ടാസ്മേനിയൻ ചെന്നായ്
ഏറ്റവും വലിപ്പം കൂടിയ സഞ്ചിമൃഗമായിരുന്നു ടാസ്മേനിയൻ ചെന്നായ്ക്കൾ. ടാസ്മേനിയയിൽ മാത്രമേ ഇവ കാണപ്പെട്ടിരുന്നുള്ളു. ഈ മൃഗം തൈലസിനിഡേ (Thylacinidae) കുടുംബത്തിൽപ്പെടുന്നു. ശാസ്തീയ നാമം: തൈലസിനസ് സൈനോസെഫാലസ് (Thylacinus cynocephalus). തൈലസീൻ (Thylacine) ടാസ്മേനിയൻ ടൈഗർ (Tasmanian tiger) എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു.
ടാസ്മേനിയൻ ചെന്നായ്[1] | |
---|---|
Thylacines in Washington D.C., c. 1906 | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Infraclass: | |
Order: | |
Family: | |
Genus: | |
Species: | †T. cynocephalus
|
Binomial name | |
Thylacinus cynocephalus (Harris, 1808)
| |
Synonyms | |
|
ആസ്ട്രേലിയയിലെ നല്ലാർബോർ (Nullarbor) സമതലപ്രദേശങ്ങളിലെ ഗുഹകളിൽനിന്നും ടാസ്മേനിയൻ ചെന്നായുടെ 3300 വർഷം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയിരുന്നു. അക്കാലത്ത് ഇവിടങ്ങളിൽ ഇത്തരം ചെന്നായ്ക്കൾ ധാരാളമായി ജീവിച്ചിരുന്നുവെന്നതിനു തെളിവാണിത്. ന്യൂഗിനിയയിൽ നിന്നും തൈലസീനുകളുടെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. ടാസ്മേനിയായിൽ ധാരാളമായുണ്ടായിരുന്ന ഇത്തരം ചെന്നായ്ക്കളെ 1914-നു ശേഷം അപൂർവമായേ കാണാൻ കഴിഞ്ഞിരുന്നുള്ളു. കൂട്ടിലടച്ച് വളർത്തിയിരുന്ന ഏക അവസാന ചെന്നായ് 1936-ൽ ചത്തതോടെ ഇവയ്ക്ക് വംശനാശം സംഭവിച്ചു.
ടാസ്മേനിയൻ ചെന്നായ്ക്കൾക്ക് നായകളോടു രൂപസാദൃശ്യമുണ്ട്. നായയുടേതുപോലുള്ള തലയും കുറിയ കഴുത്തുമാണിവയ്ക്കുള്ളത്. തോൾവരെ 60 സെ. മീ. ഉയരം വരും. ശരീരത്തിന് 1.5 മീ. നീളമുണ്ടായിരിക്കും. വാലിന് 50 സെ.മീ. നീളമേയുള്ളു. പെട്ടെന്നു വളയാത്തതും ദൃഢതയുള്ളതുമായ വാൽ ഈ ജീവിയുടെ പ്രത്യേകതയാണ്. 15-35 കി. ഗ്രാം ശരീരഭാരമുണ്ടായിരുന്ന ഇവയുടെ മഞ്ഞ കലർന്ന തവിട്ടുനിറത്തോടുകൂടിയ ശരീരത്തിൽ കടുംതവിട്ടു നിറത്തിലുള്ള 16-18 വരകളുണ്ട്. പുറത്തും, പുഷ്ഠഭാഗത്തും, വാലിലുമാണ് വരകൾ കാണപ്പെട്ടിരുന്നത്. കാലുകൾക്ക് നീളം കുറവാണ്. കങ്കാരുവിനെപ്പോലെ ഇവയ്ക്കും പിൻകാലുകളും വാലും ഉപയോഗിച്ച് തറയിൽ നേരെ ഇരിക്കാൻ കഴിയും. ഈ അവസരത്തിൽ ഇവയുടെ വാൽ ഒരു സന്തുലനോപാധിയായി ഉപയോഗപ്പെടുത്തുന്നു. 2-3 മീ. ദൂരത്തിൽ വളരെ വേഗത്തിൽ ചാടാനും ഇവയ്ക്കു കഴിയുമായിരുന്നു.
പകൽ മുഴുവൻ വനത്തിലോ കുന്നിൻചരിവുകളിലോ വിശ്രമിക്കുന്ന ജീവി രാത്രിയിൽ ഒറ്റയായോ ജോടികളായോ ഇര തേടുന്നു. ഇരയെ പിൻതുടർന്ന് വേട്ടയാടുന്നതിനേക്കാൾ ഒളിച്ചിരുന്നു പിടിക്കുകയാണ് ഈ മാംസഭോജിയുടെ പതിവ്.
ഒരു പ്രസവത്തിൽ മൂന്നോ നാലോ കുഞ്ഞുങ്ങളുണ്ടായിരിക്കും. കുഞ്ഞുങ്ങളെ നാലു മാസക്കാലത്തോളം പെൺമൃഗത്തിന്റെ സഞ്ചിയിൽ സൂക്ഷിക്കുന്നു.
പകർച്ചവ്യാധികളും വേട്ടയാടലും തൈലസീനുകളുടെ തിരോധാനത്തിനു കാരണമായി. 1936-നു ശേഷം തൈലസീനുകൾ ജീവിച്ചിരുന്നതായി രേഖകളൊന്നും തന്നെയില്ല.
സിഡ്നിയിലെ ആസ്ട്രേലിയൻ മ്യൂസിയത്തിൽ പരിരക്ഷിക്കപ്പെട്ടിട്ടുള്ള ടാസ്മേനിയൻ ചെന്നായയുടെ ഡി എൻ എ യുടെ ആവർത്തിച്ചുള്ള വിഭജനം സാധ്യമാക്കി ക്ലോണിങ്ങിലൂടെ പുതിയ ഒരിനത്തെ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നല്ല പങ്ക് ജീവശാസ്ത്രകാരന്മാരും അസാധ്യമെന്നാണ് കരുതുന്നതെങ്കിലും മ്യൂസിയം ഭാരവാഹികൾ ശുഭാപ്തിവിശ്വാസത്തോടെ പരീക്ഷണങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു.
അവലംബം
തിരുത്തുക- ↑ Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. p. 23. ISBN 0-801-88221-4.
{{cite book}}
:|edition=
has extra text (help);|editor=
has generic name (help); Check date values in:|date=
(help)CS1 maint: multiple names: editors list (link) - ↑ M. McKnight (2008). Thylacinus cynocephalus. In: IUCN 2010. IUCN Red List of Threatened Species. Version 2011.2. Downloaded on 23 July 2010.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ടാസ്മേനിയൻ ചെന്നായ്
- ടാസ്മേനിയൻ ചെന്നായ് Archived 2010-12-21 at the Wayback Machine.
- ടസ്മേനിയൻ ചെന്നായ് Archived 2011-01-25 at the Wayback Machine.
വീഡിയോ
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടാസ്മേനിയൻ ചെന്നായ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |