ഗ്രെവിയ നെർവോസ

ചെറുസസ്യം
(ചേരിക്ക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏഷ്യയിലെ ഉഷ്ണമേഖലാ രാജ്യങ്ങളിൽ കാണപ്പെടുന്ന ചെറുവൃക്ഷമാണ് ഗ്രെവിയ നെർവോസ. ചേരിക്ക, ചേരിപ്പഴം, ചകിരിപ്പഴം എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. മാൽവേസിയേ (Malvaceae) കുടുംബത്തിൽ ഉൾപ്പെടുന്ന സസ്യമാണിത്.[1] ഇംഗ്ലീഷ് ശാസ്ത്രജ്ഞനും ഗ്രന്ഥകർത്താവുമായിരുന്ന നെമിയാഹ് ഗ്രൂവിനോടുള്ള ആദരസൂചകമായി ഈ സസ്യജനുസ്സ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. സ്പഷ്ടമായി കാണപ്പെടുന്ന ഞരമ്പുകളുള്ളത് എന്നാണ് സ്പീഷീസ് നാമം സൂചിപ്പിക്കുന്നത്.[2]

ഗ്രെവിയ നെർവോസ
ഗ്രെവിയ നെർവോസ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Grewia
Species:
G. nervosa
Binomial name
Grewia nervosa

ഇരുണ്ട തൊലിയുള്ള ശാഖകളിൽ ദീർഘവൃത്താകാരത്തിലുള്ള, അഗ്രഭാഗം കൂർത്ത ഇലകൾ ഏകാന്തരവിന്യസത്തിൽ കാണപ്പെടുന്നു. ഇലയിൽ ഞരമ്പുകൾ തെളിഞ്ഞു കാണാം. ഇളം മഞ്ഞ നിറത്തിലുള്ളതാണ് ഇതിൻറെ പൂക്കൾ. കായ്കൾ പച്ച നിറമുള്ളതും ഗോളാകൃതിയുള്ളതുമാണ്. പഴുത്തകായകൾക്ക് തിളക്കമുള്ള കറുപ്പ് നിറമാണ്. പഴം മധുരമുള്ളതും ഭക്ഷ്യയോഗ്യവുമാണ്‌.

സസ്യം ഔഷധഗുണമുള്ളതാണ്. [3]

ഹോർത്തുസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിൽ ഗ്രെവിയ നെർവോസയുടെ ഔഷധഗുണത്തെക്കുറിച്ച് പറയുന്നുണ്ട്.[4]

വർണപരപ്പൻ , വരയൻപരപ്പൻ, പൊന്തച്ചുറ്റൻ എന്നീ ചിത്രശലഭങ്ങളുടെ ലാർവാ ഭക്ഷണസ്യമാണ്.‌[5]

ചിത്രശാല

തിരുത്തുക
  1. "Herbarium JCB". Retrieved 2024-10-04.
  2. (in ഇംഗ്ലീഷ്) screening and evaluation of antioxidant, anti-inflammatory, antimicrobial, and membrane-stabilizing activities of different fractional extracts of Grewia nervosa https://www.sciencedirect.com/science/article/abs/pii/S2212429223005849|Phytochemical screening and evaluation of antioxidant, anti-inflammatory, antimicrobial, and membrane-stabilizing activities of different fractional extracts of Grewia nervosa. Retrieved 2024-10-04. {{cite web}}: Check |url= value (help); Missing or empty |title= (help)
  3. "Evaluation of medicinal properties of Grewia nervosa (Lour.) Panigrahi |" (in ഇംഗ്ലീഷ്). Retrieved 2024-10-04.
  4. "ചേരിക്കൊട്ട | wtplive.in" (in ഇംഗ്ലീഷ്). Retrieved 2024-10-04.
  5. "Grewia nervosa | Butterfly". Retrieved 2024-10-04.
"https://ml.wikipedia.org/w/index.php?title=ഗ്രെവിയ_നെർവോസ&oldid=4120843" എന്ന താളിൽനിന്ന് ശേഖരിച്ചത്