പരീക്ഷണം ശാസ്ത്രീയമായ ഒരു നടപടിക്രമം (process) ആണ്. ഒരു സങ്കല്പനത്തെ (hypothesis) സാധൂകരിക്കുവാനോ തിരസ്കരിക്കുവാനോ വിവരങ്ങളുടെ(ഡാറ്റ) പ്രയോജനക്ഷമതയും ഉപയോഗക്ഷമതയും ഉറപ്പുവരുത്തുവാനോ വേണ്ടിയുള്ള സമീപനം ആണ് പരീക്ഷണങ്ങൾ. ഒരു സംഗതിയുടെ/ സംഭവത്തിന്റെ/ വസ്തുതയുടെ/ പ്രതിഭാസത്തിന്റെ കാരക-കാരണ-കാര്യ(ഫലം) ബന്ധങ്ങളെപ്പറ്റി പരീക്ഷണങ്ങൾ ഉൾക്കാഴ്ച നൽകുന്നു. കാരകങ്ങളിൽ മാറ്റം വരുത്തിയാൽ എന്ത് ഫലമാണുണ്ടാവുക എന്നു വ്യക്തമായും കൃത്യമായും നിർണയിക്കാൻ പരീക്ഷണങ്ങൾ സഹായിക്കുന്നു. പരീക്ഷണങ്ങളുടെ ലക്ഷ്യങ്ങളും അളവുകളും രീതിയും വളരെ വ്യത്യസ്തമായിരിക്കാം പക്ഷെ, ആവർത്തനക്ഷമതയും പരീക്ഷണ ഫലങ്ങളുടെ യുക്തിയുക്തമായ വിശകലനവുമാണ് ശാസ്ത്രീയസമീപനത്തിന്റെ അടിസ്ഥാനം.

Even very young children perform rudimentary experiments to learn about the world and how things work.

ഭൂഗുരുത്വാകർഷനത്തെപ്പറ്റി പഠിക്കാനായി ഒരു കുട്ടി ചില അടിസ്ഥാനപരമായ പരീക്ഷണങ്ങൾ ചെയ്യാം. അതേസമയം, ഒരു കൂട്ടം ശാസ്ത്രജ്ഞർ ഒരു പ്രതിഭാസത്തെപ്പറ്റി ക്രമാനുഗതമായി തങ്ങളുടെ അറിവു വർദ്ധിപ്പിക്കാനായി വർഷങ്ങളോളം അന്വേഷിച്ചിരിക്കാം. ശാസ്ത്ര ക്ലാസ് മുറികളിൽ പരീക്ഷണങ്ങളും അതുപോലുള്ള മറ്റു പ്രവർത്തനങ്ങളും ശാസ്ത്രം പഠിക്കുന്ന ഒരു കുട്ടിയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ഒരു കുട്ടി പരീക്ഷണം ചെയ്യുമ്പോൾ  താൻ പ്രവർത്തിക്കുന്ന വസ്തുക്കളിൽ കൂടുതൽ താത്പര്യമുണ്ടാകാനും  ഇടയാവും.[1] പരീക്ഷണങ്ങൾ വ്യക്തിപരമായവയും (ഉദാഹരണത്തിനു: ഒരു കൂട്ടം ചോക്കലേറ്റുകൾ രുചിച്ച് അതിൽ ഏറ്റവും നല്ലവ കണ്ടെത്തുന്നതു പോലുള്ള പരീക്ഷണങ്ങൾ.) മുതൽ വളരെ സങ്കീർണ്ണമായതും അനേകം സങ്കീർണ്ണമായ ഉപകരണങ്ങളും വളരെ നിയന്ത്രിതമായ സാഹചര്യങ്ങളും അടങ്ങിയതും സമർത്ഥരായവരും പ്രാവീണ്യമുള്ളവരുമായ അനേകം ശാസ്ത്രജ്ഞന്മാരുടെ സാന്നിദ്ധ്യവും വളരെയധികം പണച്ചെലവുള്ളതുമായ കണികാപരീക്ഷണം പോലുള്ളവ വരെയാകാം. പ്രകൃതിശാസ്ത്രത്തിലും മാനുഷികമായ ശാസ്ത്രരംഗത്തും പരീക്ഷണങ്ങൾ അനേകം കാര്യങ്ങൾക്കായി ഉപയോഗിക്കുന്നു.

പരീക്ഷണങ്ങളിൽ ചരങ്ങൾ അടങ്ങിയിട്ടുണ്ട്. സ്വതന്ത്രമായ ചരങ്ങളെയൊഴിച്ചുള്ളവയെ നിയന്ത്രിച്ച് വേണം പരീക്ഷണംചെയ്യാൻ.  നിയന്ത്രിതമായ അളവെടുക്കലിനോട് നിയന്ത്രിതമല്ലാത്ത അളവെറ്റുക്കലുമായി താരതമ്യം ചെയ്ത് പരീക്ഷണഫലത്തിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നു. ചരങ്ങളുടെ നിയന്ത്രണം ശാസ്ത്രീയസമ്പ്രദായത്തിന്റെ ഭാഗമാണ്. തത്ത്വപരമായി ഒരു പരീക്ഷണത്തിലെ എല്ലാ ചരങ്ങളേയും നിഅയന്ത്രിക്കുന്നു. ഒന്നും നിയന്ത്രിക്കാതിരിക്കുന്നില്ല. ഇത്തരം പരീക്ഷണങ്ങളിൽ എല്ലാ നിയന്ത്രകങ്ങളും വിചാരിച്ചപോലെ പ്രവർത്തിക്കുന്നുണ്ടെങ്കിൽ, പരീക്ഷണം വിചാരിച്ചപോലെ പ്രവർത്തിക്കുന്നു എന്നു കരുതാം. ടെസ്റ്റു ചെയ്ത ചരം കാരണം ആണ് ഫലമുണ്ടായത് എന്നു സ്പഷ്ഠമായി. .

