പോലീസ് സേനയിൽ വിശിഷ്ടസേവനത്തിനും, ധീരതയ്ക്കും, സ്തുത്യർഹസേവനത്തിനും നൽകുന്ന പുരസ്കാരമാണ് പോലീസ് മെഡൽ. എല്ലാ വർഷവും ജനുവരി 26ന് മെഡൽ പ്രഖ്യാപിക്കുകയും ആഗസ്റ്റ് 15ന് മെഡൽ വിതരണം ചെയ്യുകയും ചെയ്യും. [1]

കേരള മുഖ്യമന്ത്രി പോലീസ് സേനയിലെ സ്തുത്യർഹമായ പ്രവർത്തനത്തിന് നൽകുന്ന മെഡൽ

ജോലിയിലെ കൃത്യതയും, കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ എത്തിക്കുന്നതിനുള്ള പരിശ്രമത്തിന്റെയും, അർപ്പണമനോഭാവത്തിന്റെയും അംഗീകാരമാണ് ഈ മെഡൽ. രാഷ്ട്രപതിയും സംസ്ഥാന മുഖ്യമന്ത്രിമാരും വെവ്വേറെ പോലീസ് മെഡൽ നൽകാറുണ്ട്. [2]

രാഷ്ട്രപതിയുടെ പോലീസ് മെഡൽ തിരുത്തുക

  • ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ
  • ധീരതയ്ക്കുള്ള പോലീസ് മെഡൽ
  • വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ
  • സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡൽ

മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് തിരഞ്ഞെടുക്കപ്പെടാനുള്ള മാനദണ്ഡങ്ങൾ തിരുത്തുക

  • പോലീസ് ഡിപ്പാർട്ട്മെന്റിൽ കുറഞ്ഞത് പത്ത് വർഷത്തെ സേവനം പൂർത്തിയാക്കിയിരിക്കണം
  • നിലവിൽ ഇൻക്രിമെൻറ് ബാർ, വിജിലൻസ് കേസ്, ഡിപ്പാർട്ട്മെൻറ് ശിക്ഷാനടപടികൾ, എന്നിവ ഉള്ളവരെ മെഡലിന് ശുപാർശ ചെയ്യാൻ പാടുള്ളതല്ല.
  • മെഡൽ ലഭ്യമായവരിലാരെങ്കിലും പിന്നീട് കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ മെഡൽ തിരികെ കണ്ടു കെട്ടുന്നതാണ്.
  • നിലവിൽ ഡി.വൈ.എസ്.പി റാങ്ക് വരെ ഉള്ളവർക്കാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നൽകുന്നത്.
  • ഒരു വർഷം പരമാവധി 200 പേർക്കാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നൽകുന്നത്. [3]

രാഷ്ട്രപതിയുടെ പോലീസ് മെഡൽ - നടപടിക്രമങ്ങൾ തിരുത്തുക

രാഷ്ട്രപതിയുടെ പോലീസ് മെഡൽപ്പട്ടികയിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉൾപ്പെടുന്നത് സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശാനുസരണമാണ്. അതത് സംസ്ഥാനത്തെ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജിപി എന്നിവരടങ്ങുന്ന സമിതിയാണ് പട്ടിക തയ്യാറാക്കുന്നത്. [4]

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പോലീസ്_മെഡൽ&oldid=3969673" എന്ന താളിൽനിന്ന് ശേഖരിച്ചത്