എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.

Environment day
ഔദ്യോഗിക നാമംUN World Environment Day
ഇതരനാമംEco Day, Environment Day, WED
തരംInternational
പ്രാധാന്യംEnvironmental issues awareness
അനുഷ്ഠാനങ്ങൾEnvironment Protection
തിയ്യതി5 June
First time{{start date and age|df=yes|jun5 1974

ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.

പരിസ്ഥിതിദിന സന്ദേശങ്ങൾ2024

തിരുത്തുക
വർഷം വിഷയം ആതിഥേയ രാജ്യം
2022 മണ്ണിനൊപ്പം ഭൂമിക്കൊപ്പം

( Soil Ke Paas

One Earth)

സ്വീഡൻ
2021 ആവാസവ്യവസ്ഥ  പുനഃസ്ഥാപിക്കൽ

(Ecosystem restoration)

പാകിസ്ഥാൻ
2020 പ്രകൃതിക്കു വേണ്ടിയുള്ള സമയം

(Time for Nature)

കൊളംബിയ
2019 വായു മലിനികരണം തടയുക

(Beat Air Pollution)

ചൈന
2018 പ്ലാസ്റ്റിക് മലിനീകരണം തടയുക

(Beat Plastic Pollution)

ന്യൂഡൽഹി,ഇന്ത്യ
2017 ‘ജനങ്ങളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുക'

(Connecting People to nature – in the city and on the land, from the poles to the equator)

ഒട്ടാവ, കാനഡ
2016 ജീവിതത്തിനായി വന്യമായി പോകൂ, നിയമവിരുദ്ധ വന്യജീവി കടത്തിനെതിരെ അസഹിഷ്ണരാവൂ
(Go Wild for Life ZERO TOLERANCE FOR THE ILLEGAL WILDLIFE TRADE.) [1]
ലുവാണ്ട, അംഗോള
2015 700 കോടിസ്വപ്നങ്ങൾ ഒരേ ഒരു ഭൂമി ഉപഭോഗം കരുതലോടെ റോം, ഇറ്റലി
2014 നിങ്ങളുടെ ശബ്ദമാണ് ഉയർത്തേണ്ടത്. സമുദ്ര നിരപ്പല്ല

(raise your voice not the sea level)[2]

ബ്രിഡ്‌ജ്ടൗൺ, ബാർബഡോസ്
2013 Think.Eat.Save. Reduce Your Foodprint ഉലാൻബതർ, മംഗോളിയ
2012 ഹരിത മിതവ്യയത്വം: താങ്കൾ അതിൽ ഉൾപ്പെടുന്നുണ്ടോ?

(Green Economy: Does it include you?)

ബ്രസീലിയ, ബ്രസീൽ
2011 വനങ്ങൾ, പ്രകൃതി നമ്മുടെ സമ്പത്ത് ദില്ലി, ഇന്ത്യ
2010 അനേകം ജീവജാതികൾ, ഒരു ഗ്രഹം, ഒരു ഭാവി രംഗ്പൂർ, ബംഗ്ലാദേശ്
2009 നിങ്ങളുടെ ഗ്രഹത്തിന് നിങ്ങളെ വേണം, കാലാവസ്ഥാമാറ്റത്തിനെതിരെ ഒന്നിക്കാൻ മെക്സിക്കോ സിറ്റി, മെക്സിക്കോ
2008 ശീലത്തെ തൊഴിച്ച് മാറ്റുക, കാർബൺ രഹിത സമൂഹത്തിന് വെല്ലിംഗ്ടൺ, ന്യൂസിലാന്റ്
2007 മഞ്ഞുരുകുന്നത് ഒരു പൊള്ളുന്ന വിഷയം ലണ്ടൻ, ഇംഗ്ലണ്ട്
2006 കരഭൂമിയെ മരുഭൂമിയാക്കരുതേ

(Don't Desert Dry Lands)

അൾജിയേഴ്സ്, അൾജീരിയ
2005 നഗരങ്ങളെ ജീവിതയോഗ്യമാക്കുക, ഭൂമിക്കിവേണ്ടി ഒരു ആസൂത്രണ പദ്ധതി

(Green Cities, For the Planet)

സാൻ ഫ്രാൻസിസ്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ്
2004 ആവശ്യമുണ്ട് മഹാസമുദ്രങ്ങളെ, ജീവനോടെ കാണുമോ ആവോ (Wanted Seas, and Oceavs Dead or Alive) ബാഴ്‌സലോണ, സ്‌പെയിൻ
2003 വെള്ളം, അതിനുവേണ്ടി 200 കോടി ജനങ്ങൾ കേഴുന്നു

(Water, two billion people are crying for it)

ബെയ്‌റൂട്ട്, ലെബനൻ
2002 ഭൂമിക്കൊരവസരം നൽകുക (Give Earth a Chance) ഷെഞ്ജെൻ,ചൈന
2001 ജീവിതത്തിനായ് ലോകത്തെത്തമ്മിൽ ബന്ധിപ്പിക്കുക

