ചെറായി പണിക്കർ

സാമൂതിരി സേനയിലെ പടത്തലവൻ

ചെറായി പണിക്കർ എന്ന (ആംഗലേയം:Cherayi Panicker) പതിനെട്ടാം നൂറ്റാണ്ടിൽ സാമൂതിരിയുടെ സേനയിലേ പഠനായക സ്ഥാനം വഹിച്ചിരുന്നവരായിരുന്നു തീയ്യർ സമുദായത്തിൽപെട്ട ചെറായി തറവാട്ടുകാർ. പ്രധാനമായും സാമൂതിരി രാജാവിന്റെ പടത്തലവൻ എന്ന പദവി ആയിരുന്നു ഇവർക്കുണ്ടായിരുന്നത്.[1] ഇന്നത്തെ മലപ്പുറം ജില്ലയിലും മലപ്പുറത്തിനോട് ചേർന്ന തൃശ്ശൂർ ജില്ലയിലും താവഴികളായി ഇന്ന് ശാകകളുണ്ട്.[2][3]അത് കൊണ്ട് തന്നെ ചെറായി കളരി വളരെ പ്രസിദ്ധമായിരുന്നു, ഇന്നും ചെറായി കളരികൾ നിലനിൽക്കുന്നു. 1750-ൽ ടിപ്പു സുൽത്താൻ, ഹൈദരാലി യുദ്ധങ്ങളിൽ സാമൂതിരി രാജാവിന്റെ തീയ്യപ്പടയുടെ നേതൃത്വം പ്രധാനമായും ചെറായി പണിക്കന്മാരായിരുന്നു നിയന്ത്രിച്ചിരുന്നത് എന്ന് ചരിത്രകാരൻ "M.S.A Rao" ഉൾപ്പടെ ഉള്ളവർ രേഖപ്പെടുത്തിയിട്ടുണ്ട്.[3] ഈ തറവാട്ടിലേ ചെറായി പണിക്കന്മാരിൽ പലരും പല കാലഘട്ടത്തിൽ സാമൂതിരിയെ സഹായിച്ചതായി രേഖകൾ കാണാം അതിലൊന്ന് തിരൂർ മമാങ്കത്തിനു സാമൂതിരിയുടെ നിലപാട് തറ സംരക്ഷിക്കാൻ വേണ്ടിയും ഇവരെ നിയോഗിച്ചിരുന്നു എന്നതാണ്.[4][3][1][5]

ചരിത്രം

തിരുത്തുക

ചെറായി പണിക്കർ എന്ന സ്ഥാനം സാമൂതിരി കല്പ്പിച്ചു കൊടുത്ത പേരാണ്. തെക്കേ മലബാറിലെ വളരെ പ്രസിദ്ധമായ ഒരു കളരിതറവാടാണ് ചെറായി പണിക്കന്മാരുടേത്.[6] നാല്പത്തിരടിയാണ് ചെറായി കളരിയുടെ അളവ്. നാട്ടിൽനിന്നുള്ള പഠനം കഴിഞ്ഞ് ഉപരിപഠനം രണ്ട് കൊല്ലം തച്ചോളി ഒതേനൻ കളരിയിൽ അഭ്യസിച്ചിരുന്നു.[6] പതിയെ തട്ടുകളിലായി പ്രത്യേക അളവിൽ കുഴിച്ചെടുത്ത വലിയ കിണറിൽ പരിശീലനം നടത്തുന്ന കൊള്ളൽ അല്ലെങ്കിൽ 'പാക്ക്' എന്ന വിദ്യയും മറ്റു ചില അപൂർവ്വ വിദ്യകളും പടിക്കാനാണ് ഒതേനൻ ഇവിടെ വന്നത്. ഇതിൽ നിന്നും മനസ്സിലാക്കാവുന്ന വസ്തുത വർഷങ്ങൾക്കു മുൻമ്പുതന്നെ ചെറായി കളരിയുടെ പ്രശസ്തി വടക്കേ മലബാറിലും എത്തിയിരുന്നു എന്നതാണ് (13-നൂറ്റാണ്ടിൽ വടക്കൻപാട്ടുകളിൽ പ്രതിപാതിക്കുന്ന മലബാറിലെ ചെറായി കളരി ഈ തറവാട് തന്നെ) വന്നേരി ഹൈസ്കൂൾ ബസ്സ് സ്റ്റോപ്പിൽ നിന്ന് ഒരു കിലോമീറ്റർ പടിഞ്ഞാറു വശത്തായാണ് ചെറായി കളരി കുടുംബത്തിന്റെ സ്ഥാനം.[6]

