012 January 5. {{cite web}}: Check date values in: |accessdate= (help)
  2. സംവൃതയുടെ വിഗ് തെറിച്ചു പോകുന്ന നിമിഷം, അറിയാതെ കണ്ണു നിറഞ്ഞു: ലാൽ ജോസ് അഭിമുഖം

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഡയമണ്ട്_നെക്‌ലെയ്സ്&oldid=3804849" എന്ന താളിൽനിന്ന് ശേഖരിച്ചത്