എം.സി. എബ്രഹാം
ഒന്നാമത്തെയും രണ്ടാമത്തേയും കേരള നിയമസഭയിൽ അംഗമായിരുന്ന ഒരു കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തകനായിരുന്നു എം.സി. എബ്രഹാം(ജൂൺ 1918-ഡിസംബർ 24 -1997). ഒരു അഭിഭാഷകാനായി ഔദ്യോഗിക ജീവിതം നയിച്ച എബ്രഹാം കടുത്തുരുത്തി നിയസഭാ മണ്ഡലത്തിൽ നിന്നാണ് കോൺഗ്രസ് പ്രതിനിധിയായി ഒന്നും രണ്ടും നിയമസഭയിലംഗമായത്.[1]
എം.സി. എബ്രഹാം | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – സെപ്റ്റംബർ 10 1964 | |
പിൻഗാമി | ജോസഫ് ചാഴിക്കാട് |
മണ്ഡലം | കടുത്തുരുത്തി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | എം.സി. എബ്രഹാം മാക്കീൽ ജൂൺ , 1918 വൈക്കം |
മരണം | 24 ഡിസംബർ 1997 | (പ്രായം 79)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
പങ്കാളി | ത്രേസ്യാമ്മ |
കുട്ടികൾ | 7 |
മാതാപിതാക്കൾ |
|
As of ജൂൺ 17, 2020 ഉറവിടം: നിയമസഭ |
ചങ്ങനാശ്ശേരി എസ്.ബി. കോളെജിൽ നിന്ന് ബി.എ.യും തിരുവനന്തപുരം ലോകേളേജിൽ നിന്ന് ബി.എൽ.ഉം പാസ്സായിട്ടുണ്ട്. 1944-ൽ തിരുവനന്തപുരം ഹൈക്കോടതിയിൽ അഭിഭാഷകനായി ചേർന്നു. മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ്, ക്നാനയ മഹാജനസഭ ജനറൽ സെക്രട്ടറി, സ്വാതന്ത്ര സമരസേനാനി, കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി, കെ.പി.സി.സി. എക്സിക്യൂട്ടിവ് കമ്മറ്റിയംഗം, കെ.റ്റി.ഡി.സി. മേധാവി, അഗ്രികൾച്ചറൽ ഡെവലപ്മെന്റ് ബാങ്ക് ബോർഡംഗം എന്നീ പദവികൾ എം.സി. എബ്രഹാം വഹിച്ചിട്ടുണ്ട്. വിമോചനസമരക്കാലത്ത് ഇദ്ദേഹം ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. രണ്ടാം നിയമസഭയിൽ കോൺഗ്രസ് പാർട്ടിയുടെ ചീഫ് വിപ്പായിരുന്നു. 1965-ലും, 1967ലും കടുത്തുരുത്തി നിയസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല, പിന്നീട് 1977-ൽ ഏറ്റുമാനൂരിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.
കുടുംബം
തിരുത്തുകമാഞ്ഞൂർ കരയിൽ മാക്കീൽ ചുമ്മാരിന്റേയും അന്നമ്മയുടെയും മൂന്നാമത്തെ മകനായി 1918 ജൂണിൽ വൈക്കത്ത് ജനിച്ചു. ഏപ്പുക്കുട്ടി, ചാക്കോ, ലൂക്ക, തോമസ് എന്നിവർ സഹോദരങ്ങളും ഏലിക്കുട്ടി കണ്ടാരപ്പളിൽ, ത്രേസ്യാമ്മ പതിയിൽ, സിസ്റ്റർ സിബിയാ, റോസമ്മ പതിയിൽ പ്ലാച്ചേരിയിൽ എന്നീവർ സഹോദരിമാരുമാണ്. ത്രേസ്യാമ്മയാണ് ഭാര്യ അഞ്ച് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്[2].
പ്രസിദ്ധീകരണങ്ങൾ : കനായിത്തോമ, പൂവത്തിൽ ഇട്ടിക്കുരുവിള തരകൻ
അവലംബം
തിരുത്തുക- ↑ http://www.niyamasabha.org/codes/members/m013.htm
- ↑ "snehasandesham" (PDF). Retrieved 7 ഒക്ടോബർ 2020.[പ്രവർത്തിക്കാത്ത കണ്ണി]