ജി.എൻ. പണിക്കർ

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

കഥാകൃത്ത്, നോവലിസ്റ്റ്, വിമർശകൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനാണ് ജി.എൻ. പണിക്കർ (ജനനം 1937) മികച്ച കഥാസമാഹാരത്തിനുളള 1982-ലെ കേരള സാഹിത്യ അക്കാദമി അവാർഡ്‌ നേടിയിട്ടുണ്ട്.

ജീവിതരേഖ

തിരുത്തുക

തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ ജനിച്ചു.പബ്ലക്‌റിലേഷൻസ്‌ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു.1967 മുതൽ ’87 വരെ ചിറ്റൂർ, തലശ്ശേരി, എറണാകുളം, തിരുവനന്തപുരം എന്നിവടങ്ങളിലെ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷദ്ധ്യാപകൻ. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ പ്രൊഫസ്സറായിരിക്കെ മാതൃവകുപ്പായ പബ്ലിക്‌റിലേഷൻസിലേക്ക്‌ അഡിഷണൽ ഡയറക്‌ടറായി മടങ്ങി. 1993-96-ൽ നാഷനൽ ബുക്‌ട്രസ്‌ടിന്റെ മാസ്‌റ്റർപീസസ്‌ ഓഫ്‌ ഇൻഡ്യൻ ലിറ്ററേച്ചറി’ൽ എക്‌സിക്യൂട്ടീവ്‌ എഡിറ്റർ; 1996 മാർച്ചു മുതൽ കുറെക്കാലം കേരള ഗവർണ്ണറുടെ പി. ആർ.ഒ. യുമായി പ്രവർത്തിച്ചു. 1977-’80-ലും, 1992-’95-ൽ കേരള സാഹിത്യ അക്കാദമിയിൽ തിരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്നു.[1] ഭാര്യ : നിർമ്മല. മക്കൾ : രാജീവ്‌, നിരാല (മായ).1995 ജൂലൈയിൽ ചെറുകഥ എഴുത്തു നിർത്തി

  • കറിവേപ്പില
  • മാന്യയായ ഭാര്യ
  • ഒരു ദിവസം ഒരു യുഗം
  • ഒരാൾ തികച്ചും വിശേഷമായി
  • അനുസ്‌മരണ’വും മറ്റുകഥകളും
  • എല്ലാം ഒന്നു തുറന്നു പറയാൻ
  • അകലെനിന്ന്‌ അടുത്തുനിന്ന
  • ഏതോ ചില സ്വപ്‌നങ്ങളിൽ...
  • എന്റെ ചെറുകഥകൾ
  • ഇരുട്ടിന്റെ താഴ്‌വരകൾ
  • കഥയിങ്ങനെ
  • മനസ്സേ നീ സാക്ഷി
  • അകലാൻ എത്ര എളുപ്പം
  • നീരുറവകൾക്ക് ഒരു ഗീതം[2]
  • സോഫോക്ലിസ്
  • പാറപ്പുറത്ത്, ദേവ്... കേശവദേവ്
  • അക്ഷരസമക്ഷം
  • വെറുതെ ഒരു മോഹം
  • ദൊസ്തയേവ്‌സ്‌കി
  • ഒരു ദിവസം ഒരു യുഗം
  • ഏതോ ചില സ്വപ്‌നങ്ങളിൽ

നോവലുകൾ

തിരുത്തുക
  • നമ്മുടെയും അവരുടെയും
  • ഓർമകളുടെ തുരുത്തിൽ നിന്ന്

പുരസ്കാരങ്ങൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-28. Retrieved 2012-03-06.
  2. "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). Retrieved 27 മാർച്ച് 2020.
  3. http://buy.mathrubhumi.com/books/mathrubhumi/author/382/panikker-g.n[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ജി.എൻ._പണിക്കർ&oldid=3631914" എന്ന താളിൽനിന്ന് ശേഖരിച്ചത്