ചുംഫോൺ (തായ്: ชุมพร) തായ്‌ലൻഡ് ഉൾക്കടലിൽ മേഖലയിൽ സ്ഥിതിചെയ്യുന്ന തായ്‌ലൻഡിലെ തെക്കൻ പ്രവിശ്യയാണ് (ചാങ്‌വാട്ട്).[5] പ്രച്വാപ്പ് ഖിരി ഖാൻ, സൂറത്ത് താനി, റാനോങ് എന്നിവയാണ് ഇതിൻറെ അയൽ പ്രവിശ്യകൾ. പടിഞ്ഞാറ് വശത്ത് ഇത് ബർമീസ് പ്രവിശ്യയായ തനിന്തരിയുടെ അതിർത്തിയാണ്.

ചുംഫോൺ പ്രവിശ്യ

ชุมพร
Other transcription(s)
 • Southern Thaiชุมพร (pronounced [t͡ɕûm.pʰɔ̂ːn])
മു കോ ചുംഫോൺ ദേശീയോദ്യാനം
പതാക ചുംഫോൺ പ്രവിശ്യ
Flag
Official seal of ചുംഫോൺ പ്രവിശ്യ
Seal
Motto(s): 
"ประตูภาคใต้ ไหว้เสด็จในกรมฯ ชมไร่กาแฟ แลหาดทรายรี ดีกล้วยเล็บมือ ขึ้นชื่อรังนก" ("Gateway to the South. Worship the Prince (Chumphon Khet Udomsak). See the coffee plantations and Sai Ri Beach. Famed for the fingernail bananas and bird's nest")
Map of Thailand highlighting Chumphon province
Map of Thailand highlighting Chumphon province
CountryThailand
CapitalChumphon
ഭരണസമ്പ്രദായം
 • GovernorTeera Anantaseriwittaya
(since  October 2020)
വിസ്തീർണ്ണം
 • ആകെ6,009 ച.കി.മീ.(2,320 ച മൈ)
•റാങ്ക്Ranked 37th
ജനസംഖ്യ
 (2018)[2]
 • ആകെ510,963
 • റാങ്ക്Ranked 54th
 • ജനസാന്ദ്രത85/ച.കി.മീ.(220/ച മൈ)
 • സാന്ദ്രതാ റാങ്ക്Ranked 56th
Human Achievement Index
 • HAI (2022)0.6677 "high"
Ranked 7th
GDP
 • Totalbaht 79 billion
(US$2.8 billion) (2019)
സമയമേഖലUTC+7 (ICT)
Postal code
86xxx
Calling code077
ISO കോഡ്TH-86
വെബ്സൈറ്റ്www.chumphon.go.th

ഭൂമിശാസ്ത്രം

തിരുത്തുക

മലായ് ഉപദ്വീപിനെ തായ്‌ലൻഡിൻ്റെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന ഒരു ഇടുങ്ങിയ ഭൂഭാഗമായ ക്രാ ഇസ്ത്മസിലാണ് ചുംഫോൺ പ്രവിശ്യ സ്ഥിതി ചെയ്യുന്നത്. ഇതിൻറെ പടിഞ്ഞാറ് വശത്ത് ഫൂക്കറ്റ് പർവതനിരയുടെ കുന്നുകളും അതിൻ്റെ വടക്കൻ തുടർച്ചയായ ടെനാസെരിം കുന്നുകളും സ്ഥിതിചെയ്യുന്നു. കിഴക്ക് ഭാഗത്ത് ഇതിന് തായ്‌ലൻഡ് ഉൾക്കടലിനോട് ചേർന്നുള്ള തീരപ്രദേശമാണുള്ളത്. ഫാറ്റോ ജില്ലയിൽ നിന്ന് ഉത്ഭവിക്കുന്ന ലാങ് സുവാൻ നദിയാണ് ഈ പ്രവിശ്യയിലൂടെ ഒഴുകുന്ന പ്രധാന നദി. 222 കിലോമീറ്റർ നീളമുള്ള (138 മൈൽ) തീരപ്രദേശം, 44 ദ്വീപുകളടങ്ങിയ ചുംഫോൺ ദ്വീപസമൂഹം എന്നിവയുള്ള ചുംഫോൺ പ്രവിശ്യയിൽ വെള്ളച്ചാട്ടങ്ങൾ, പ്രശാന്തമായ ബീച്ചുകൾ, ഹരിത വനങ്ങൾ, കണ്ടൽക്കാടുകൾ, നദികൾ എന്നിവയുണ്ട്.[6] പ്രവിശ്യയിലെ മൊത്തം വനപ്രദേശം 1,288 ചതുരശ്ര കിലോമീറ്റർ (497 ചതുരശ്ര മൈൽ) അല്ലെങ്കിൽ പ്രവിശ്യാ പ്രദേശത്തിൻറെ 21.5 ശതമാനം ആണ്.[7] "ഗേറ്റ്‌വേ ടു ദ സൗത്ത്" എന്ന അപരനാമത്തിലും ചുംഫോൺ പ്രവിശ്യ അറിയപ്പെടുന്നു.

