ജാനറ്റ് ജാക്സൺ

അമേരിക്കൻ ചലചിത്ര നടി

ഒരു അമേരിക്കൻ ഗായികയും ഗാന രചയിതാവും നടിയുമാണ് ജാനറ്റ് ദമിറ്റ ജൊ ജാക്സൺ (ജനനം: 1966 മെയ് 16)[1]. പ്രശസ്തമായ ജാക്സൺ കുടുംബംത്തിലെ ഇളയവളായ ജാനറ്റ്, തന്റെ നൂതനവും സാമൂഹിക പ്രസക്തവും എന്നാൽ ലൈംഗിക-പ്രകോപനപരവുമായ ഗാനങ്ങൾ, സ്റ്റേജ് ഷോകൾ, ടെലിവിഷൻ-സിനിമാ വേഷങ്ങൾ എന്നിവയിലൂടെ 30 വർഷത്തിലധികമായി പ്രശസ്തയായ ഒരു പ്രമുഖ വ്യക്തിയാണ്.

ജാനറ്റ് ജാക്സൺ
Jackson performing on her Unbreakable Tour in 2015
Jackson performing on her Unbreakable Tour in 2015
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംJanet Damita Jo Jackson
ജനനം (1966-05-16) മേയ് 16, 1966  (58 വയസ്സ്)
Gary, Indiana, U.S.
വിഭാഗങ്ങൾ
തൊഴിൽ(കൾ)
  • ഗായിക
  • ഗാനരചയിതാവ്
  • നർത്തകി
  • അഭിനേത്രി
  • സംഗീത സംവിധായക
  • സിനിമാനിർമ്മാതാവ്
  • എഴുത്തുകാരി
ഉപകരണ(ങ്ങൾ)
  • Vocals
  • keyboards
വർഷങ്ങളായി സജീവം1974–present
ലേബലുകൾ
വെബ്സൈറ്റ്janetjackson.com

ഏകദേശം 16 കോടിയോളം ആൽബങ്ങൾ ലോകമെമ്പാടും വിറ്റഴിക്കപെട്ട ജാനറ്റ് സമകാലീന സംഗീത ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിക്കപ്പെട്ട കലാകാരികളിൽ ഒരാളാണ്. [2]റിക്കോർഡിങ് ഇൻഡ്സ്ട്രി ഓഫ് അമേരിക്ക 2.6 കോടി ആൽബ വിറ്റുവരവോടുകൂടെ ജാനറ്റിനെ അമേരിക്കയിലെ പതിനൊന്നാമത്തെ മികച്ച കലാകാരിയായി തിരഞ്ഞെടുത്തിട്ടുണ്ട്. 2008 ൽ ബിൽബോഡ് മാഗസിൻ അവരുടെ എക്കാലത്തെയും മികച്ച 100 കലാകാരന്മാരുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഏഴാമതായിരുന്നു ജാനറ്റിന്റെ സ്ഥാനം. ലോകത്തിലെ ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ കലാകാരിൽ ഒരാളായ ജാനറ്റിന്റെ ദൈർഘ്യമേറിയ സംഗീത ജീവിതവും, റെക്കോർഡുകളും, മറ്റു നേട്ടങ്ങളും, പോപ് സംഗീതം നവീകരിക്കുന്നതിലും രൂപപ്പെടുത്തുന്നതിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. ജാനറ്റിന്റെ പ്രകടനങ്ങൾ തങ്ങൾക്ക് പ്രചോദനമാണെന്ന് പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അൽബങ്ങൾ

തിരുത്തുക

ചലചിത്രങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജാനറ്റ്_ജാക്സൺ&oldid=3968766" എന്ന താളിൽനിന്ന് ശേഖരിച്ചത്