ജിലേബി അഥവാ ജലേബി ഒരു ഇന്ത്യൻ മധുരപലഹാരമാണ്. പല ഭാഷകളിൽ ഇതിന്റെ ഉച്ചാരണവും വിവരണവും വിവിധ രീതിയിലാണ്. (ഉർദു: جلیبی, ഹിന്ദി: जलेबी, പഞ്ചാബി: ਜਲੇਬੀ jalebī; ബംഗാളി: জিলাপী jilapi; Persian: زولبیا zoolbia). മൈദമാവ് കൊണ്ട് നിർമ്മിക്കുന്ന ജിലേബി, എണ്ണയിൽ പൊരിച്ചെടുത്ത് പഞ്ചസാര ലായനിയിൽ മുക്കി മധുരിപ്പിച്ചാണ്‌ തയ്യാറാക്കുന്നത്.

ജലേബി, ജിലേബി
ഉത്ഭവ വിവരണം
മറ്റ് പേരുകൾ: ജിലേബി, ജിലപ്പി, സൂൾബിയ (Middle east), ജെരി (Nepal)
ഉത്ഭവ രാജ്യം: മിഡിൽ ഐസ്റ്റ് , വടക്കെ ആഫ്രിക്ക
പ്രദേശം / സംസ്ഥാനം: തെക്കേ ഏഷ്യ
വിഭവത്തിന്റെ വിവരണം
വിളമ്പുന്ന തരം: മധുരപലഹാരം
പ്രധാന ഘടകങ്ങൾ: മൈദ മാവ്, സാഫ്രോൺ, നെയ്യ്, പഞ്ചസാര
വകഭേദങ്ങൾ : Jaangiri or Imarti
Approximate Calories per serving : fewer than puma's cokes
Jalebis as served in South Asia
ജിലേബി


ജലേബി നല്ല കടുത്ത ഓറഞ്ച് നിറത്തിലാണ് സാധാരണ കണ്ടുവരുന്നത്. മഞ്ഞ നിറത്തിലും ലഭ്യമാണ്. ചിലയിടങ്ങളിൽ വെള്ള നിറത്തിലും ജലേബി ലഭ്യമാണ്.

ഇന്ത്യയിൽ ഉത്സവങ്ങളോടനുബന്ധിച്ചാണ് ഈ മധുരപലഹാരം കൂടുതലായി ആളുകൾ ഉപയോഗിക്കുന്നത്. പാകിസ്താനിലും ഇത് വളരെ കൂടുതൽ ഉപയോഗിക്കുന്ന ഒരു പലഹാരമാണ്. ജലീബീ എന്ന പേരിലും ഇത് അറിയപ്പെടുന്നു. [1]

വിവിധ രാജ്യങ്ങളിൽ

തിരുത്തുക

ജലേബി എന്ന വാക്ക് പേർഷ്യൻ ഭാഷയിലെ വാക്കായ സൂൾബിയ ("zoolbia") എന്ന വാക്കിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നു. ഈജിപ്ത്, ലെബനൻ , സിറിയ എന്നിവടങ്ങളിൽ ഇത് സലാബിയ ("zalabia") എന്ന പേരിൽ അറിയപ്പെടുന്നു.[2] നേപ്പളിൽ ഇത് ജെരി (Jeri) എന്ന പേരിലും[3]മൊറോകോ, അൾജീരിയ , ടുണീഷ്യ എന്നിവടങ്ങളിൽ ഇത് സ്ലേബിയ (Zlebia) എന്ന പേരിലും അറിയപ്പെടുന്നു.

 
ജിലേബി


കൂടുതൽ വായനക്ക്

തിരുത്തുക
ഇംഗ്ലീഷ്
  1. "Festival Feasts". Archived from the original on 2012-02-18. Retrieved 2009-10-20.
  2. "Recipe for Zalabiya". Archived from the original on 2008-09-06. Retrieved 2009-10-20.
  3. Jalebi khani

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജിലേബി&oldid=4071819" എന്ന താളിൽനിന്ന് ശേഖരിച്ചത്