ദേശീയോദ്യാനങ്ങൾ

തിരുത്തുക

പ്രവിശ്യയിലെ രണ്ട് ദേശീയോദ്യാനങ്ങളും മറ്റ് ഒമ്പത് ദേശീയോദ്യാനങ്ങളും തായ്‌ലൻഡിൻ്റെ സംരക്ഷിത പ്രദേശങ്ങളുടെ മേഖല 4 ൽ (സൂറത്ത് താനി) ഉൾപ്പെടുന്നു.

വന്യജീവി സങ്കേതങ്ങൾ

തിരുത്തുക

ഇവിടെയുള്ള നാല് വന്യജീവി സങ്കേതങ്ങളും മറ്റ് മൂന്ന് വന്യജീവി സങ്കേതങ്ങളും ചേർത്ത് തായ്‌ലൻഡിൻ്റെ സംരക്ഷിത പ്രദേശങ്ങളുടെ മേഖല 4 (സൂറത്ത് താനി) സൃഷ്ടിക്കപ്പെട്ടിരിക്കുന്നു..

  • ഖുവാൻ മായെ യായ് മോൺ വന്യജീവി സങ്കേതം, 464 ചതുരശ്ര കിലോമീറ്റർ (179 ചതുരശ്ര മൈൽ)[10]:4
  • തുങ് രായ-നാ സാക് വന്യജീവി സങ്കേതം, 338 ചതുരശ്ര കിലോമീറ്റർ (131 ചതുരശ്ര മൈൽ)[11]:9
  • പ്രിൻസ് ചുംഫോൺ സൗത്ത് പാർക്ക് വന്യജീവി സങ്കേതം, 315 ചതുരശ്ര കിലോമീറ്റർ (122 ചതുരശ്ര മൈൽ)[12]:3
  • പ്രിൻസ് ചുംഫോൺ നോർത്ത് പാർക്ക് (താഴെ) വന്യജീവി സങ്കേതം, 287 ചതുരശ്ര കിലോമീറ്റർ (111 ചതുരശ്ര മൈൽ)[13]:3

ചരിത്രം

തിരുത്തുക

ചുംഫോൺ പ്രവിശ്യയുടെ തെക്കൻ ഭാഗം യഥാർത്ഥത്തിൽ ലാങ് സുവാൻ എന്ന പേരിൽ ഒരു പ്രത്യേക പ്രവിശ്യയായിരുന്നു. 1932-ൽ ഇത് ചുംഫോണിൽ ഉൾപ്പെടുത്തി.[14]

1989 നവംബറിൽ പ്രവിശ്യയെ ശക്തമായി ബാധിച്ച ഗേ ചുഴലിക്കാറ്റിൽ 529 പേർ കൊല്ലപ്പെടുകയും 160,000 പേർ ഭവനരഹിതരാകുകയും, 7,130 ചതുരശ്ര കിലോമീറ്റർ (2,753  ചതുരശ്ര മൈൽ) കൃഷിഭൂമി നശിക്കുകയും ചെയ്തു. ചുഴലിക്കാറ്റിൻറെ ശക്തിയിൽ തായ്‌ലൻഡിൽ എത്തിയ ഒരേയൊരു ഉഷ്ണമേഖലാ കൊടുങ്കാറ്റായിരുന്നു ഗേ. സമീപത്തെ ബർമയിൽ നിന്ന് (മ്യാൻമർ) തെക്കോട്ട് നീങ്ങുന്ന ബർമ്മക്കാർ, റോഹിങ്ക്യകൾ എന്നിവരെ കടത്തിവിടുന്ന നിരവധി രഹസ്യ വഴിയുള്ള സ്റ്റേഷനുകളിൽ ഒന്നാണ് ചുംഫോൺ പ്രവിശ്യ. ബർമീസ് പ്രവിശ്യയായ തനിന്തരിയുടെ അതിർത്തിയാണ് ചുംഫോൺ പ്രവിശ്യ.[15][16][17]