അവലോകനം

തിരുത്തുക

ശാസ്ത്രീയരീതിയിൽ ഒരു പരീക്ഷണം സങ്കല്പനത്തെ സാധൂകരിക്കാനുള്ള പ്രായോഗിക പദ്ധതിയാണ്.[2][3] ഗവേഷകർ നിലനിൽക്കുന്ന സിദ്ധാന്തങ്ങളെയോ പുതിയ സങ്കല്പനങ്ങളേയോ പരിശോധിച്ച് പുതിയ ഒരു സിദ്ധാന്തത്തിലെത്താനോ അവയെ പിന്തുണയ്ക്കാനോ നിരാകരിക്കാനോ പരീക്ഷണങ്ങളുപയോഗിക്കുന്നു.[4]

ചരിത്രം

തിരുത്തുക

പതിനേഴാം നൂറ്റാണ്ടിൽ പ്രവർത്തിച്ച ഇംഗ്ലിഷ് തത്ത്വജ്ഞാനിയും ശാസ്ത്രജ്ഞനുമായിരുന്ന ഫ്രാൻസിസ് ബേക്കൺ (1561–1626), ആണ് ആദ്യകാലത്ത് പരീക്ഷരീതിയെ പിന്തുണച്ച സ്വാധീനശക്തിയായിരുന്നു.[5] ഇന്നു നമുക്കറിയുന്ന തരം ശാസ്ത്രീയരീതി ആദ്യമായി രൂപപ്പെടുത്തിയത് അദ്ദേഹമായിരുന്നു.

പരീക്ഷണങ്ങൾ വിവിധതരം

തിരുത്തുക

നിയന്ത്രിതമായ പരീക്ഷണം

തിരുത്തുക
 
Original map by John Snow showing the clusters of cholera cases in the London epidemic of 1854

സ്വാഭാവിക പരീക്ഷണങ്ങൾ 

തിരുത്തുക

സാമൂഹ്യ പരീക്ഷണങ്ങൾ

തിരുത്തുക

നിരീക്ഷണ പഠനവുമായി താരതമ്യം

തിരുത്തുക
 
The black box model for observation (input and output are observables). When there are a feedback with some observer's control, as illustred, the observation is also an experiment.

നൈതികത 

തിരുത്തുക

നിയമത്തിലെ പരീക്ഷണരീതി

തിരുത്തുക

ഇതും കാണൂ

തിരുത്തുക
  • Black box experimentation
  • Design of experiments
  • Experimental physics
  • List of experiments
  • Long-term experiment
  • Concept development and experimentation
  • Allegiance bias
  • Experimentum crucis

കുറിപ്പുകൾ

തിരുത്തുക
  1. Stohr-Hunt, Patricia (1996). "An Analysis of Frequency of Hands-on Experience and Science Achievement". Journal of Research in Science Teaching. 33. doi:10.1002/(SICI)1098-2736(199601)33:1<101::AID-TEA6>3.0.CO;2-Z.
  2. Cooperstock, Fred I. (2009). General relativistic dynamics : extending Einstein's legacy throughout the universe (Online-Ausg. ed.). Singapore: World Scientific. p. 12. ISBN 978-981-4271-16-5.
  3. Griffith, W. Thomas (2001). The physics of everyday phenomena : a conceptual introduction to physics (3rd ed.). Boston: McGraw-Hill. pp. 3–4. ISBN 0-07-232837-1.
  4. Wilczek, Frank; Devine, Betsy (2006). Fantastic realities : 49 mind journeys and a trip to Stockholm. New Jersey: World Scientific. pp. 61–62. ISBN 978-981-256-649-2.
  5. "Having first determined the question according to his will, man then resorts to experience, and bending her to conformity with his placets, leads her about like a captive in a procession." Bacon, Francis. Novum Organum, i, 63. Quoted in Durant 2012, പുറം. 170.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Dunning, Thad (2012). Natural experiments in the social sciences : a design-based approach. Cambridge: Cambridge University Press. ISBN 978-1107698000. {{cite book}}: Invalid |ref=harv (help)
  • Shadish, William R.; Cook, Thomas D.; Campbell, Donald T. (2002). Experimental and quasi-experimental designs for generalized causal inference (Nachdr. ed.). Boston: Houghton Mifflin. ISBN 0-395-61556-9. (Excerpts Archived 2008-09-12 at the Wayback Machine.)
  • Jeremy, Teigen (2014). "Experimental Methods in Military and Veteran Studies". In Soeters, Joseph; Shields, Patricia; Rietjens, Sebastiaan (eds.). Routledge Handbook of Research Methods in Military Studies. New York: Routledge. pp. 228–238.
"https://ml.wikipedia.org/w/index.php?title=പരീക്ഷണം&oldid=3779293" എന്ന താളിൽനിന്ന് ശേഖരിച്ചത്