പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന മാമാങ്കവുമായി ബന്ധപ്പെട്ട ചാവേറുകളിൽ പ്രാധാനിയായിരുന്നു കണ്ടർ മേനോൻ. 1683 ലെ മാമാങ്കത്തിൽ ചാവേറായി വന്നു കൊല്ലപ്പെട്ട കണ്ടർമേനോൻ വള്ളുവനാട്ടിലെ പ്രമാണിമാരായിരുന്ന ചെറുകര പിഷാരടിയുടെ കണക്കെഴുത്തുകാരുടെ കുടുംബമായ വട്ടമണ്ണയിലാണ് ജനിച്ചത്. ഇദ്ദേഹത്തിന്റെ മകനായ ഇത്താപ്പുവും (16 വയസ്) ചില മരുമക്കളും മാമാങ്കത്തിൽ പങ്കെടുത്ത് കൊല്ലപ്പെട്ടു. ചാവേർപ്പടയാളികളിൽ പ്രമുഖസ്ഥാനം കണ്ടർമേനോനു നൽകപ്പെട്ടിട്ടുണ്ട്.[1]ലഭ്യമായ ചാവേർപ്പാട്ടുകളായ ചങ്ങഴി നമ്പ്യാർപാട്ടും,കണ്ടർമേനോൻപാട്ടും മാമാങ്കത്തിലെ ചാവേറുകളുടെ ഒരുക്കങ്ങളെക്കുറിച്ചും ചടങ്ങുകളെക്കുറിച്ചും പ്രതിപാദിയ്ക്കുന്നു.

മാമാങ്കത്തിലെ മരണം

തിരുത്തുക

കൊല്ല വർഷം 1683-ൽ നടന്ന മാമങ്കത്തിൽ തിരുന്നാവായയ്ക്ക് പോയി സാമൂതിരിയുടെ ഭടന്മാരോട് പൊരുതി വീര സ്വർഗംപ്രാഭിച്ച വട്ടോണ്ണേവീട്ടിലെ കണ്ടർ മേനോന്റെയും അദ്ദേഹത്തിന്റെ മകൻ ഇത്താപ്പുവിബിന്റെയും വീര ചരിത്രം കണ്ടർ മേനോൻ പാട്ടുകളിൽ വിവരിക്കുന്നുണ്ട്.[2] മാമാങ്കദിവസം മഗം നാളിൽ നിലപാട് തറയിൽ എത്തിയ കണ്ടർ മേനോനും ഇത്താപ്പുവും ധീരതയോടെ സാമൂതിരി സേനയിലെ പലരെയും വദിച്ചു മുന്നേറി നിലപാട് തറ വരെ എത്തി. സാമൂതിരിയുടെ അടുത്ത് എത്തിയത് കണ്ട മാടപ്പുറത്ത് ഉണ്ണിരാമൻ എന്ന സാമൂതിരിയുടെ ഭടൻ ഇത്താപ്പുവിനെ വാൾ കൊണ്ടു വെട്ടിക്കൊന്നു. ഉടനേ കണ്ടർ മേനോൻ കൂട്ടത്തിൽ ചാടി ചെറായി പണിക്കരുടെ മുന്നിൽ നിന്ന നമ്പിയോളി വൈദ്യരെ വെട്ടി മാറ്റി കൊണ്ട് ചെറായി പണിക്കർ എന്ന സാമൂതിരിയുടെ പ്രധാന പഠനായകനുമായി ഏറ്റു മുട്ടി.[3][2][4] പല തവണ പയറ്റി തെളിഞ്ഞ ചെറായി പണിക്കർക്ക്‌ മേനോനുമായി ഉണ്ടായ പയറ്റ് കുറച്ചു കഠിനമായിരുന്നു. കണ്ടർ മേനോന്റെ മുൻപിൽ പണിക്കരുടെ സകല അടവും നിഷ്പ്രഭമാവുകയും അദ്ദേഹത്തിന്റെ കൈ തളരുകയും, കുഴയാനും തുടങ്ങി. അപ്പോളാണ് പണിക്കർ ഒരു കള്ള ചതി ചെയ്തത്. അത് മേനോന്റെ തുടയിൽ അഞ്ഞു വെട്ടുകയായിരുന്നു, ഇതോടെ കണ്ടർ മേനോൻ തറയിൽ വെട്ടു കൊണ്ട് മുട്ടുകുത്തി വീണു. വീണു മരണമടയാൻ കിടന്ന മേനോൻ പണിക്കരുടെ നാബി നോക്കി ഒരു ചവിട്ട് കൊടുത്തു മരിക്കും മുൻപ് പണിക്കരെയും കൊന്നു.[2][5][6][7][8]

  1. മാമാങ്കവും ചാവേറും.ഡോ. വി.വി. ഹരിദാസ്. നാഷനൽ ബുക്ക് സ്റ്റാൾ/SPCS 2015 P.16
  2. 2.0 2.1 2.2 ഉള്ളൂർ പരമേശ്വര അയ്യർ (1953). കേരള സാഹിത്യ ചരിത്രം, വാല്യം III. കേരള ബുക്ക്‌സ് ഭാഷ സാഹിത്യം-അദ്ധ്യായം 35. p. 100.
  3. Panikkassery Velayudhan (1980). Keralacaritrapathanannal : articles, chiefly on the history of Kerala. Kerala sahitya academy. p. 206.
  4. Sooryagayathri, Manorama. "മാമാങ്ക ചരിത്രം വെറുമൊരു ചോരക്കളി മാത്രമായിരുന്നില്ല".
  5. എ. വി.ശ്രീകണ്ഠപ്പൊതുവാൾ (1957). മാമാങ്കം. Kerala history-Orginal അർകയവ് ചെയ്തത്. p. 100.
  6. M.G.S.Narayanan (2006). Calicut The City of Truth Revisited. University of Calicut-michael university. pp. 163–166. ISBN 9788177481044.
  7. Adoor K.K.Ramachandran Nair (1973) Kerala Charithrathile chila Vismruthiyayana.University of California, p.74-83
  8. Pallath, Jayarani (1976). "Caver—The Suicide Squad of Valluvanad". Proceedings of the Indian History Congress. 37: 233–239. JSTOR 44138940.
"https://ml.wikipedia.org/w/index.php?title=കണ്ടർ_മേനോൻ&oldid=4089082" എന്ന താളിൽനിന്ന് ശേഖരിച്ചത്