ഫ്രഞ്ചുകാരനായ ഒരു ജീവശാസ്ത്രജ്ഞനും പാലിയന്റോളജിസ്റ്റും ആയിരുന്നു ജോർജസ് ഫ്രഡറിക് കവിയർ (Georges-Frédéric Cuvier) (28 ജൂൺ 1773, Montbéliard, Doubs – 24 ജൂലൈ 1838, സ്ട്രാറ്റ്‌സ്‌ബർഗ്). പ്രമുഖ പ്രകൃതിശാസ്ത്രജ്ഞനും ജന്തുശാസ്ത്രജ്ഞനുമായ ജോർജസ് കവിയറിന്റെ ഇളയ സഹോദരനായിരുന്നു ഇദ്ദേഹം.

Frédéric Cuvier
Frédéric Cuvier
ജനനം(1773-06-28)28 ജൂൺ 1773
മരണം24 ജൂലൈ 1838(1838-07-24) (പ്രായം 65)
ദേശീയതFrench
പുരസ്കാരങ്ങൾMember of the Royal Society
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംZoology
സ്ഥാപനങ്ങൾMuséum d'Histoire Naturelle
രചയിതാവ് abbrev. (botany)F.Cuvier
രചയിതാവ് abbrev. (zoology)F. Cuvier

1804 മുതൽ 1838 വരെ പാരീസിലെ നാചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ മൃഗശാലയുടെ സൂക്ഷിപ്പുകാരനായിരുന്നു ഫ്രെഡറിക്. 1825 -ൽ അദ്ദേഹമാണ് ചുവപ്പൻ പാണ്ടയ്ക്ക് (Ailurus fulgens) പേരു നൽകിയത്. 1835 -ൽ അദ്ദേഹത്തെ റോയൽ സൊസൈറ്റിയുടെ വിദേശ അംഗമായി തെരഞ്ഞെടുത്തു.

മൃഗങ്ങളിലെ ജന്മവാസനയേയും സ്വഭാവത്തെയും പറ്റിയുള്ള അദ്ദേഹത്തിന്റെ പഠനത്തെ ചാൾസ് ഡാർവിൻ തന്റെ ഒറിജിൻ ഓഫ് സ്പീഷിസിലെഏഴാം അധ്യായത്തിൽ പരാമർശിച്ചിട്ടുണ്ട്. മോബി ഡിക്കിന്റെ 32 -ആം അധ്യായത്തിൽ തിമിംഗിലങ്ങളെപ്പറ്റി എഴുതിയിട്ടുള്ള ആളെന്ന നിലയിൽ ഫ്രെഡറിക്കിനെപ്പറ്റി പറയുന്നുണ്ട്.

ഗ്രന്ഥങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "Author Query for 'F.Cuvier'". International Plant Names Index.
"https://ml.wikipedia.org/w/index.php?title=ജോർജസ്_ഫ്രഡറിക്_കവിയർ&oldid=3086432" എന്ന താളിൽനിന്ന് ശേഖരിച്ചത്