ജാക്സൺ കുടുംബം
അമേരിക്കയിലെ ഗാരി, ഇന്ത്യാനയിൽ നിന്നുള്ള ഒരു സംഗീത കുടുംബം ആണ് ജാക്സൺ കുടുംബം. ജാക്സൺ 5 എന്ന സംഗീത സംഘത്തിലെ അംഗങ്ങൾ എന്ന നിലയിലും ഏകാംഗ കലാകാരന്മാരായും ഇവർ വളരെ പ്രശസ്തരാണ്. ജോസഫ് വാൾട്ടർ ജാക്സന്റെയും കാതറീൻ എസ്തർ ജാക്സന്റെയും മക്കൾ ആയ ഇവർ 1960 മുതൽ സംഗീതലോകത്ത് വളരെ പ്രശസ്തരും വിജയം കൈവരിച്ചവരുമാണ്. സംഗീതത്തിലെ പ്രഥമകുടുംബമായിട്ടാണ് മാധ്യമങ്ങളിൽ ഇവർ അറിയപെടുന്നത്.[1] ഏകാംഗ കലാകാരന്മാരുടെ നിലയിൽ മൈക്കലിന്റെയും ജാനറ്റിന്റെയും തുടർച്ചയായ വിജയങ്ങൾ ജാക്സൺ കുടുംബത്തിന് "പോപ്പ് രാജകുടുംബം" എന്ന ഖ്യാതി നേടിക്കൊടുത്തു. ജാക്സൺ സഹോദരങ്ങളിൽ ഒമ്പത് പേർക്കും സ്വന്തമായി ഗോൾഡ് (Certified) ആൽബങ്ങളുണ്ട്.[2][3]
ജാക്സൺ കുടുംബം | |
---|---|
ഉദ്ഭവ സ്ഥാനം | ഗാരി, ഇന്ത്യാന |
പ്രശസ്ത വ്യക്തികൾ |
ജാക്സൺ കുടുംബം അംഗങ്ങൾ പലപ്പോഴായി പല വിവാദങ്ങളിലും ഉൾപെട്ടിട്ടുണ്ട്. 1993 -ലും 2005 -ലും മൈക്കലിനു നേരെ ഉയർന്ന ബാലപീഡനം, 2004 ലെ ജാനറ്റ് നടത്തിയ വിവാദ സൂപ്പർ ബൗൾ ഹാഫ് ടൈം പ്രകടനം എന്നി ഇതിൽപ്പെട്ടതാണ്. അതു പോലെ കുടുംബത്തിലെ പലരും തങ്ങളുടെ പിതാവ് തങ്ങളെ ദുരുപയോഗം ചെയതിട്ടുണ്ടെന്ന് പരസ്യമായി വിമർശിച്ചിട്ടുണ്ട്.
സമീപ വർഷങ്ങളിൽ കുടുംബത്തിലെ ചില അംഗങ്ങൾ തങ്ങളുടെ സംഭാവനയ്ക്ക് പല തരത്തിലുള്ള അംഗീകാരത്തിനും അർഹരായിട്ടുണ്ട്. 1997 -ൽ ജാക്സൺ 5 ഉം 2001-ൽ മൈക്കലും 2019ൽ ജാനറ്റും റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിംൽ ചേർക്കപ്പെട്ടു. ജാക്സൺ 5, മൈക്കൽ, ജാനറ്റ് എന്നിവർക്കെല്ലാo തന്നെ യഥാക്രമം 1980, 1984 , 1990 എന്നീ വർഷങ്ങളിൽ ദ ഹോളിവുഡ് വാക്ക് ഓഫ് ഫെയ്മ്ൽ നക്ഷത്രങ്ങൾ ലഭിച്ചിട്ടുണ്ട്.[4]
അവലംബങ്ങൾ
തിരുത്തുക- ↑ Pruter, Robert (1992). Chicago Soul. University of Illinois Press. p. 143. ISBN 0-252-06259-0.
- ↑ Harper, Phillip Brian (Winter 1989). "Synesthesia, "Crossover," and Blacks in Popular Music". Social Text (23): 102–121. JSTOR 466423.
- ↑ "Rock & Roll Hall of Fame - 2019 Inductees". www.rockhall.com. Retrieved 2019-07-02.
- ↑ "Michael Jackson". Rock & Roll Hall of Fame (in ഇംഗ്ലീഷ്). Retrieved 2019-07-02.