(Connect with the World Wide Web of Life) [3]

ടോറിനോ, ഇറ്റലി, ഹവാന, ക്യൂബ
2000 2000ആമാണ്ട് പരിസ്ഥിതി സഹസ്രാബ്ദം, ഇതാണ് പ്രവർത്തിക്കേണ്ട സമയം അഡ്‌ലെയ്ഡ്, ഓസ്‌ട്രേലിയ

ലോകപരിസ്ഥിതി ദിനം 2011

തിരുത്തുക

2011 ലോകപരിസ്ഥിതി ദിനാചരണത്തിലെ ആതിഥേയരാജ്യമായി ഇന്ത്യയെ യു.എൻ. പ്രഖ്യാപിച്ചിരുന്നു[4]. ഇന്ത്യക്ക് ആദ്യമായാണ് ഈ അവസരം ലഭിക്കുന്നത്. യു.എൻ. പരിസ്ഥിതി വിഭാഗം യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാമിന്റെ (U.N.E.P) അധികൃതരാണ് ഇന്ത്യയെ തിരഞ്ഞെടുത്തത്. കാട് നിങ്ങളുടെ പ്രകൃതി പരിചാരകൻ എന്നതാണ് 2011-ലെ ലോകപരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം.

വിവിധ വർഷങ്ങളിൽ

തിരുത്തുക

ലോകപരിസ്ഥിതി ദിനം 2013

തിരുത്തുക

2013 ലെ ലോകപരിസ്ഥിതി ദിനാചരണത്തിന് യു.എൻ.ഇ.പി നിർദ്ദേശിച്ചിട്ടുള്ള വിഷയം "ചിന്തിക്കുക, തിന്നുക, സംരക്ഷിക്കുക; നിങ്ങളുടെ തീറ്റപ്പാട് കുറയ്ക്കുക" (Think Eat Save; Reduce your food print) എന്നതാണ്.

ലോകപരിസ്ഥിതി ദിനം 2015

തിരുത്തുക

2015 ലെ ലോകപരിസ്ഥിതി ദിനാചരണത്തിന് യു.എൻ.ഇ.പി നിർദ്ദേശിച്ചിട്ടുള്ള വിഷയം "700 കോടിസ്വപ്നങ്ങൾ ഒരേ ഒരു ഭൂമി ഉപഭോഗം കരുതലോടെ" എന്നതാണ്.

=ലോക പരിസ്ഥിതി ദിനം 2016-

തിരുത്തുക

"Fight against the illegel trade in wild life"എന്നതാണ് 2016 ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. അംഗോളയാണ് ആതിഥേയ രാജ്യം. വനത്തിലെ ജീവിതത്തിനു നേരെയുള്ള കൈയേറ്റങ്ങൾ അവസാനിപ്പിക്കാൻ ഊർജ്ജിതമായി നാം പരിശ്രമിക്കേണ്ടതുണ്ട്. അതാണ് ഈയൊരു മുദ്രാവാക്യത്തിലൂടെ യു.എൻ.ഇ.പി ഉദ്ദേശിക്കുന്നത്.

=ലോക പരിസ്ഥിതി ദിനം 2017-

തിരുത്തുക

"Connecting People to nature – in the city and on the land, from the poles to the equator" ‘ജനങ്ങളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുക’ എന്നതാണ് 2017 ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. കാനഡയാണ് ആതിഥേയ രാജ്യം.

ലോക പരിസ്ഥിതി ദിനം 2018

തിരുത്തുക

'Beat Plastic Pollution' എന്നതാണ് 2018-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. ഇന്ത്യയാണ് ആതിഥേയ രാജ്യം.[5]

ലോക പരിസ്ഥിതി ദിനം 2019

തിരുത്തുക

'Beat air Pollution' എന്നതാണ് 2019-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. ചൈനയാണ് ആതിഥേയ രാജ്യം.

ലോക പരിസ്ഥിതി ദിനം 2020

തിരുത്തുക

2020 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ വിഷയം, പ്രകൃതിയുടെ സമയം, ഭൂമിയിലെ ജീവിതത്തെയും മനുഷ്യവികസനത്തെയും സഹായിക്കുന്ന അവശ്യ അടിസ്ഥാന കാര്യങ്ങൾ നൽകുക. ജർമ്മനിയുമായി സഹകരിച്ച് കൊളംബിയയാണ് ആതിഥേയ രാജ്യം.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-05-30. Retrieved 2016-06-05.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-02. Retrieved 2014-06-03.
  3. http://iefworld.org/UNEPwed1.htm
  4. മനോരമ ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-05-20. Retrieved 2018-05-23.
  • ദേശാഭിമാനി അക്ഷരമുറ്റം 2012 മെയ് 29 ചൊവ്വ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലോക_പരിസ്ഥിതി_ദിനം&oldid=4105906" എന്ന താളിൽനിന്ന് ശേഖരിച്ചത്