ഈ തറവാട്ടിൽ കളരിത്തറയും നൂറ്റാണ്ടുകളുടെ അനുഭവങ്ങൾ പേറുന്ന കരിമണി നാഗവും കുടികൊള്ളുന്ന കാവും ഉണ്ട്.[6] ആദ്യ കാലത്ത് കളരി സ്ഥാപിച്ച പിതാവും ഗുരുക്കളും "ഗുരുക്കളച്ഛന്റെ" വിഗ്രഹവും ലക്ഷ്മീസമേതനായ ഗണപതിയുടേയും, ശിവൻ പ്രതിഷ്ഠയും ഉൾപടെ ഇപ്പോഴും അവിടെ സംരക്ഷിയ്ക്കപ്പെടുന്നുണ്ട്. വളച്ചൻ വാളും മുച്ചാൺ വഴിയും ഇവിടെതന്നെയാണ് ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുള്ളത്.[6] മൂലസ്ഥാനത്തുള്ള തറവാട്ടിലെ രണ്ടു സഹോദരന്മാർ അങ്കം സംബന്ധിച്ച് എന്തോ കരണത്താൽ തെറ്റിപ്പിരിയുകയും അതിൽ ഒരു സഹോദരൻ ചെറായി ദേശത്തിന്റെ രണ്ടാക്കി മറ്റൊരു കളരി സ്ഥാപിക്കുകയും ചെയ്തു. പുറപ്പാടൻ തോട് കടന്നു അവിടെ പടിഞ്ഞാറേ കനോലി കനാലിന്റെ അടുത്ത് അമ്പലവും കളരിയും സ്ഥാപിച്ചു, ഇതാണ് പിന്നീട് ചെറായി പടിഞ്ഞാക്കര കളരി എന്നറിയപ്പെട്ടത്. തറവാടിന്റെ മൂലസ്ഥാനം ഉള്ള പണിക്കന്മാരെ ചെറായി കിഴക്കേകര കളരി എന്ന് അറിയപ്പെട്ടു.[6]

യുദ്ധങ്ങൾക്കും, മാമാങ്കത്തിനും പോകുന്ന യോദ്ധാക്കൾക്ക് ആചാരനുഷ്ടനങ്ങളോട് കൂടി കുളിക്കാനും വ്രതമെടുക്കാനും ഇവിടെ പ്രത്യേക കുളങ്ങൾ സ്ഥിതി ചെയ്യുന്നു. നാലുകെട്ടോട് കൂടിയ മൂലസ്ഥാന തറവാട് ഇന്നും വലിയ മാറ്റമില്ലാതെ സംരക്ഷിച്ചിട്ടുണ്ട്. പൊന്നാനി താലൂക്കിലെ ചേറ്റുവ മുതൽ അറബിക്കടലിന്റെ ചങ്ങരംകുളം നരണി പുഴ വരെ പടകൂട്ടാനും കളരി നടത്താനും സാമൂതിരി ഇവർക്ക് അധികാരം നൽകിയിരുന്നു.[6] രണ്ട് തലമുറ മുൻപ് കുഞ്ഞുണ്ണിപണിക്കരും, ഉണ്ണി പണിക്കരുമാണ് അവസാനത്തെ കളരി ആശാന്മാർ.[6] മലബാർ കലാപകാലത്ത് ബ്രിട്ടീഷുകാർ കളരി നിരോധിച്ചപ്പോൾ ആയുധങ്ങൾ അടിയറവ് വെക്കേണ്ടി വരുമെന്ന് മനസ്സിലാക്കിയ അഭിമാനികളായ തറവാട്ടഘങ്ങൾ അപമാനത്തിൽ നിന്നും രക്ഷപ്പെടാൻ ആയുധങ്ങൾ അടുത്തുണ്ടായിരുന്ന കിണറ്റിലിട്ടു, ഒപ്പം വിലപിടിപ്പുള്ള വസ്തുക്കളും മറ്റു താളിഓലകളും കൂടെ നിക്ഷേപിച്ചു.[6]

