ജൂൺ 5
തീയതി
(ജൂൺ 05 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 5 വർഷത്തിലെ 156 (അധിവർഷത്തിൽ 157)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1305 - ക്ലെമന്റ് അഞ്ചാമൻ മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു.
- 1900 - രണ്ടാം ബോയർ യുദ്ധം: ബ്രിട്ടീഷ് സൈനികർ പ്രിട്ടോറിയ പിടിച്ചെടുത്തു.
- 1915 - സ്ത്രീകൾക്ക് വോട്ടവകാശം നൽകിക്കൊണ്ട് ഡെന്മാർക്ക് ഭരണഘടന ഭേദഗതി ചെയ്തു.
- 1968 - അമേരിക്കൻ പ്രസിഡണ്ട് സ്ഥാനാർത്ഥി റോബർട്ട് എഫ്. കെന്നെഡിയെ ലോസ് ഏഞ്ചൽസിലെ അമ്പാസഡർ ഹോട്ടലിൽ വച്ച് സിർഹാൻ സിർഹൻ എന്ന പാലസ്തീൻകാരൻ വെടിവച്ചു. കെന്നഡി തൊട്ടടുത്ത ദിവസം മരണ മടഞ്ഞു.
- 1975 - അറുപതുദിവസയുദ്ധത്തിനു ശേഷം സൂയസ് കനാൽ ആദ്യമായി തുറന്നു.
- 1977 - ആദ്യ പ്രായോഗിക പെഴ്സണൽ കമ്പ്യൂട്ടർ ആയ ആപ്പിൾ രണ്ട് വില്പ്പനയാരംഭിച്ചു.
- 1984 - സുവർണക്ഷേത്രത്തിലേക്ക് സൈനികനടപടി ആരംഭിക്കുന്നതിന് ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉത്തരവിട്ടു.
- 2006 - സെർബിയ മോണ്ടിനെഗ്രോയിൽ നിന്ന് സെർബിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
ജനനം
തിരുത്തുക- 1819 - ജോൺ കൗച് ആഡംസ് (ബ്രിട്ടീഷ് ജ്യോതിശാസ്ത്രഞ്ജൻ)
- 1932 - ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ (സിനിമാ നിരൂപകൻ)
- 1974 - രംഭ (ഇന്ത്യൻ ചലച്ചിത്ര നടി)
- 1988 - അജിൻക്യ രഹാനെ (ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരൻ)
മരണം
തിരുത്തുക- 754 - ബോണിഫസ് (റോമൻ കത്തോലിക്ക സഭയിലെ ഒരു വിശുദ്ധൻ)
- 1910 - ഒ. ഹെൻറി (അമേരിക്കൻ സാഹിത്യകാരൻ)
- 1964 - ആറ്റൂർ കൃഷ്ണപ്പിഷാരടി (മലയാള സംസ്കൃത പണ്ഡിതൻ)
- 1975 - പോൾ കെറസ് (ചെസ് ഗ്രാൻഡ്മാസ്റ്റർ)
- 2011 - എം.സി. ജേക്കബ് (മലയാളി വ്യവസായ പ്രമുഖൻ)