ജഗ്മോഹൻ ഡാൽമിയ (30 മെയ് 1940 – 20 സെപ്റ്റംബർ 2015) മുൻ ഇന്ത്യൻ ക്രിക്കറ്റ് കമ്മിറ്റി കാര്യനിർവാഹകനും ബിസിനസ്സ്മാനും ആയിരുന്നു. അദ്ദേഹം ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയുടെയും ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിന്റെയും അദ്ധ്യക്ഷനായിരുന്നു. അതിനു മുൻപ് അദ്ദേഹം ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.

ജഗ്മോഹൻ ഡാൽമിയ
<nowiki>ബി.സി.സി.ഐ.യുടെ പ്രസിഡന്റ്i>
ഓഫീസിൽ
മാർച്ച് 2, 2015[1] – സെപ്റ്റംബർ 20, 2015 (till death)
മുൻഗാമിശിവലാൽ യാദവ്
ഓഫീസിൽ
2013–2013
മുൻഗാമിഎൻ. ശ്രീനിവാസൻ
പിൻഗാമിശിവലാൽ യാദവ്
ഓഫീസിൽ
2001–2004
മുൻഗാമിഎ.സി. മുത്തയ്യ
പിൻഗാമിരൺബീർ സിങ് മഹേന്ദ്ര
വ്യക്തിഗത വിവരങ്ങൾ
ജനനം(1940-05-30)30 മേയ് 1940
കൽക്കത്ത, ബ്രിട്ടീഷ് ഇന്ത്യ
മരണം20 സെപ്റ്റംബർ 2015(2015-09-20) (പ്രായം 75)
കൊൽക്കത്ത, പശ്ചിമ ബംഗാൾ, ഇന്ത്യ
ദേശീയതഇന്ത്യ
പങ്കാളിChandralekha Dalmiya
കുട്ടികൾ2
ജോലിഎം.എൽ. ഡാൽമിയ & കോ.യുടെ സഹ ഉടമസ്ഥൻ

ജീവിത രേഖ

തിരുത്തുക

ഡാൽമിയ ജനിച്ചത് കൊൽക്കത്തയിലെ ഒരു മാർവാഡി ബാനിയ കുടുംബത്തിലായിരുന്നു.[2][3] കോളേജ് വിദ്യാഭ്യാസം സ്കോട്ടിഷ്‌ ചർച്ച് കോളെജിൽ[4] വച്ചായിരുന്നു. ഒരു വിക്കറ്റ് കീപ്പർ ആയിട്ടായിരുന്നു അദ്ദേഹം തൻറെ കരിയർ ആരംഭിച്ചത്. തൻറെ കോളേജ് ടീമിനടക്കം പല ക്ലബ്ബുകൾക്കും വേണ്ടി അദ്ദേഹം പാഡ് അണിഞ്ഞു.

തൻറെ പിതാവിൻറെ കമ്പനിയായ എം.എൽ. ഡാൽമിയ & കോ. ഏറ്റെടുത്ത അദ്ദേഹം അതിനെ ഇന്ത്യയിലെ തന്നെ പ്രമുഖ നിർമ്മാണ കമ്പനി ആക്കി മാറ്റി. 1963-ൽ കൽകട്ടയിലെ ബിർളാ പ്ലാനറ്റെറിയം, കൊൽക്കത്ത സ്ഥാപിച്ചത് എം.എൽ. ഡാൽമിയ & കോ. ആയിരുന്നു.

