ചൂരക്കാട്ടുകര

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

തൃശ്ശൂർ ജില്ലയിലെ പുഴയ്ക്കൽ ബ്ലോക്കിൽ ഉൾപ്പെടുന്ന അടാട്ട് ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമം. തൃശൂർ പൂരത്തിലെ ഘടക പൂരങ്ങളിൽ പങ്കാളിയായ ചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

ചൂരക്കാട്ടുകര
ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻ
680555
Vehicle registrationKL-
അടുത്തുള്ള നഗരംതൃശ്ശൂർ
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി

തൃശ്ശൂർ നഗരത്തിൽ നിന്ന് കുന്നംകുളത്തേക്ക് പോകുന്ന തൃശ്ശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ ഏഴ് കിലോമീറ്റർ പിന്നിട്ടാൽ ചൂരക്കാട്ടുകര ഗ്രാമമായി. കിഴക്ക് കുറ്റൂർ ഗ്രാമവും, തെക്ക് മുതുവറയും, പടിഞ്ഞാറ് അമല നഗറും, വടക്ക് പേരാമംഗലം ഗ്രാമവുമാണ് ചൂരക്കാട്ടുകരയുടെ അതിരുകൾ. അടാട്ട് ഗ്രാമപഞ്ചായത്തിലെ അഞ്ചും ആറും വാർഡുകൾ ചൂരക്കാട്ടുകരയെ പ്രതിനിധാനം ചെയ്യുന്നു.

സ്ഥാപനങ്ങൾ

തിരുത്തുക
  • മാനവ സേവ കണ്ണാശുപത്രി
  • ജി. യു. പി. എസ്. ചൂരക്കാട്ടുകര

ആരാധനാലയങ്ങൾ

തിരുത്തുക
  • രാമഞ്ചിറ ക്ഷേത്രം
  • പാറേക്കാവ് ഭദ്രകാളി ക്ഷേത്രം
  • ചൂരക്കാട്ടുകര ജുമ മുസ്ജിദ്



"https://ml.wikipedia.org/w/index.php?title=ചൂരക്കാട്ടുകര&oldid=4144813" എന്ന താളിൽനിന്ന് ശേഖരിച്ചത്