ടി.എ. മജീദ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
അബ്ദുൽ മജീദ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അബ്ദുൽ മജീദ് (വിവക്ഷകൾ) എന്ന താൾ കാണുക. അബ്ദുൽ മജീദ് (വിവക്ഷകൾ)

കേരളത്തിലെ ആദ്യത്തെ[1] പൊതുമരാമത്ത് വകുപ്പ് മന്ത്രിയും സി.പി.ഐ. പ്രവർത്തകനുമായിരുന്നു ടി. അബ്ദുൾ മജീദ്(1921 ജനുവരി - 05 ജൂലൈ 1980), പിതാവ്:അബീദ് മുഹമ്മദ്. വർക്കല നിയമസഭാ മണ്ഡലത്തിൽ നിന്നായിരുന്നു ആദ്യ കേരള നിയമസഭയിൽ മജീദ് അംഗമായത്. 1952ലും 1954ലും ഇദ്ദേഹം തിരുക്കൊച്ചി അസംബ്ലിയിൽ അംഗമായിരുന്നു. വർക്കല നിയമസഭാ മണ്ഡലത്തിൽ നിന്നും ഒന്ന്, മൂന്ന്, നാല്, അഞ്ച് നിയമസഭകളിൽ ഇദ്ദേഹം അംഗമായിട്ടുണ്ട്.

ടി. അബ്ദുൾ മജീദ്
T. Abdul Majeed.jpg
കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി
ഔദ്യോഗിക കാലം
ഏപ്രിൽ 4 1957 – ജൂലൈ 31 1959
പിൻഗാമിഡി. ദാമോദരൻ പോറ്റി
കേരള നിയമസഭ അംഗം
ഔദ്യോഗിക കാലം
മാർച്ച് 3 1967 – നവംബർ 30 1979
മുൻഗാമിപാറയിൽ ഷംസുദ്ദീൻ
പിൻഗാമിവർക്കല രാധാകൃഷ്ണൻ
മണ്ഡലംവർക്കല
ഔദ്യോഗിക കാലം
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമിപാറയിൽ ഷംസുദ്ദീൻ
മണ്ഡലംവർക്കല
വ്യക്തിഗത വിവരണം
ജനനം(1921-01-00)ജനുവരി , 1921
മരണം5 ജൂലൈ 1980(1980-07-05) (പ്രായം 59)
തിരുവനന്തപുരം
രാഷ്ട്രീയ പാർട്ടിസി.പി.ഐ.
പങ്കാളിഎം. ഖദീജക്കുട്ടി
മക്കൾ4
അച്ഛൻഅബീബ് മുഹമ്മദ്
As of സെപ്റ്റംബർ 16, 2020
ഉറവിടം: നിയമസഭ

സി.പി.ഐ.യുടെ സ്റ്റേറ്റ് കൗൺസിൽ, ചീഫ് വിപ്പ്, എന്നീ നിലകളിലും മജീദ് പ്രവർത്തിച്ചിട്ടുണ്ട്. പ്രഭാതം, മലയാള രാജ്യം, ജനയുഗം എന്നീ പത്രങ്ങളുടെ എഡിറ്റോറിയൽ സ്റ്റാഫായും പ്രവർത്തിച്ചിട്ടുണ്ട്.

കുടുംബംതിരുത്തുക

പിതാവിന്റെ പേര് അബീബ് മുഹമ്മദ് ആണ്. എം. ഖദീജക്കുട്ടിയാണ് ഭാര്യ. ഇദ്ദേഹത്തിന് ഒരു മകനും മുന്ന് മകളും ഉണ്ട്.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ടി.എ._മജീദ്&oldid=3455662" എന്ന താളിൽനിന്ന് ശേഖരിച്ചത്