ഒരു എഴുത്തുകാരനും സാമൂഹിക ചരിത്രകാരനും പൊതു - ആസൂത്രണ ഭരണ വിദഗ്ദ്ധനുമായിരുന്നു എസ്.എൻ. സദാശിവൻ (1926-2006) കേരളത്തിൽ പൊതുഭരണം പഠിപ്പിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട് ഓഫ് പബ്ലിക് അഡ്മിനിസ്റ്റ്രേഷന്റെ സ്ഥാപനത്തിനായി പ്രവർത്തിച്ചു. ഇന്ത്യയിലെ സിവിൽ സർവീസ് പഠനകേന്ദ്രങ്ങളായ ലാൽ ബഹാദൂർശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്റ്റ്രേഷനിൽ പ്രഫസറായി സേവനം അനുഷ്ഠിച്ചു.

ജീവിതരേഖതിരുത്തുക

സാമൂഹിക പ്രവർത്തകനായ എം.സി. നാരായണന്റെ മകനായി 1926 ൽ മാവേലിക്കരയിലെ കല്ലുമലയിൽ ജനിച്ചു. പാപ്പിയെന്നായിരുന്നു അമ്മയുടെ പേര്. അദ്ധ്യാപികയായിരുന്നു അവർ. മാവേലിക്കരയുടെ തൊട്ടടുത്ത ഗ്രാമമായ ഉളുന്തിയായിരുന്നു അവരുടെ ദേശം.

അച്ചൻ കോവിലാറിൻ്റെ കരയായ പ്രായിക്കരയിലായിരുന്നു എംസിയുടെ കുടുംബം താമസിച്ചിരുന്നത്. ഇലവന്തിയെന്നായിരുന്നു വീട്ടുപേര്. ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ കല്ലുമലയിലെത്തി അവർ താമസം തുടങ്ങി. കല്ലുമലയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമരക്കാരൻ കൂടിയായിരുന്നു എംസി.[അവലംബം ആവശ്യമാണ്]

ശിവാനന്ദൻ, സദാശിവൻ, സരസമ്മ (ലീല) എന്നിങ്ങനെ മൂന്നു മക്കളായിരുന്നു എംസി - പാപ്പി ദമ്പതികൾക്ക്. മൂത്തത് ശിവാനന്ദൻ. രണ്ടാമത്തെ ആളായിരുന്നു സദാശിവൻ. മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഇംഗ്ലിഷ് സ്കൂളിലായിരുന്നു ശിവാനന്ദനും സദാശിവനും പഠിച്ചത്. അതായിരുന്നു അക്കാലത്തെ പ്രധാന സ്കൂൾ. ഇംഗ്ലിഷുകാരായ അദ്ധ്യാപകരായിരുന്നു അവിടുത്തെ പ്രധാനികൾ. ക്രൈസ്തവ സഭയുടെ കീഴിലായിരുന്നു സ്കൂൾ.

സദാശിവൻ പത്താം ക്ലാസ്സ് (പഴയ സിക്ത് ഫോറം) പരീക്ഷക്കു തയ്യാറാകുന്നതിനിടയിൽ സ്കൂൾ മാനേജുമെൻ്റും എംസി നാരായണനുമായി എന്തോ തർക്കം ഉടലെടുത്തു. ആ തർക്കം വളർന്ന് സദാശിവൻ്റെ വിദ്യാഭ്യാസം മുറിയുന്നതിനുമിടയാക്കി. അദ്ദേഹം സ്കൂളിൽ നിന്നു പുറത്താക്കപ്പെട്ടു.

വിടുതൽ സർട്ടിഫിക്കറ്റു വാങ്ങി എംസി നാരായണൻ മകനെ അന്നത്തെ കൊച്ചി സംസ്ഥാനത്തുളള സ്കൂളിൽ കൊണ്ടാക്കി. എറണാകുളത്തുളള പ്രസിദ്ധ വിദ്യാലയത്തിലാണ് അദ്ദേഹം സിക്ത്ഫോറം പൂർത്തിയാക്കിയത്.[which?] സ്വർണ്ണ മെഡൽ വാങ്ങിയാണ് അദ്ദേഹം അവിടെ വിജയിച്ചത്.

തുടർന്ന് ജ്യേഷ്ഠൻ അദ്ദേഹത്തെ മദ്രാസ്സിൽ കൊണ്ടുപോയി പഠിപ്പിച്ചു. അക്കാര്യത്തിൽ അച്ഛൻ്റെ നിർബന്ധവും താല്പപര്യവുമുണ്ടായിരുന്നു. മെട്രിക്കുലേഷൻ പരീക്ഷ തമിഴ്നാട്ടിൽ നിന്നും വിജയകരമായി അദ്ദേഹം പൂർത്തിയാക്കി.

തുടർന്നു കർണ്ണാടകയിലും പൂനെയിലും പഠനം തുടർന്നു. പൂനെ സർവ്വകലാശാലയിൽ നിന്ന് ബി.എ. (ഹോണേഴ്സ്), ധനതത്വശാസ്ത്രത്തിൽ എം.എ., നിയമ ബിരുദം, ഡോക്റ്ററേറ്റ് എന്നിവ കരസ്ഥമാക്കി.

കൃതികൾതിരുത്തുക

  • സോഷ്യൽ ഹിസ്റ്ററി ഓഫ് ഇന്ത്യ
  • റിവർ ഡിസ്പൂട്ട്സ് ഇൻ ഇന്ത്യ

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=എസ്.എൻ._സദാശിവൻ&oldid=3590088" എന്ന താളിൽനിന്ന് ശേഖരിച്ചത്