ജോസഫ് ചാഴിക്കാട്
പ്രജാ സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായ ഒരു മുൻ കേരള നിയമസഭാ സാമാജികനായിരുന്നു ജോസഫ് ചാഴിക്കാട്ട് (മാർച്ച് 1892 - 29 ഒക്ടോബർ 1983). പുലിയന്നൂർ നിയമസഭാ മണ്ഡലത്തിൽ നിന്നാണിദ്ദേഹം ഒന്നും രണ്ടും കേരളാ നിയമസഭയിലേക്കെത്തിയത്. കടുത്തുരുത്തി മണ്ഡലത്തിൽ കേരളാ കോൺഗ്രസ് പ്രതിനിധിയായി മൂന്നാം കേരളനിയമസഭയിലും ചാഴിക്കാട്ട് അംഗമായിരുന്നു. ശ്രീമൂലം അസംബ്ലിയിലും (1944-47) തിരുക്കൊച്ചി നിയമസഭയിലും(1954-56) ഇദ്ദേഹം അംഗമായിരുന്നു[1]. ബിരുദദാരിയായിരുന്നു ചാഴിക്കാട്ട് പ്ലീഡർഷിപ്പ് പരീക്ഷയും വിജയിച്ചിരുന്നു.
ജോസഫ് ചാഴിക്കാട് | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 3 1967 – ജൂൺ 26 1970 | |
മുൻഗാമി | എം.സി. എബ്രഹാം |
പിൻഗാമി | ഒ. ലൂക്കോസ് |
മണ്ഡലം | കടുത്തുരുത്തി |
ഓഫീസിൽ മാർച്ച് 16 1957 – സെപ്റ്റംബർ 9 1964 | |
മണ്ഡലം | പുലിയന്നൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മാർച്ച് , 1892 |
മരണം | ഒക്ടോബർ 29, 1983 | (പ്രായം 91)
രാഷ്ട്രീയ കക്ഷി | പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, കേരള കോൺഗ്രസ് |
As of സെപ്റ്റംബർ 15, 2011 ഉറവിടം: നിയമസഭ |
പ്രജാസോഷ്യലിസ്റ്റ് പാർട്ടിയുടെ ഒന്നാം കേരളനിയമസഭയിലെ പാർലമെന്ററികാര്യ നേതാവ്, കേരള സർവകലാശാല സെനറ്റംഗം, ഓൾ കേരള കത്തോലിക് കോൺഗ്രസിന്റെ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, കേരള ദർശന്റെ മാനേജിംഗ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ചാഴിക്കാട്ടിന്റെ നർമ്മബോധവും തമാശകളും ശ്രേദ്ധേയമായിരുന്നു.
പ്രസിദ്ധീകരണങ്ങൾ
തിരുത്തുക- ദ സിറിയൻ കോളനൈസേഷൻ ഓഫ് മലബാർ
- തെക്കുംഭാഗ സമുദായ ചരിത്രം
- സീസറിന്റെ ഭാര്യ