ചെമ്പഴുക്ക ശലഭം
പിയറിഡേ കുടുംബത്തിലെ ഒരംഗമായ ചിത്രശലഭമാണ് ചെമ്പഴുക്ക ശലഭം അഥവാ ചെറുചെമ്പൻ അറബി (Colotis amata / Small Salmon Arab).[1][2][3][4]
ചെമ്പഴുക്ക ശലഭം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. amata
|
Binomial name | |
Colotis amata (Fabricius, 1775)
|
പേരിന്റെ പിന്നിൽ
തിരുത്തുകവരണ്ട പ്രദേശങ്ങളിലും, മുൾക്കാടുകളിലും വസിക്കാൻ താല്പര്യപ്പെടുന്ന ചെമ്പിച്ച ശലഭമായതിനാലാണ് ഇതിന് ചെമ്പഴുക്ക ശലഭം എന്ന പേരു വീണത്.
ശരീരഘടന
തിരുത്തുകചിറകിന്റെ മുകൾ വശം
തിരുത്തുകമങ്ങിയ ചെമ്പൻ നിറം.
ചിറകിന്റെ അടി വശം
തിരുത്തുകപച്ച കലർന്ന മഞ്ഞ നിറം
ചിറകിന്റെ അരിക്
തിരുത്തുകകറുത്ത നിറമുള്ള അരികുകൾക്ക് കീഴെ ചെറിയ ചെമ്പൻ പൊട്ടുകൾ കാണപ്പെടുന്നു.
ആഹാരരീതി
തിരുത്തുകപൂന്തേനാണ് ചെമ്പഴുക്ക ശലഭത്തിന്റെ മുഖ്യഭക്ഷണം.
ജീവിതചക്രം
തിരുത്തുകകൂട്ടമായാണ് ചെമ്പഴുക്ക ശലഭങ്ങളുടെ മുട്ട കാണപ്പെടുന്നത്. ഉരുണ്ടും, അൽപ്പം അമങ്ങിയും ആകൃതിയുള്ള ശലഭപ്പുഴുക്കൾ പുൽപ്പച്ച നിറത്തിൽ നീലയും, മഞ്ഞയും വരകളോടുകൂടി കാണപ്പെടുന്നു. ഇവയുടെ അടിവശത്തിന് മങ്ങിയ പച്ച നിറമായിരിക്കും. ഇവ പുഴുപ്പൊതിയാവുമ്പോൾ വെള്ള കലർന്ന തവിട്ടു നിറത്തിലോ, കടും പച്ച നിറത്തിലോ കാണപ്പെടുന്നു. [3]
കാണപ്പെടുന്ന സ്ഥലങ്ങൾ
തിരുത്തുക- ഏഷ്യ
അവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 75. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Colotis Hübner, [1819] Orange Tips Small Orange Tips Arabs". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ 3.0 3.1 ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 261–263.
- ↑ Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 143–144.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
തിരുത്തുകColotis amata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.