ചെറുകുടൽ
കശേരുകികളുടെ ദഹനേന്ദ്രിയവ്യൂഹത്തിൽ ആമാശയത്തിനും വൻകുടലിനും ഇടയിലുള്ള ഭാഗമാണ് ചെറുകുടൽ. ദഹനം, ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുക്കുന്ന പ്രക്രിയയുടെ പ്രധാന ഭാഗം, എന്നിവ നടക്കുന്നത് ചെറുകുടലിലാണ്. അകശേരുകികളിൽ കുടലിനെ ആകെപ്പാടെ gastrointestinal tract, വൻകുടൽ എന്നീ പദങ്ങൾ കൊണ്ട് സൂചിപ്പിക്കുന്നു.
![](http://upload.wikimedia.org/wikipedia/commons/thumb/3/38/Small_intestine_low_mag.jpg/200px-Small_intestine_low_mag.jpg)
രസാഗ്നികളുടെ പ്രവർത്തനം കൊണ്ട് മോളിക്യൂളുകളായി മാറുന്ന കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, മാംസ്യം എന്നിവ ആഗിരണം ചെയ്യുന്നത് ചെറുകുടലിലാണ്. [1]
മനുഷ്യരിൽ ചെറുകുടലിന് ഏഴ് മീറ്ററോളം നീളവും 2.5-3 സെന്റിമീറ്റർ വ്യാസവുമുണ്ടാകും. വൻകുടലിനെക്കാളും അഞ്ചിരട്ടിയോളം വരെ നീളമുണ്ടാകുമെങ്കിലും വ്യാസം കുറവായതിനാലാണ് ചെറുകുടലിന് ഈ പേര് ലഭിച്ചത്. ചെറുകുടലിന്റെ നീളവും വ്യാസവുമുള്ള ഒരു സാധാരണ ട്യൂബിന് അര ചതുരശ്രമീറ്ററോളമേ ഉപരിതലവിസ്തീർണ്ണമുണ്ടാകൂ. എന്നാൽ ചെറുകുടലിനകത്തെ സങ്കീർണ്ണമായ വ്യവസ്ഥകാരണം ഇതിനകത്ത് ഉപരിതലവിസ്തീർണ്ണം 200 ചതുരശ്രമീറ്ററോളമാണ്
ചെറുകുടലിന് മൂന്ന് ഭാഗങ്ങളുണ്ട്:
- പക്വാശയം : 26 സെന്റിമീറ്റർ നീളം
- ശൂന്യാന്ത്രം : 2.5 കിലോ മീറ്റർ നീളം
- കൃശാന്ത്രം : 3.5 കിലോ മീറ്റർ നീളം
ദഹനം
തിരുത്തുകചെറുകുടലിൽ നടക്കുന്ന ദഹനപ്രക്രിയയിൽ ഉപയോഗിക്കപ്പെടുന്ന രാസാഗ്നികളിൽ (enzymes) സിംഹഭാഗവും ഉല്പാദിപ്പിക്കപ്പെടുന്നത് പാൻക്രിയാസിലാണ്.മാംസ്യങ്ങളും, കാർബോഹൈഡ്രേറ്റുകളും, കൊഴുപ്പും ഇവിടെ വിഘടിക്കപ്പെടുന്നു.
- മാംസ്യങ്ങളും പെപ്ട്ടോണുകളും ട്രിപ്സിൻ, കൈമോട്രിപ്സിൻ, കാർബോക്സിപെപ്ടിഡേസ് എന്നീ എൻസൈമുളുടെ പ്രവർത്തനഫലമായി അമിനോ ആസിഡുകളായി രൂപാന്തരപ്പെടുന്നു.
- ലിപ്പേസുകളുടെ സഹായത്താൽ കൊഴുപ്പ് ഫാറ്റി അമ്ലങ്ങളും ഗ്ലിസറൊളും ആയി വിഘടിക്കപ്പെടുന്നു.
- ചില കാർബോഹൈഡ്രേറ്റുകൾ ഗ്ലൂക്കോസ്, ഫ്രക്ട്ടോസ് മുതലായ ലളിത രൂപങ്ങളായി വിഘടിക്കപ്പെടുന്നു. ഈ പ്രതിപ്രവർത്തനത്തിനു സഹായകമായ എൻസൈം അമൈലേസ് ആണ്.
അവലംബം
തിരുത്തുക- ↑ പേജ് 22, All about human body - Addone Publishing group