അമേരിക്കൻ ഐക്യനാടുകളുടെ തെക്കു കിഴക്കൻ പ്രദേശത്തിലൂടെ ഒഴുകുന്ന ഒരു നദിയാണ് ടെന്നസി നദി. ഓഹിയോ നദിയുടെ ഏറ്റവും വലിയ പോഷകനദിയായ ടെന്നസിയുടെ നീളം ഏകദേശം 1049 കിലോമീറ്റർ അഥവാ 652 മൈൽ ആണ്. ടെന്നസി താഴ്വരയിലൂടെ ഒഴുകുന്ന ഈ നദി ചെറോക്കി നദി എന്നും അറിയപ്പെടുന്നു. [2]

ടെന്നസി നദി
Physical characteristics
നദീമുഖംപദൂകായിൽ വച്ച് ഒഹായോ നദിയുമായി ചേരുന്നു.
302 ft (92 m) [1]
നീളം652 mi (1049 km) [2]

ഒഴുക്ക് തിരുത്തുക

 
ടെന്നസി നദിയുടെ ഭൂപടം

ടെന്നസി സംസ്ഥാനത്തെ നോക്സ്‌വില്ലെ പട്ടണത്തിന്റെ കിഴക്കുഭാഗത്തായി വച്ച് ഹോൾസ്റ്റൺ‍, ഫ്രഞ്ച് ബ്രോഡ് എന്നീ രണ്ടു നദികളുടെ സംഗമഫലമായിട്ടാണ് ടെന്നസി നദി രൂപം കൊള്ളുന്നത്. അവിടെനിന്നും, ചാറ്റനൂഗയിലൂടെ തെക്കുപടിഞ്ഞാറോട്ടൊഴുകി അലബാമയിലെത്തുന്ന ടെന്നസി നദി, തുടർന്ന് വടക്കൻ അലബാമയിലൂടെ ഒഴുകി കുറച്ചുദൂരം മിസ്സിസ്സിപ്പി സംസ്ഥാനവുമായുള്ള അതിർത്തിയായി മാറിയതിനു ശേഷം, ടെന്നസി സംസ്ഥാനത്തേക്ക് തിരിയുന്നു. ഇവിടെ വച്ച് ടെന്നസി നദി, ടെന്നസി സംസ്ഥാനത്തെ, മധ്യ ടെന്നസി എന്നും, പടിഞ്ഞാറൻ ടെന്നസി എന്നും വിഭജിക്കുന്നു. തുടർന്നൊഴുകുന്ന ടെന്നസി നദി കെന്റക്കി സംസ്ഥാനം പിന്നിട്ട് ഇല്ലിനോയ്യുടെ തെക്കേയറ്റത്തുള്ള പദൂകായിൽ വച്ച് ഓഹിയോ നദിയുമായി ചേരുന്നു.

അണക്കെട്ടുകൾ തിരുത്തുക

പ്രധാനമായി ടെന്നസി താഴ്വര പദ്ധതിയുടെ ഭാഗമായും, അല്ലാതെയും ടെന്നസി നദിയിൽ പലയിടത്തും അണക്കെട്ടുകൾ പണിതിട്ടുണ്ട്. കെന്റക്കി അണക്കെട്ടും, കോർപ്സ് ബെർൿലെ അണക്കെട്ടും അവയിൽ പ്രധാനപ്പെട്ടവയാണ്.

പ്രധാന നദീതീര നഗരങ്ങളും പട്ടണങ്ങളും തിരുത്തുക

 
ജോൺ റോസ്സ് പാലം, ചാറ്റനൂഗ.
 
‘സ്റ്റീംബോട്ട് ബിൽ’ഹഡ്സൺ സ്മാരക പാലം, ഡെകാറ്റർ, അലബാമ.
 
നാചെസ് ട്രേസ് പാർൿ‌വേ, ചെറോക്കി, അലബാമ

30,000 -ത്തിൽ അധികം ജനസംഖ്യയുള്ളവ കടുപ്പിച്ചിരിക്കുന്നു

അവലംബം തിരുത്തുക

  1. U.S. Geological Survey. Paducah East quadrangle, Kentucky. 1:24,000. 7.5 Minute Series. Washington D.C.: USGS, 1982.
  2. 2.0 2.1 U.S. Geological Survey Geographic Names Information System: Tennessee River
  3. U.S. Geological Survey. Shooks Gap quadrangle, Tennessee. 1:24,000. 7.5 Minute Series. Washington D.C.: USGS, 1987.
  4. 4.0 4.1 "Arthur Benke & Colbert Cushing, "Rivers of North America". Elsevier Academic Press, 2005 ISBN 0-12-088253-1

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ടെന്നസി_നദി&oldid=3632945" എന്ന താളിൽനിന്ന് ശേഖരിച്ചത്