സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻ

കേരളത്തിലെ ഇസ്‌ലാമിക സംഘടന
(എസ്.കെ.എസ്.എസ്.എഫ്. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻ (SKSSF) കേരളത്തിലെ ഒരു മുസ്ലീം വിദ്യാർത്ഥി പ്രസ്ഥാനമാണ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ 1973 april 29-ന് രൂപീകരിച്ച വിദ്യാർത്ഥി സംഘടനയായിരുന്ന എസ്‌. എസ്. എഫ്, സമസ്തയിലുണ്ടായ പിളർപ്പിനെ തുടർന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമയുടെ കൂടെ നിന്നതോടെയാണ് 1989ൽ എസ് കെ എസ് എസ് എഫ് എന്ന സംഘടന രൂപംകൊള്ളുന്നത്. എസ്.കെ.എസ്.എസ്.എഫ് കേരളത്തിലെ മുസ്ലിം മതപാഠശാലകൾ, അറബി കോളേജുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. കോഴിക്കോട് സ്ഥിതിചെയ്യുന്ന ഇസ്ലാമിക് സെന്ററാണ് SKSSF ന്റെ സംസ്ഥാന കാര്യാലയം.[1]എസ്.കെ.എസ്.എസ്.എഫിന്റെ കീഴീൽ ഇസ്ലാമിക് സാഹിത്യ അക്കാദമി എന്ന പ്രസിദ്ധീകരണ വിഭാഗവും പ്രബോധന രംഗത്ത് ഇബാദ്, ഉപരിപഠന രംഗത്ത് മാർഗനിർദ്ദേശം നൽകുന്ന ട്രെന്റ് എന്നീ വിഭാഗങ്ങളും ഖുർആൻ പ്രചാരണ പ്രവത്തനങ്ങളിൽ ഖുർആൻ സ്റ്റഡി സെൻററും വിവിധ കോളേജുകൾ കേന്ദ്രീകരിച്ച് എസ്.കെ.എസ്.എസ്.എഫ്. ക്യാപസ് വിംഗും പ്രവർത്തിക്കുന്നു. കൂടാതെ മത വിദ്യാർഥികളുടെ കൂട്ടായ്മയായ 'ത്വലബ', സന്നദ്ധ സേവാസംഘങ്ങളുടെ കൂട്ടായ്മയായ 'വിഖായ', ആദർശ പ്രചരണ രംഗത്ത് 'ഇസ്തിഖാമ' നവമാധ്യമ രംഗത്ത് സൈബർ വിംഗ് എന്നിവയും പ്രവർത്തിക്കുന്നു. വിജ്ഞാനം, വിനയം, സേവനം എന്ന പ്രമേയമാണ് എസ്.കെ.എസ്.എസ്.എഫിന്റെ മുഖമുദ്ര.

സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻ (SKSSF)
സ്ഥാപിതംFebruary 19, 1989
സ്ഥാപകർSamastha
തരംStudent Organization
Location
തുടക്കംസമസ്ത കേരള ജംഇയ്യത്തുൽ ഉലമ
പ്രവർത്തിക്കുന്ന പ്രദേശങ്ങൾഇന്ത്യIndia, {{Flagicon|GCC}} [[GCC]]
പ്രധാന വ്യക്തികൾ
President

Sayyid Hameedali Shihab Thangal

General Secretary

Rasheed faizy vellayikode
വെബ്സൈറ്റ്www.skssf.in

രൂപീകരണം തിരുത്തുക

എൺപതുകൾക്ക് ശേഷം സ്ഥാപിതമായ വിദ്യാർത്ഥി പ്രസ്ഥാനമാണ് എസ്.കെ.എസ്.എസ്.എഫ്. 1989 ഫെബ്രുവരി 19ന് കോഴിക്കോട് സാമൂതിരി ഹൈസ്‌കൂൾ (കോട്ടുമല ഉസ്താദ് നഗർ) എസ്.കെ.എസ്.എസ്.എഫ് എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പിറവിക്ക് കാരണമായി. സമസ്ത പരീക്ഷാബോർഡ് ചെയർമാൻ സി.എച്ച്. ഹൈദ്രോസ് മുസ്‌ലിയാർ സംഘടനയുടെ പേരു പ്രഖ്യാപിച്ചു. കെ.വി. മുഹമ്മദ് മുസ്‌ലിയാർ കൂറ്റനാട് ഉദ്ഘാടനവും കെ.കെ. അബൂബക്കർ ഹസ്രത്തിന്റെ അധ്യക്ഷതയിലാണ് ഈ സമ്മേളനം വിദ്യാർത്ഥി പ്രസ്ഥാനത്തിന് പിറവി കൊടുത്തത്.

സംസ്ഥാന ഭാരവാഹികൾ തിരുത്തുക

  • പ്രസിഡന്റ്‌: സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പാണക്കാട്.
  • ജന.സെക്രട്ടറി: റഷീദ് ഫൈസി വെള്ളയ്ക്കോട്
  • ട്രെഷറർ:ഫഖ്രൂദ്ധീൻ അലി തങ്ങൾ

ഉപസമിതികൾ തിരുത്തുക

സഹചാരി റിലീഫ്‌ സെൽ തിരുത്തുക

മാരകമായ രോഗങ്ങൾ കൊണ്ടു പൊറുതി മുട്ടുന്നവർക്കായി സാമ്പത്തിക സഹായം, വൈദ്യ സഹായം, അവശതയനുഭവിക്കുന്നവർക്ക് ദുരിതാശ്വാസം മുതലായവയാണ് 'സഹചാരി'യുടെ ദൗത്യം. സൗജന്യ മരുന്ന് വിതരണം, രോഗി പരിചരണം, ആതുര ശുശ്രൂഷ, ഹോം കെയർ, കിടപ്പിലായ രോഗികൾക്ക് ആവശ്യമായ വാട്ടർ ബെഡ്, എയർ ബെഡ്, വീൽ ചെയർ, വാക്കർ, സ്ററിക്ക്, നെബുലെെസർ, ഓക്സിജൻ സിലിണ്ടർ, ഡയാലിസീസ് സംവിധാനം, അവശരെ ആശുപത്രിയിലെത്തിക്കാനും മൃതദേഹങ്ങൾ കൊണ്ടു വരാനും ആംബുലൻസ് തുടങ്ങി നിരവധി പ്രവര്ത്തനങ്ങൾ 'സഹചാരി' റിലീഫ് സെൽ നടത്തിവരുന്നു. റമദാനിലെ റിലീഫ്‌ ക്യാംപൈൻ മുഖേന പള്ളികളിനിന്നും യൂണിറ്റുകളിൽനിന്നും ശേഖരിക്കുന്ന സംഭാവനകളാണ് സഹചാരി റിലീഫ് സെല്ലിന്റെ മുഖ്യ വരുമാനം.

ത്വലബ തിരുത്തുക

വിവിധ ദർസ്-അറബിക് കോളേജുകളിൽ പഠനം നടത്തുന്ന മതവിദ്യാർത്ഥികളുടെ കൂട്ടായ്മ. സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ ഫൈസി ചെയർമാനും ജുറൈജ് ഫൈസി കണിയാപുരം ജനറൽ കൺവീനറും ആണ്

പ്രസിദ്ധീകരണങ്ങൾ തിരുത്തുക

  • സത്യധാര ദ്വൈവാരിക
  • അൽഅഹ്‍സൻ (കന്നഡ)

പുറംകണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. http://www.milligazette.com/Archives/01072001/18.htm