ബംഗാൾ ക്രിക്കറ്റ് ബോർഡിനെ പ്രതിനിധീകരിച്ച് 1979-ലാണ് ഡാൽമിയ ആദ്യമായി BCCI യിൽ ഭാഗവത്താകുന്നത്. പിന്നീട് 1983-ൽ ഇന്ത്യ ആദ്യ ലോകകപ്പ് നേടിയ വർഷം അദ്ദേഹം ബോർഡിൻറെ ഖജാൻജിയുമായി. 1987-ൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വെച്ച് അടുത്ത വേൾഡ് കപ്പ്‌ മത്സരങ്ങൾ നടത്താൻ ശുപാർശ ചെയ്തത് അദ്ദേഹമായിരുന്നു. അതിനു മുന്നേ മൂന്ന് പ്രാവശ്യം ലോക മൽസരങ്ങൾക്ക് ആതിഥേയരായ ഇംഗ്ലണ്ട് ഇതിനെതിരെ തങ്ങളുടെ നിലപാട് വ്യക്തമാക്കി. എങ്കിലും മറ്റു സഖ്യ രാഷ്ട്രങ്ങളുടെ പിന്തുണയോടെ വ്യക്തമായ ഭൂരിപക്ഷത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിലിൽ ഈ അഭിപ്രായം തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ 1987-ൽ ആദ്യമായി ഇംഗ്ലണ്ടിനു പുറത്ത് ഒരു വേൾഡ് കപ്പ്‌ ക്രിക്കറ്റ് മത്സരം നടത്തപ്പെട്ടു. മാത്രമല്ല ഇത് ഒരു ഊഴ ക്രമത്തിലുള്ള സംഘാടനത്തിന് വഴിയൊരുക്കുകയും ചെയ്തു. ആ വർഷത്തെ ഫൈനൽ മത്സരം കൊൽക്കത്തയിൽ വെച്ചു നടന്നു.

വ്യക്തി ജീവിതം

തിരുത്തുക

ഡാൽമിയ തൻറെ ഭാര്യയോടും രണ്ടു മക്കളോടും കൂടിയായിരുന്നു ജീവിച്ചത്. ചന്ദ്രലേഖയാണ് അദ്ദേഹത്തിന്റെ ഭാര്യ. അദ്ദേഹത്തിന് വൈശാലി എന്നൊരു മകളും അഭിഷേക് എന്നൊരു മകനും ഉണ്ട്[5].

ഡാൽമിയ ബിസിസിഐ പ്രസിഡന്റ് ആയുള്ള തൻറെ രണ്ടാമൂഴം ആരംഭിച്ചത് 2015 മാർച്ച് 4-നായിരുന്നു. പക്ഷെ രോഗാതുരമായിരുന്നു ഈ കാലയളവ്. ഇടയ്ക്കിടെ വിവിധ രോഗങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. 2015 സെപ്റ്റംബർ 17-ന് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് കൊൽക്കത്തയിലെ ബി.എം. ബിർള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. ഒടുവിൽ സെപ്റ്റംബർ 20-ന് രാത്രി എട്ടുമണിയോടെ അദ്ദേഹം അന്തരിച്ചു. കുടലുകളിലും ആമാശയത്തിലുമുണ്ടായ രക്തസ്രാവമായിരുന്നു മരണകാരണം. [6].

മരണാനന്തരം അദ്ദേഹത്തിൻറെ കണ്ണുകൾ കൊൽക്കത്തയിലെ വന്മുക്ത നേത്രബാങ്കിനു ദാനം നൽകി[7].സെപ്റ്റംബർ 21-ന് ക്രിക്കെറ്റ് അസോസിയേഷൻ ഓഫ് ബംഗാളിൻറെ ആസ്ഥാനത് പൊതുപ്രദർശനത്തിനു വെച്ച മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ ക്രിക്കറ്റ് മേഖലയിലെ നിരവധി താരങ്ങൾ എത്തിച്ചേർന്നിരുന്നു.

പ്രമാണങ്ങൾ

തിരുത്തുക
  1. http://www.espncricinfo.com/ci/content/story/841893.html
  2. http://www.espncricinfo.com/india/content/player/28609.html
  3. http://www.livemint.com/Leisure/3u2QUPuXBEFPaBQXU2R8mJ/When-will-the-BrahminBania-hegemony-end.html
  4. Some Alumni of Scottish Church College in 175th Year Commemoration Volume. Scottish Church College, April 2008. page 589
  5. "Indian cricket board president Dalmiya dies at 75". Asia Times. 20 September 2015. Archived from the original on 2015-09-23. Retrieved 22 September 2015.
  6. "Indian cricket board president Dalmiya dies at 75". Asia Times. 20 September 2015. Archived from the original on 2015-09-23. Retrieved 2015-09-25.
  7. "Jagmohan Dalmiya Donates His Eyes as Cricket's Who-Who Turn Up For Last Rites". NDTV. 21 September 2015. Archived from the original on 2015-09-24. Retrieved 2015-09-25.

മറ്റു കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ജഗ്മോഹൻ_ഡാൽമിയ&oldid=3971233" എന്ന താളിൽനിന്ന് ശേഖരിച്ചത്