ചെറുതിരുനാവായ ശിവക്ഷേത്രം

(ചെറുതിരുനാവായ ബ്രഹ്മാ-ശിവക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലപ്പുറം ജില്ലയിൽ (കേരളം, ഇന്ത്യ) തവനൂർ ഗ്രാമപഞ്ചായത്തിൽ പുണ്യനദിയായ ഭാരതപ്പുഴയുടെ തീരത്തുള്ള പുരാതന ശിവക്ഷേത്രമാണ് ക്ഷേത്രമാണ് തവനൂർ ചെറുതിരുനാവായ മഹാദേവക്ഷേത്രം. പാർവതീസമേതനായ ശിവനാണ് ഇവിടെ സങ്കല്പം. ഉപദേവനായി ഗണപതി മാത്രമേ ഇവിടെയുള്ളൂ. ഇവിടെനിന്ന് അല്പം മാറി ബ്രഹ്മാവിന്റെ ചെറിയൊരു ക്ഷേത്രം കാണാം. ത്രിമൂർത്തികളിലൊരാളാണെങ്കിലും ബ്രഹ്മാവിന് ലോകത്ത് ക്ഷേത്രങ്ങൾ അത്യപൂർവമാണെന്നത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിയ്ക്കുന്നു. ശിവക്ഷേത്രത്തിന് എതിർവശത്തായി ഭാരതപ്പുഴയുടെ വടക്കേ തീരത്താണ് മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയുള്ള പ്രസിദ്ധമായ തിരുനാവായ നാവാമുകുന്ദക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരേ സ്ഥലത്ത് ത്രിമൂർത്തികളുടെ സാന്നിധ്യമുള്ള ഈ പുണ്യഭൂമിയിൽ ബലിതർപ്പണം നടത്തുന്നത് ഗംഗാനദീതീരത്ത് ഗയയിൽ തർപ്പണം ചെയ്യുന്നതു തുല്യമെന്ന് വിശ്വാസം. ഇതിഹാസ പ്രശസ്തമായ മാമാങ്കം ഉത്സവം നടന്നിരുന്നത് ഈ ക്ഷേത്രങ്ങളുടെ പരിസരത്ത് വെച്ചായിരുന്നു.[1] പഴയ കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയുന്ന ശിവക്ഷേത്രമാണ് ഇത്.[2].[2].[3]

ചെറുതിരുനാവായ ബ്രഹ്മാ-ശിവക്ഷേത്രം
ചെറുതിരുനാവായ ബ്രഹ്മാ-ശിവക്ഷേത്രം
ചെറുതിരുനാവായ ബ്രഹ്മാ-ശിവക്ഷേത്രം
ചെറുതിരുനാവായ ബ്രഹ്മാ-ശിവക്ഷേത്രം is located in Kerala
ചെറുതിരുനാവായ ബ്രഹ്മാ-ശിവക്ഷേത്രം
ചെറുതിരുനാവായ ബ്രഹ്മാ-ശിവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:10°51′20″N 75°58′50″E / 10.85556°N 75.98056°E / 10.85556; 75.98056
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:തൃശ്ശൂർ
പ്രദേശം:ചെറുതിരുനാവായ, തവനൂർ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പരമശിവൻ,
പ്രധാന ഉത്സവങ്ങൾ:ശിവരാത്രി
ക്ഷേത്രം
  1. സഞ്ചാരികൾ കണ്ട കേരളം (മലയാളം ഭാഷയിൽ) - വേലായുധൻ, പണിക്കശ്ശേരി. - കറൻറ് ബുക്സ് - ISBN 81-240-1053-6.
  2. 2.0 2.1 108 ശിവാലയങ്ങൾ - കുഞ്ഞിക്കുട്ടൻ ഇളയത്
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-16. Retrieved 2013-09-06.