കേരളത്തിലെ സാംസ്കാരിക വകുപ്പിനു കീഴിൽ സംഗീതവും നൃത്തവും അഭ്യസിപ്പിക്കുന്ന ഒരു സ്ഥാപനമാണ് ജവഹർ ബാലഭവൻ, തൃശൂർ (Jawahar Bala Bhavan, JBB, Thrissur).[1] 1991-ൽ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം തൃശ്ശൂർ ജില്ലയിലെ ചെമ്പൂക്കാവ് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ പബ്ലിക് ലൈബ്രറി, സംഗീത നാടക അക്കാദമി എന്നിവയ്ക്കു സമീപമുള്ള ഒരേക്കർ (0.40 ഹെക്ടർ) ഭൂമിയിലാണ് ജവഹർ ബാലഭവൻ പ്രവർത്തിക്കുന്നത്. ഈ സ്ഥാപനത്തിൽ 16 അധ്യാപകർ, 300 വിദ്യാർത്ഥികൾ, ഏഴ് അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകൾ എന്നിവയുണ്ട്.

ജവഹർ ബാലഭവൻ, തൃശ്ശൂർ
ജവഹർ ബാലഭവൻ, തൃശ്ശൂർ
തരംസംഗീത-നൃത്ത പരിശീലനകേന്ദ്രം
സ്ഥാപിതം1991
ഡയറക്ടർപി. കൃഷ്ണൻ കുട്ടി മാസ്റ്റർ
അദ്ധ്യാപകർ
15
വിദ്യാർത്ഥികൾ300
സ്ഥലംചെമ്പൂക്കാവ്, തൃശ്ശൂർ, കേരളം, ഇന്ത്യ
ക്യാമ്പസ്ഒരേക്കർ വിസ്തൃതിയുള്ള ക്യാമ്പസ്
പ്രമാണം:Jawahar Bal Bhavan Thrissur logo.png

ജവഹർ ബാലഭവനുകൾ

തിരുത്തുക

കുട്ടികളുടെ ക്രിയാത്മകമായ കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ-സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ജവഹർ ബാലഭവനുകൾ തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിനു സമീപമാണ് കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരത്തിനു പുറമേ കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ എന്നീ ജില്ലകളിൽ ജില്ലാ ജവഹർ ബാലഭവനുകൾ പ്രവർത്തിക്കുന്നുണ്ട്.[1].

ഇതും കാണുക

തിരുത്തുക

കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ, തിരുവനന്തപുരം

  1. 1.0 1.1 "കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ". സാംസ്കാരിക വകുപ്പ്, കേരള സർക്കാർ. Archived from the original on 2018-06-08. Retrieved 28 മെയ് 2018. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)



"https://ml.wikipedia.org/w/index.php?title=ജവഹർ_ബാലഭവൻ,_തൃശ്ശൂർ&oldid=4095583" എന്ന താളിൽനിന്ന് ശേഖരിച്ചത്