ജോസഫ് ചാഴിക്കാട്

കേരളത്തിലെ രാഷ്ട്രീയപ്രവർത്തകൻ
(ജോസഫ് ചാഴിക്കാട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രജാ സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായ ഒരു മുൻ കേരള നിയമസഭാ സാമാജികനായിരുന്നു ജോസഫ് ചാഴിക്കാട്ട് (മാർച്ച് 1892 - 29 ഒക്ടോബർ 1983). പുലിയന്നൂർ നിയമസഭാ മണ്ഡലത്തിൽ നിന്നാണിദ്ദേഹം ഒന്നും രണ്ടും കേരളാ നിയമസഭയിലേക്കെത്തിയത്. കടുത്തുരുത്തി മണ്ഡലത്തിൽ കേരളാ കോൺഗ്രസ് പ്രതിനിധിയായി മൂന്നാം കേരളനിയമസഭയിലും ചാഴിക്കാട്ട് അംഗമായിരുന്നു. ശ്രീമൂലം അസംബ്ലിയിലും (1944-47) തിരുക്കൊച്ചി നിയമസഭയിലും(1954-56) ഇദ്ദേഹം അംഗമായിരുന്നു[1]. ബിരുദദാരിയായിരുന്നു ചാഴിക്കാട്ട് പ്ലീഡർഷിപ്പ് പരീക്ഷയും വിജയിച്ചിരുന്നു.

ജോസഫ് ചാഴിക്കാട്
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – ജൂൺ 26 1970
മുൻഗാമിഎം.സി. എബ്രഹാം
പിൻഗാമിഒ. ലൂക്കോസ്
മണ്ഡലംകടുത്തുരുത്തി
ഓഫീസിൽ
മാർച്ച് 16 1957 – സെപ്റ്റംബർ 9 1964
മണ്ഡലംപുലിയന്നൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1892-03-00)മാർച്ച് , 1892
മരണംഒക്ടോബർ 29, 1983(1983-10-29) (പ്രായം 91)
രാഷ്ട്രീയ കക്ഷിപ്രജാ സോഷ്യലിസ്റ്റ് പാർട്ടി,
കേരള കോൺഗ്രസ്
As of സെപ്റ്റംബർ 15, 2011
ഉറവിടം: നിയമസഭ

പ്രജാസോഷ്യലിസ്റ്റ് പാർട്ടിയുടെ ഒന്നാം കേരളനിയമസഭയിലെ പാർലമെന്ററികാര്യ നേതാവ്, കേരള സർവകലാശാല സെനറ്റംഗം, ഓൾ കേരള കത്തോലിക് കോൺഗ്രസിന്റെ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, കേരള ദർശന്റെ മാനേജിംഗ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ചാഴിക്കാട്ടിന്റെ നർമ്മബോധവും തമാശകളും ശ്രേദ്ധേയമായിരുന്നു.

പ്രസിദ്ധീകരണങ്ങൾ

തിരുത്തുക
  • ദ സിറിയൻ കോളനൈസേഷൻ ഓഫ് മലബാർ
  • തെക്കുംഭാഗ സമുദായ ചരിത്രം
  • സീസറിന്റെ ഭാര്യ
"https://ml.wikipedia.org/w/index.php?title=ജോസഫ്_ചാഴിക്കാട്&oldid=3720324" എന്ന താളിൽനിന്ന് ശേഖരിച്ചത്