മാമാങ്കത്തിൽ സാമൂതിരിക്ക്‌ ഒരു കൂട്ടം ഭടന്മാരെ പടകൊടുത്തിരുന്നതിനാൽ പല സ്ഥലങ്ങളും ഭൂമിയും അധികാരവും ചെറായികാർക്ക് ലഭിച്ചിട്ടുണ്ട്ന്നാണ് ഐതിഹ്യം.[6] കൊടുങ്ങല്ലൂർ ക്ഷേത്രവുമായി ഈ തറവാട്ടുകാർക്ക് പ്രത്യേകം അധികാരം നിലനിന്നിരുന്നു. കൊടുങ്ങല്ലൂർ അമ്പലത്തിലെ വടക്കേ നടയിൽ ഉള്ള ആൽത്തറ ചെറായി പണിക്കർക്ക് അവകാശപ്പെട്ടതാണ് എന്നും ചരിത്രം. അറബികടലിലെ മത്സ്യ ബന്ധനം നടത്തുന്ന മുക്കുവർ കഴിഞ തലമുറ വരെ കിട്ടുന്ന മത്സ്യത്തിന്റെ ഒരു പങ്ക് തറവാട്ടിൽ കാഴ്ചവെച്ചിരുന്നു. ഇതിന് പ്രതിഫലമായി ഭക്ഷണവും അരിയും നൽകും.[6]

എസ്.എൻ. സദാശിവൻ പ്രസ്താവിക്കുന്നത്

തിരുത്തുക

"ചെറായി പണിക്കർ എന്ന സ്ഥാനം പ്രതേക ആയുധ പരിശീലനം കിട്ടിയവർക്ക് കൊടുക്കുന്ന സ്ഥാനപ്പേർ ആയിരുന്നു. ഇവർ പരമ്പരാഗതമായി സാമൂതിരിയുടെ പട്ടാളക്കാർ ആകുന്നു, മാത്രവുമല്ല സാമൂതിരി ഇവർക്ക് പ്രഭുക്കന്മാർക്ക് കൊടുക്കുന്ന പരിഗണന നൽകുന്നു" എന്നാണ്.[1]

ഇവരുടെ വേഷത്തെ പറ്റി പറയുന്നത് ഇങ്ങനെ

ചെറായി പണിക്കന്മാരുടെ മുൻപിൽ പ്രഭുക്കളും ജന്മികളും അല്ലാതെ സാധാരണ ആളുകൾ ഇരിക്കുക പോലുമില്ല. രണ്ടാം മുണ്ട് കൈതാങ് ആയി ഇടുകയും, തലയിലെ മുടി കെട്ടി വെച്ചു കൈയിൽ ഒരു വാളും ഏന്തി നടക്കുന്നവർ ആണ് എന്നു വ്യക്തമാക്കുന്നു.[7]

