ജീവിതശൈലിയും ലൈംഗികതയും
ജീവിതശൈലിയും ലൈംഗികതയും തമ്മിൽ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നത് പൊതുവായ ആരോഗ്യം മാത്രമല്ല ലൈംഗികശേഷിയും പ്രത്യുത്പാദന ക്ഷമതയും ഹോർമോൺ സന്തുലനവും നിലനിർത്താൻ വളരെയധികം സഹായിക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു. അതിന് വേണ്ടി ചെറുപ്പം മുതൽക്കേ പോഷക സമൃദ്ധമായ ഭക്ഷണം, വ്യായാമം, ലഹരി വർജനം, ഉറക്കം, മാനസിക സമ്മർദം ഒഴിവാക്കൽ തുടങ്ങിയ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ജീവിതശൈലി തൃപ്തികരമായ ലൈംഗികബന്ധം നയിക്കാനും രതിമൂർച്ഛ ഉണ്ടാകാനും സ്ത്രീകളിൽ ആർത്തവവിരാമം, പുരുഷന്മാരിൽ ആൻഡ്രോപോസ് തുടങ്ങിയവ മൂലമുള്ള വെല്ലുവിളികൾ മറികടക്കാനും ഉത്തമമാണ്. സന്തോഷകരമായ മാനസികാവസ്ഥ, എട്ടു മണിക്കൂറോളം ശരിയായ ഉറക്കം, അതിമദ്യാസക്തി, പുകവലി തുടങ്ങിയ ലഹരികളുടെ വർജ്ജനം, വ്യക്തിശുചിത്വം തുടങ്ങിയവ ഏതു പ്രായത്തിലും മികച്ച ലൈംഗിക ജീവിതത്തിന് സഹായിക്കുമെന്ന് വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നു. പുകയിലയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ഉദ്ധാരണശേഷിയും ലൈംഗികശേഷിയും നശിപ്പിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു.[1]
പോഷകാഹാരവും ലൈംഗികതയും
തിരുത്തുകലൈംഗികമായ ആരോഗ്യവും ശേഷിയും നിലനിർത്താനും മെച്ചപ്പെടുത്താനും പോഷകങ്ങൾ അത്യാവശ്യമാണ്. പഴങ്ങളും പച്ചക്കറികളും പരിപ്പുവർഗങ്ങളും മത്സ്യവും മുട്ടയും മറ്റുമടങ്ങിയ പോഷക സമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നതും, വറുത്തതും പൊരിച്ചതും, ഉപ്പ്, എണ്ണ, കൊഴുപ്പ്, മധുരം, ചുവന്ന മാംസം, അന്നജം തുടങ്ങിയവരുടെ നിയന്ത്രണവും ലൈംഗിക ആരോഗ്യം നിലനിർത്താൻ സഹായകരമാണ്. ജീവകങ്ങളായ വിറ്റാമിൻ ഇ, വിറ്റാമിൻ ബി 3 (നിയാസിൻ), വിറ്റാമിൻ ബി 12, വിറ്റാമിൻ ബി 9 (ഫോളിക് ആസിഡ് അഥവാ ഫോളേറ്റ്), വിറ്റാമിൻ സി, വിറ്റാമിൻ ഡി, സിങ്ക്, സെലിനിയം തുടങ്ങിയ പോഷകങ്ങൾ ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ തുടങ്ങിയ ഹോർമോണുകളുടെ സന്തുലിതാവസ്ഥ നിലനിർത്താനും ലൈംഗികമായ ശേഷിക്കും ആരോഗ്യത്തിനും ഏറെ ഗുണകരമാണ്.[2][3][4][5][6][7]
വ്യായാമത്തിന്റെ പ്രാധാന്യവും ലൈംഗികതയും
തിരുത്തുകകൃത്യമായി വ്യായാമം ചെയ്യുന്നത് ലൈംഗികശേഷിയും ആരോഗ്യവും നിലനിർത്താൻ അത്യാവശ്യമാണ്. കൃത്യമായ വ്യായാമം ശരീരത്തിലെ രക്തയോട്ടവും, ഹോർമോൺ സന്തുലിതാവസ്ഥയും, ആരോഗ്യവും നിലനിർത്തുകയും അത് ലൈംഗികശേഷിയും ശരീരസൗന്ദര്യവും ഏറെക്കാലം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. വ്യായാമം ലിംഗം, യോനി തുടങ്ങിയ ഭാഗങ്ങളിലെ രക്തയോട്ടം വർധിപ്പിക്കുന്നതിനാൽ പുരുഷന്മാരിൽ ഉദ്ധാരണശേഷിക്കുറവ്, സ്ത്രീകളിൽ യോനീ വരൾച്ച തുടങ്ങിയ പ്രശ്നങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാൻ സഹായിക്കുന്നു. വികസിത രാജ്യങ്ങൾ ഇക്കാര്യത്തിൽ ഏറെ മുൻപോട്ട് പോയിട്ടുണ്ടെങ്കിലും മറ്റു ചില സമൂഹങ്ങൾ ഇതേപറ്റി അജ്ഞരാണ്. സാധാരണ ഒരു ലൈംഗികബന്ധം ഏതാണ്ട് അരമണിക്കൂർ കുറഞ്ഞ വേഗത്തിൽ നടക്കുന്നതിന് തുല്യമായ വ്യായാമം കൂടിയാണ്.[8][9][10]
റെഫെറൻസ്
തിരുത്തുക- ↑ "Sexual and Reproductive Health: the Role of Nutrition, Lifestyle". https://www.frontiersin.org.
{{cite web}}
: External link in
(help)|website=
- ↑ "Health, Nutrition and Sexual and Reproductive Health (SRH)". https://www.gage.odi.org.
{{cite web}}
: External link in
(help)|website=
- ↑ "Unveiling the Connection: Sexual Health and Nutrition | BDH". https://bostondirecthealth.com.
{{cite web}}
: External link in
(help)|website=
- ↑ "Sexual dimorphism in the context of nutrition and health". https://www.cambridge.org.
{{cite web}}
: External link in
(help)|website=
- ↑ "5 Vitamins for Men's Sexual Health | HowStuffWorks". https://health.howstuffworks.com.
{{cite web}}
: External link in
(help)|website=
- ↑ "8 Foods for Your Penis's Blood Flow, T-Levels, and Sperm Count". https://www.healthline.com.
{{cite web}}
: External link in
(help)|website=
- ↑ "7 Best Supplements to Increase Sex Drive - Men's Journal". https://www.mensjournal.com/food-drink/best-supplements-sex.
{{cite web}}
: External link in
(help)|website=
- ↑ "Can Excercise Give Your Sex Life a Boost? | Psychology Today". https://www.psychologytoday.com.
{{cite web}}
: External link in
(help)|website=
- ↑ "How To Increase Libido: 7 Ways To Boost Sex Drive - Forbes". https://www.forbes.com/health/wellness/how-to-increase-libido.
{{cite web}}
: External link in
(help)|website=
- ↑ "Proactive Men's Medical Center". https://proactivemensmedical.com/blog/exercise-and-sex.
{{cite web}}
: External link in
(help)|website=