ചെമ്പരപ്പൻ

കാനനവാസിയായ ഒരു ശലഭം

കാനനവാസിയായ ഒരു ശലഭമാണ് ചെമ്പരപ്പൻ[1] (Fulvous Pied Flat). (ശാസ്ത്രീയനാമം: Pseudocoladenia dan).[2][3][4][5][6] അപൂർവ്വമായി ഇവയെ ഇടനാടൻ കുന്നുകളിലും കാണാം. സാധാരണയായി മഴക്കാലത്താണ് ഇവയെ ധാരാളമായി കാണുന്നത്.

ചെമ്പരപ്പൻ 
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. dan
Binomial name
Pseudocoladenia dan
(Fabricius, 1787)
Synonyms

Coladenia dan

Pseudocoladenia dan, fulvous pied flat നെല്ലിയാമ്പതിയിൽ നിന്നും

ശരീരപ്രകൃതി

തിരുത്തുക

ചെന്തവിട്ടു നിറത്തിലുള്ള ചെമ്പരപ്പൻ ശലഭത്തിന്റെ മുൻചിറകിൽ അർദ്ധസുതാര്യമായ പൊട്ടുകൾ പോലുള്ള പാടുകൾ കാണാം. ആൺ ശലഭങ്ങൾക്ക് ഈ പൊട്ടുകൾ മഞ്ഞ നിറത്തിലായിരിക്കും. ഇരുണ്ട നിറത്തിലുള്ള ഏതാനും പൊട്ടുകൾ പിൻ ചിറകുകളിലും ഉണ്ട്. മറ്റു പരപ്പൻ ശലഭങ്ങളിൽ നിന്ന് ചെമ്പരപ്പനെ തിരിച്ചറിയാൻ സഹായിക്കുന്നത് മുൻ ചിറകിന്റെ മുകളറ്റത്തെ സവിശേഷ ആകൃതിയിലുള്ള വലിയ പൊട്ടാണ്. ചിറകളവ്: 40-46 മില്ലീമീറ്റർ

ജീവിതരീതി

തിരുത്തുക

വളരെ വേഗത്തിൽ പറക്കുന്ന സ്വഭാവക്കാരാണിവ. ഇലത്തലപ്പുകളിൽ ചിറകുവിടർത്തിയിരുന്ന് വെയിൽ കായുന്ന ശീലവുമുണ്ട്. നീണ്ട തുമ്പിക്കൈ പൂക്കളിൽ നിന്ന് എളുപ്പം തേൻ നുകരാൻ സഹായിക്കുന്നു. പക്ഷികാഷ്ടത്തിൽ വന്നിരുന്ന് ലവണമുണ്ണുന്ന സ്വഭാവമുണ്ട്.

ആഹാരസസ്യം

തിരുത്തുക

വൻകടലാടി. (ശാസ്ത്രീയനാമം: Achyranthes aspera)

പ്രത്യുൽപാദനം

തിരുത്തുക

ലാർവ്വയ്ക് പച്ചകലർന്ന തവിട്ടുനിറമാണ് . തലഭാഗത്തിനു കറുത്ത നിറം. ഇലക്കൂടാരത്തിലാണ് വാസം.പ്യൂപ്പയും ഇലക്കൂടിയാണ് കഴിയുന്നത്.

 
Fulvous Pied Flat
  1. കേരളത്തിലെ ചിത്രശലഭങ്ങൾ. ജാഫർ പാലോട്ട്, വി.സി.ബാലകൃഷ്ണൻ, ബാബു കാമ്പ്രത്ത് (ed.). Photo Filed Guide (1 ed.). കോഴിക്കോട്: മലബാർ നാച്ച്വറൽ ഹിസ്റ്ററി സ്വസൈറ്റി. {{cite book}}: Cite has empty unknown parameters: |accessyear=, |accessmonth=, |chapterurl=, and |coauthors= (help); Unknown parameter |month= ignored (help)CS1 maint: multiple names: editors list (link)
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 37. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. Savela, Markku. "Pseudocoladenia Shirôzu & Saigusa, 1962". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4. E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 120.
  5. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 112.
  6.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 65–67.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ചെമ്പരപ്പൻ&oldid=3923632" എന്ന താളിൽനിന്ന് ശേഖരിച്ചത്