17-നൂറ്റാണ്ടിൽ നടത്തപ്പെട്ട അതിബ്രഹത്തായ ഒരു ഉത്സവം ആയിരുന്നു മാമാങ്കം. മാമാങ്കം സാമൂതിരിയുടെ നിയന്ത്രണത്തിൽ ആയതിനാൽ വള്ളത്തിരിയുടെ ചാവേറുകൾ സാമൂതിരിയെ വദിക്കാൻ എത്തുമായിരുന്നു. അക്കലാത്ത് സാമൂതിരിയെയും നിലപാട് തറയെയും സംരക്ഷിക്കാൻ ചെറായി പണിക്കരുടെ നേതൃത്വത്തിൽ പടയാളികൾ കാവൽ നിന്നിരുന്നു. കൊല്ല വർഷം 1683-ൽ നടന്ന മാമങ്കത്തിൽ തിരുന്നാവായയ്ക്ക് വന്ന സാമൂതിരിയുടെ ഭടന്മാരോട് പൊരുതിയ ചാവേറുകളായ വട്ടോണ്ണേവീട്ടിലെ കണ്ടർ മേനോന്റെയും അദ്ദേഹത്തിന്റെ മകൻ ഇത്താപ്പുവിന്റെയും നേതൃത്വത്തിൽ വന്ന ചാവേറുകൾ മാമാങ്കദിവസം മഗം നാളിൽ നിലപാട് തറയിൽ എത്തിയ കണ്ടർ മേനോനും ഇത്താപ്പുവും ധീരതയോടെ സാമൂതിരി സേനയിലെ പലരെയും വദിച്ചു മുന്നേറി നിലപാട് തറ വരെ എത്തി. എന്നാൽ സാമൂതിരിയുടെ അടുത്ത് എത്തിയത് കണ്ട മാടപ്പുറത്ത് ഉണ്ണിരാമൻ എന്ന സാമൂതിരിയുടെ ഭടൻ ഇത്താപ്പുവിനെ വാൾ കൊണ്ടു വെട്ടിക്കൊന്നു. ഉടനേ കണ്ടർ മേനോൻ കൂട്ടത്തിൽ ചാടി ചെറായി പണിക്കരുടെ മുന്നിൽ നിന്ന നമ്പിയോളി വൈദ്യരെ വെട്ടി മാറ്റി കൊണ്ട് ചെറായി പണിക്കർ എന്ന പഠനായകനുമായി ഏറ്റു മുട്ടി.[8] പല തവണ പയറ്റി തെളിഞ്ഞ ചെറായി പണിക്കർക്ക്‌ മേനോനുമായി ഉണ്ടായ പയറ്റ് കുറച്ചു കഠിനമായിരുന്നു. കണ്ടർ മേനോന്റെ മുൻപിൽ പണിക്കരുടെ സകല അടവും നിഷ്പ്രഭമാവുകയും അദ്ദേഹത്തിന്റെ കൈ തളരുകയും, കുഴയാനും തുടങ്ങി. അപ്പോളാണ് പണിക്കർ അത് ചെയ്തത്. അത് മേനോന്റെ തുടയിൽ അഞ്ഞു വെട്ടുകയായിരുന്നു, ഇതോടെ കണ്ടർ മേനോൻ തറയിൽ വെട്ടു കൊണ്ട് മുട്ടുകുത്തി വീണു.[9] വീണു മരണമടയാൻ കിടന്ന മേനോൻ പണിക്കരെയും കൊന്നു എന്ന് കണ്ടർ മേനോൻ പാട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.[8][10][11][12][13]

  1. 1.0 1.1 1.2 S.N.Sadasivan (2000). A Social History of India. APH Publishing, Google books. p. 352-353. ISBN 9788176481700.
  2. Edgar Thurston (1906). Caste and Tribes Southern India. Regachari Google books.
  3. 3.0 3.1 3.2 M.S.A.Rao (1987). Social Movements and Social Transformation- A Study of Two Backward Classes Movements in India. manohar publication. p. 24. ISBN 9780836421330.
  4. കെ. ആർ. അച്യുതൻ (1971). ·സി. കൃഷ്ണൻ. സാഹിത്യ പ്രവർത്തക സഹകരണ സംഘം, University of California. p. 19.
  5. R.Ranganatha Puja,(1948) Vol.1 "India's Legacy: The world's heritage" Basel mission book depot, page. 183
  6. 6.00 6.01 6.02 6.03 6.04 6.05 6.06 6.07 6.08 6.09 6.10 കെ. എസ് ശശീന്ദർ. വന്നേരി നാട്, ചെറായി കളരി. പി കെ എ റഹീം. p. 147-148. {{cite book}}: line feed character in |title= at position 9 (help)
  7. The university of California (1967). illavar Annum Innum. University, Google Books. p. 97-98.
  8. 8.0 8.1 ഉള്ളൂർ പരമേശ്വര അയ്യർ (1953). കേരള സാഹിത്യ ചരിത്രം, വാല്യം III. കേരള ബുക്ക്‌സ് ഭാഷ സാഹിത്യം-അദ്ധ്യായം 35. p. 100.
  9. Panikkassery Velayudhan (1980). Keralacaritrapathanannal : articles, chiefly on the history of Kerala. Kerala sahitya academy. p. 206.
  10. എ. വി.ശ്രീകണ്ഠപ്പൊതുവാൾ (1957). മാമാങ്കം. Kerala history-Orginal അർകയവ് ചെയ്തത്. p. 100.
  11. M.G.S.Narayanan (2006). Calicut The City of Truth Revisited. University of Calicut-michael university. pp. 163–166. ISBN 9788177481044.
  12. Adoor K.K.Ramachandran Nair (1973) Kerala Charithrathile chila Vismruthiyayana.University of California, p.74-83
  13. Pallath, Jayarani (1976). "Caver—The Suicide Squad of Valluvanad". Proceedings of the Indian History Congress. 37: 233–239. JSTOR 44138940.
"https://ml.wikipedia.org/w/index.php?title=ചെറായി_പണിക്കർ&oldid=4076952" എന്ന താളിൽനിന്ന് ശേഖരിച്ചത്