കനകക്കുന്ന് കൊട്ടാരം തിരുവനന്തപുരത്ത്‌ നേപ്പിയർ മ്യൂസിയത്തിനരുകിലാണ്‌ സ്ഥിതി ചെയ്യുന്നത്. ഇന്ന് ഈ കൊട്ടാരം വിവിധ കലാ സാംസ്‌കാരിക സംഗമങ്ങളുടെ വേദിയാണ്. വിനോദ സഞ്ചാര വകുപ്പ് എല്ലാ വർഷവും (ഒക്ടോബർ - മാർച്ച്) ഓൾ ഇന്ത്യാ ഡാൻസ് ഫെസ്റ്റിവൽ നടത്തുന്നത് ഇവിടെയാണ്. ഈ നൃത്തോത്സവം നടക്കുമ്പോൾ എല്ലാ ദിവസവും ക്ലാസിക്കൽ ഇന്ത്യൻ ഡാൻസ് പരിപാടികൾ അരങ്ങേറാറുണ്ട്.എല്ലാ വർഷവും വിദേശ രാഷ്ട്രങ്ങളിൽ നിന്നും ധാരാളം വിനോദ സഞ്ചാരികൾ കനകക്കുന്ന് കൊട്ടാരം സന്ദർശിക്കാനെത്തുക പതിവാണ്.

കനകക്കുന്ന് കൊട്ടാരം
കൊട്ടാരം
Locationതിരുവനന്തപുരം, കേരളം, ഇന്ത്യ
Coordinates8°30′38.15″N 76°57′21.7″E / 8.5105972°N 76.956028°E / 8.5105972; 76.956028
TypeCultural
State Party ഇന്ത്യ
കനകക്കുന്ന് കൊട്ടാരം is located in Kerala
കനകക്കുന്ന് കൊട്ടാരം
കേരളത്തിലെ സ്ഥാനം

ചരിത്രം

തിരുത്തുക
 
മറുവശം

ശ്രീമൂലം തിരുനാൾ നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന ഈ കൊട്ടാരം ഇപ്പോൾ വിനോദസഞ്ചാര വകുപ്പിന്റെ കീഴിലാണ് സംരക്ഷിക്കപ്പെടുന്നത്. ഇന്ത്യൻ നേഷണൽ ട്രസ്റ്റ് ഫോർ ആർട്ട് ആന്റ് കൾച്ചറൽ ഹെരിറ്റേജ് (INTACH) ഈ കൊട്ടാരത്തെ ഒരു ഹെരിറ്റേജ് മോണ്യുമെന്റ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

വിശദാംശങ്ങൾ

തിരുത്തുക

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള നേപ്പിയർ മ്യൂസിയത്തിൽ നിന്നും ഏകദേശം 800 മീറ്റർ വടക്കു കിഴക്കു ഭാഗത്തായാണ് കനകക്കുന്ന് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കോളനി വാഴ്ചക്കാലത്ത് നിർമ്മിക്കപ്പെട്ട ചരിത്രപ്രാധാന്യമുള്ള നിർമ്മിതികളിൽ അവശേഷിക്കുന്ന കണ്ണികളിലൊന്നാണ് ഈ കൊട്ടാരം. തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാളിന്റെ (1885 - 1924) ഭരണകാലത്ത് നിർമ്മിക്കപ്പെട്ട ഈ കൊട്ടാരം പിന്നീട് പുതുക്കിപ്പണിയുകയും, കൊട്ടാരം അങ്കണത്തിൽ ടെന്നിസ് കോർട്ട് നിർമ്മിക്കുകയും ചെയ്തു.

ഇപ്പോൾ കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കനകക്കുന്ന് കൊട്ടാരത്തിന്റെ വളപ്പിലാണ് നിശാഗന്ധി ഓപ്പൺ എയർ ഓഡിറ്റോറിയവും, സൂര്യകാന്തി ഓഡിറ്റോറിയവും ഉള്ളത്. തിരുവനന്തപുരം നഗരത്തിലെ കലാ സാംസ്‌കാരിക പരിപാടികൾക്ക് പലപ്പോഴും വേദിയൊരുക്കുന്നത് ഈ ഓഡിറ്റോറിയങ്ങളാണ്. വർഷം തോറും ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിശാഗന്ധി ഫെസ്റ്റിവൽ എന്നു കൂടി അറിയപ്പെടുന്ന പ്രശസ്തമായ ഓൾ ഇന്ത്യാ ഡാൻസ് ഫെസ്റ്റിവൽ അരങ്ങേറുന്നതും ഇവിടെത്തന്നെ.2012-ലെ നിശാഗന്ധി ഫെസ്റ്റിവൽ ജനുവരി 20 മുതൽ 26 വരെയുള്ള തിയതികളിൽ നടന്നു.[1]

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കനകക്കുന്ന്_കൊട്ടാരം&oldid=3386435" എന്ന താളിൽനിന്ന് ശേഖരിച്ചത്