മുംബൈ നഗരത്തിൽ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് ചെമ്പൂർ.

ചെമ്പൂർ
നഗരപ്രാന്തം
ചെമ്പൂർ മാർക്കറ്റ്, മുംബൈ, ഇന്ത്യ
ചെമ്പൂർ മാർക്കറ്റ്
ചെമ്പൂർ is located in Mumbai
ചെമ്പൂർ
ചെമ്പൂർ
Coordinates: 19°03′04″N 72°53′38″E / 19.051°N 72.894°E / 19.051; 72.894Coordinates: 19°03′04″N 72°53′38″E / 19.051°N 72.894°E / 19.051; 72.894
Countryഇന്ത്യ
Stateമഹാരാഷ്ട്ര
Districtമുംബൈ സബർബൻ
മെട്രോമുംബൈ
Zone5
WardM
Languages
 • Officialമറാഠി
സമയമേഖലUTC+5:30 (IST)
PIN
400071[1]
Area code(s)022
വാഹന റെജിസ്ട്രേഷൻMH 03
Lok Sabha constituencyമുംബൈ സൗത്ത് സെന്റ്രൽ
Vidhan Sabha constituencyചെമ്പൂർ
Civic agencyബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ

പേരിനു പിന്നിൽതിരുത്തുക

മറാഠി ഭാഷയിൽ വലിയ ഞണ്ട് എന്നർഥം വരുന്ന 'ചിമ്പോരീ' എന്ന വാക്കിൽ നിന്നാണ് ചെമ്പൂർ എന്ന പേരുണ്ടായതെന്ന് കരുതപ്പെടുന്നു.

ചരിത്രംതിരുത്തുക

ഘാട്ട്ലാ, മാഹുൽ, ഗാവൻപാഡ, അംബാപാഡ തുടങ്ങിയ ഗ്രാമങ്ങൾ ചേർന്ന പ്രദേശം വികസിച്ചാണ് ഇന്ന് ചെമ്പൂർ എന്നറിയപ്പെടുന്ന നഗരഭാഗം രൂപീകൃതമായത്. ഇവിടെ മുൻകാലങ്ങളിൽ പൂക്കൃഷി ഉണ്ടായിരുന്നതായി പറയപ്പെടുന്നു. മുംബൈ വേറിട്ട ദ്വീപുകളായിരുന്ന കാലത്ത് ട്രോംബേ ദ്വീപിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തായിരുന്നു ഈ സ്ഥലം. കാനേരി ഗുഹകളിലെ ശിലാലിഖിതങ്ങളിൽ 'ചെമുല' എന്നും അറബ് കൃതികളിൽ 'സിമോർ' പ്രതിപാദിക്കപ്പെടുന്ന പ്രദേശം ചെമ്പൂർ ആണെന്ന് വാദഗതികളുണ്ട്[2].

 
മുംബൈ ദ്വീപുകൾ 1893-ൽ

ദി ബോംബേ പ്രസിഡൻസി ഗോൾഫ് ക്ലബ്ബ് ഇവിടെ സ്ഥാപിതമായത് 1927-ലാണ്[3][4]. 1906-ൽ കുർള-ചെമ്പൂർ തീവണ്ടിപ്പാത നിർമ്മിക്കപ്പെട്ടു. 1924-ൽ ഈ പാത ഗതാഗതത്തിനായി തുറന്നു[5]. 1945-ൽ ചെമ്പൂർ ബോംബേ നഗരത്തിന്റെ ഭാഗമായി.

ഇന്ത്യാ-പാക് വിഭജനകാലത്ത് അഭയാർത്ഥികൾക്കായി പുനരധിവാസമൊരുക്കിയ പ്രദേശങ്ങളിലൊന്നായിരുന്നു ചെമ്പൂർ. പിന്നീട് വിവിധ കോളനികളുടെ നിർമ്മാണത്തോടെ ഇത് പ്രധാനമായും ഒരു പാർപ്പിടമേഖലയായി രൂപപ്പെട്ടു.

അവലംബംതിരുത്തുക

  1. "Pin code : Chembur, Mumbai". pincode.org.in. ശേഖരിച്ചത് 10 February 2015.
  2. കാനേരി ഗുഹകൾ, ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ
  3. ബോംബേ പ്രസിഡൻസി ഗോൾഫ് ക്ലബ്ബ്, ഔദ്യോഗിക വെബ്‌സൈറ്റ്
  4. Times of India - Chembur Ghatkopar Plus - "Archived copy". മൂലതാളിൽ നിന്നും 2011-07-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-12-03.{{cite web}}: CS1 maint: archived copy as title (link) - Retrieved on December 3, 2010
  5. "History of Railways in India - Part 3". IRFCA. ശേഖരിച്ചത് May 15, 2010.
"https://ml.wikipedia.org/w/index.php?title=ചെമ്പൂർ&oldid=3262873" എന്ന താളിൽനിന്ന് ശേഖരിച്ചത്