ടോണി ഗാറ്റ്ലിഫ്
ഫ്രഞ്ച് ചലച്ചിത്ര സംവിധായകനാണ് ടോണി ഗാറ്റ്ലിഫ്. (ജനനം 1948). തിരക്കഥാകൃത്ത്, സംഗീത സംവിധായകൻ, അഭിനേതാവ്, ചലച്ചിത്ര നിർമ്മാതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ടോണി ഗാറ്റ്ലിഫ് | |
---|---|
ജനനം | മിഷെൽ ധമാനി 10 സെപ്റ്റംബർ 1948 |
തൊഴിൽ | ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നിർമ്മാതാവ്, തിരക്കഥാകൃത്ത് and അഭിനേതാവ് |
ജീവിതരേഖ
തിരുത്തുകഅൾജിയേഴ്സിൽ ജനിച്ചു. അൾജീരിയൻ സ്വാതന്ത്ര്യ സമരത്തെത്തുടർന്ന് 1960 ൽ ഫ്രാൻസിലെത്തി.[1]
ചലച്ചിത്ര ജീവിതം
തിരുത്തുകനാടകരംഗത്തെ ദീർഘമായ പ്രവർത്തനങ്ങൾക്കു ശേഷമാണ് 1975 ൽ ഗാറ്റ്‌ലിഫ്, ലാ ടീറ്റെ എൻ റൂയിൻ (La Tête en ruine))എന്നചിത്രമെടുക്കുന്നത്. 1979 ൽ അൾജീരിയൻ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ലാ ടെറെ വെന്റർ(La Terre au ventre) എന്ന ചിത്രമെടുത്തു.
1981 നു ശേഷം ഗാറ്റ്‌ലിഫ് യൂറോപ്പിലെ ജിപ്സി ജീവിതത്തെ കേന്ദ്രീകരിച്ചുള്ള പ്രമേയങ്ങളാണ് തന്റെ സിനിമകൾക്ക് ആധാരമാക്കിയത്.
1990, ൽ ഗാസ്പാർഡ് എറ്റ് റോബിൻസൺ എന്നചിത്രത്തിനു ശേഷം 1992 ലും1993 ലുമായി ചിത്രീകരിച്ച ലാച്ചോ ഡ്രോം എന്ന ചെറു ചിത്രം നിരവധി അന്തർദേശീയ പുരസ്കാരങ്ങൾക്കർഹമായി. ലോകത്തെല്ലായിടത്തുമുള്ള ജിപ്സി സംസ്കാരത്തെ അവരുടെ സംഗീതവും നൃത്തവും മുൻ നിർത്തിയുള്ള ഈ അന്വേഷണം ഏറെ ശ്രദ്ധേയമായി. 1994 ൽ ജെ.എം.ജി. ലെ ക്ലെഷിയോയുടെ മൊൻഡോ അദ്ദേഹം സ്ക്രീനിലെത്തിച്ചു.
2004 ൽ പുറത്തിറങ്ങിയ എക്‌സൈൽ എന്ന ചിത്രം കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി കൊടുത്തു.[2] 2006 ൽ ട്രാൻസിൽവാനിയ എന്ന ചിത്രവും കാനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.[3]
ഫിലിമോഗ്രാഫി
തിരുത്തുകതിരക്കഥാകൃത്ത്
തിരുത്തുക- La Rage au poing (1975)
സംവിധാനം, തിരക്കഥ
തിരുത്തുകലാ ടീറ്റെ എൻ റൂയിൻ(1975)
- ലാ ടെറെ വെന്റർ(1978)
- Corre gitano (1981)
- Canta gitano (1981)
- Les Princes (1982)
- Rue du départ (1985)
- Pleure pas my love (1989)
- ഗാസ്പാർഡ് എറ്റ് റോബിൻസൺ (1990)
- ലാച്ചോ ഡ്രോം (1993)
- മൊണ്ടോ (1995)
- Gadjo dilo (1997)
- Je suis né d'une cigogne (1998)
- വെങ്കോ (2000)
- സ്വിംഗ് (2001)
- എക്സിൽസ് (2004)
- ട്രാൻസിൽവാനിയ (2006)
- കോർക്കോറോ (2009)
- ഇൻഡിഗ്നാഡോസ്(Indignados (2012)
- ജെറോനിമോ (2014)
അവലംബം
തിരുത്തുക- ↑ Tony Gatlif en terre d'asile
- ↑ "Festival de Cannes: Exils". festival-cannes.com. Archived from the original on 2011-08-22. Retrieved 2009-11-30.
- ↑ "Festival de Cannes: Transylvania". festival-cannes.com. Archived from the original on 2011-08-22. Retrieved 2009-12-18.
പുറം കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ടോണി ഗാറ്റ്ലിഫ്
- Interview (in French) Archived 2010-09-04 at the Wayback Machine.