ഇല്ലിനോയി

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം
(ഇല്ലിനോയ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ് ഇല്ലിനോയി. ഇംഗ്ലീഷിൽ Illinois എന്നെഴുതുമെങ്കിലും ഇല്ലിനോയി എന്നുമാത്രമേ ഉച്ചരിക്കാറുള്ളൂ. 1818 ഡിസംബർ മൂന്നിന് ഇരുപത്തൊന്നാമത്തെ സംസ്ഥാനമായാണ് അമേരിക്കൻ ഐക്യനാടുകളിൽ അംഗമായത്. വടക്കൻ സംസ്ഥാനമായ ഇല്ലിനോയി ഉയർന്ന ജനസംഖ്യകൊണ്ടും ജനവൈവിധ്യംകൊണ്ടും ശ്രദ്ധേയമാണ്. നാഗരികതയ്ക്കും ഗ്രാമീണഭംഗിക്കും ഒരുപോലെ പ്രസിദ്ധമാണീ സംസ്ഥാനം. കേരളത്തിന്റെ മൂന്നിരട്ടിയിലേറെ വലിപ്പമുള്ള ഇവിടെ അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസംഖ്യകൂടുതലാണ്. 1.24 കോടിയോളം ജനങ്ങൾ ഇവിടെ അധിവസിക്കുന്നു. സ്പ്രിങ്ഫീൽഡ് ആണു തലസ്ഥാനം. അമേരിക്കയിലെ പ്രധാനപ്പെട്ട മഹാനഗരങ്ങളിലൊന്നായ ഷിക്കാഗോ ഇല്ലിനോയിയിലാണ്.

State of Illinois
Flag of Illinois State seal of Illinois
Flag ചിഹ്നം
വിളിപ്പേരുകൾ: Land of Lincoln; The Prairie State
ആപ്തവാക്യം: State sovereignty, national union
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ Illinois അടയാളപ്പെടുത്തിയിരിക്കുന്നു
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ Illinois അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾ English[1]
സംസാരഭാഷകൾ English (80.8%)
Spanish (10.9%)
Polish (1.6%)
Other (5.1%)[2]
നാട്ടുകാരുടെ വിളിപ്പേര് Illinoisan
തലസ്ഥാനം Springfield
ഏറ്റവും വലിയ നഗരം Chicago
ഏറ്റവും വലിയ മെട്രോ പ്രദേശം Chicago metropolitan area
വിസ്തീർണ്ണം  യു.എസിൽ 25th സ്ഥാനം
 - മൊത്തം 57,914 ച. മൈൽ
(149,998 ച.കി.മീ.)
 - വീതി 210 മൈൽ (340 കി.മീ.)
 - നീളം 395 മൈൽ (629 കി.മീ.)
 - % വെള്ളം 4.0/ Negligible
 - അക്ഷാംശം 36° 58′ N to 42° 30′ N
 - രേഖാംശം 87° 30′ W to 91° 31′ W
ജനസംഖ്യ  യു.എസിൽ 5th സ്ഥാനം
 - മൊത്തം 12,869,257 (2011 est)
 - സാന്ദ്രത 232/ച. മൈൽ  (89.4/ച.കി.മീ.)
യു.എസിൽ 12th സ്ഥാനം
 - ശരാശരി കുടുംബവരുമാനം  $54,124[3] (17)
ഉന്നതി  
 - ഏറ്റവും ഉയർന്ന സ്ഥലം Charles Mound[4][5][6]
1,235 അടി (376.4 മീ.)
 - ശരാശരി 600 അടി  (180 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലം Confluence of Mississippi River and
Ohio River[5][6]
280 അടി (85 മീ.)
രൂപീകരണം  December 3, 1818 (21st)
ഗവർണ്ണർ Pat Quinn (D)
ലെഫ്റ്റനന്റ് ഗവർണർ Sheila Simon (D)
നിയമനിർമ്മാണസഭ General Assembly
 - ഉപരിസഭ Senate
 - അധോസഭ House of Representatives
യു.എസ്. സെനറ്റർമാർ Dick Durbin (D)
Mark Kirk (R)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ 11 Republicans, 8 Democrats (പട്ടിക)
സമയമേഖല Central: UTC-6/-5
ചുരുക്കെഴുത്തുകൾ IL, Ill., US-IL
വെബ്സൈറ്റ് www.illinois.gov

ചരിത്രം

തിരുത്തുക

ഇല്ലിനോയി നദിയിൽ നിന്നാണ് ഈ പേരു ലഭിച്ചത്. തദ്ദേശജനവിഭാഗമായ ഇല്ലിനിവെക് ജനങ്ങളിൽ നിന്നുവന്നതാണ് ഇല്ലിനോയി എന്നനാമം. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം ഫ്രഞ്ചുകാരാണ് ആദ്യമായി ഈ പ്രദേശത്തേക്ക് കുടിയേറി ആധിപത്യം സ്ഥാപിച്ചത്. പിന്നീട് അവകാശം ബ്രിട്ടീഷുകാരുടെ കയ്യിലായി. 1783-ൽ അമേരിക്കൻ സ്വാതന്ത്ര്യ സമരത്തെത്തുടർന്ന് നിയന്ത്രണം ഐക്യനാടുകളുടെ കൈവശമെത്തി.

ഭൂമിശാസ്ത്രം

തിരുത്തുക

കിഴക്ക് ഇൻഡ്യാന, പടിഞ്ഞാറ് മിസോറി, ഐയവ, തെക്ക് കെന്റക്കി, വടക്ക് വിസ്കോൺസിൻ എന്നിവയാണ് ഇല്ലിനോയിയുടെ അയൽ സംസ്ഥാനങ്ങൾ. വടക്കുകിഴക്ക് പ്രദേശങ്ങൾ മിഷിഗൺ കായലിനോട് ചേർന്നുകിടക്കുന്നു.

  1. "(5 ILCS 460/20) (from Ch. 1, par. 2901‑20) State Designations Act". Illinois Compiled Statutes. Springfield, Illinois: Illinois General Assembly. September 4, 1991. Retrieved April 10, 2009. Sec. 20. Official language. The official language of the State of Illinois is English.
  2. "Illinois Table: QT-P16; Language Spoken at Home: 2000". Data Set: Census 2000 Summary File 3 (SF 3) – Sample Data. U.S. Census Bureau. 2000. Archived from the original on 2020-02-12. Retrieved April 10, 2009.
  3. "Median Household Income (In 2007 Inflation-Adjusted Dollars) Universe: Households". 2007 American Community Survey 1-Year Estimates. U.S. Census Bureau. 2007. Archived from the original on 2011-10-21. Retrieved April 9, 2009.
  4. "Charles". NGS data sheet. U.S. National Geodetic Survey. Retrieved October 20, 2011.
  5. 5.0 5.1 "Elevations and Distances in the United States". United States Geological Survey. 2001. Archived from the original on 2011-10-15. Retrieved October 21, 2011.
  6. 6.0 6.1 Elevation adjusted to North American Vertical Datum of 1988.



മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1818 ഡിസംബർ 3ന്‌ പ്രവേശനം നൽകി (21ആം)
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ഇല്ലിനോയി&oldid=3958295" എന്ന താളിൽനിന്ന് ശേഖരിച്ചത്