സ്ഥലനാമം

തിരുത്തുക

"ചുംഫോൺ" എന്ന പേരിൻ്റെ ഉത്ഭവത്തെക്കുറിച്ച് രണ്ട് വ്യത്യസ്ത സിദ്ധാന്തങ്ങൾ നിലനിൽക്കുന്നു. ഇതിലൊരു സിദ്ധാന്തം Chumnumphon (ലിറ്റ്.,ശക്തിസ്വരൂപിക്കൽ) എന്ന പദത്തിൽ നിന്നാണ് ഇത് ഉത്ഭവിച്ചത് എന്നാണ്. ചുംഫോൺ ഒരു അതിർത്തി നഗരമായിരുന്നു എന്ന വസ്തുതയിൽ നിന്നാവാം ഇത് ഉരുത്തിരിഞ്ഞത്. മറ്റൊരു സിദ്ധാന്തം അവകാശപ്പെടുന്നത് ഈ പ്രവിശ്യയിൽ ധാരാളമായി കാണപ്പെടുന്ന മഡുവ ചുംഫോൺ (มะเดื่อชุมพร) എന്ന പ്രാദേശിക വൃക്ഷത്തിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത് എന്നാണ്.

സാമ്പത്തികം

തിരുത്തുക

താ സെ ജില്ലയിലെ ബാൻ പൻവാളിലെ കാപ്പി വളരുന്ന താഴ്‌വരയിൽ 178,283 റോബസ്റ്റ കാപ്പിത്തോട്ടങ്ങൾ ഉൾപ്പെടുന്നു. ഇത് പ്രതിവർഷം 24 ദശലക്ഷം ടണ്ണിലധികം കാപ്പിക്കുരു ഉത്പാദിപ്പിക്കുന്നു. തായ്‌ലൻഡിൻ്റെ മൊത്തം കാപ്പി ഉൽപാദനത്തിൻ്റെ 60 ശതമാനവും ചുംഫോൺ പ്രവിശ്യയാണ് സംഭാവന ചെയ്യുന്നത്. പ്രാദേശിക ബ്രാൻഡുകളിൽ താംസിംഗ്, എസ്ടി ചുംഫോൺ, ഖാവോ താ-ലു ചുംഫോൺ എന്നിവ ഉൾപ്പെടുന്നു. [18] കൂടാതെ, ചന്തബുരിക്ക് ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ ദുരിയാൻ പഴം വളരുന്ന പ്രദേശമുള്ള പ്രവിശ്യയായി ചുംഫോൺ കണക്കാക്കപ്പെടുന്നു.

  1. Advancing Human Development through the ASEAN Community, Thailand Human Development Report 2014, table 0:Basic Data (PDF) (Report). United Nations Development Programme (UNDP) Thailand. pp. 134–135. ISBN 978-974-680-368-7. Retrieved 17 January 2016, Data has been supplied by Land Development Department, Ministry of Agriculture and Cooperatives, at Wayback Machine.{{cite report}}: CS1 maint: postscript (link)[പ്രവർത്തിക്കാത്ത കണ്ണി]
  2. "รายงานสถิติจำนวนประชากรและบ้านประจำปี พ.ศ.2561" [Statistics, population and house statistics for the year 2018]. Registration Office Department of the Interior, Ministry of the Interior (in തായ്). 31 December 2018. Archived from the original on 14 June 2019. Retrieved 20 June 2019.
  3. "ข้อมูลสถิติดัชนีความก้าวหน้าของคน ปี 2565 (PDF)" [Human Achievement Index Databook year 2022 (PDF)]. Office of the National Economic and Social Development Council (NESDC) (in thai). Retrieved 12 March 2024, page 25{{cite web}}: CS1 maint: postscript (link) CS1 maint: unrecognized language (link)
  4. "Gross Regional and Provincial Product, 2019 Edition". <> (in ഇംഗ്ലീഷ്). Office of the National Economic and Social Development Council (NESDC). July 2019. ISSN 1686-0799. Retrieved 22 January 2020.
  5. "Chumphon". Tourism Authority of Thailand (TAT). Archived from the original on 26 November 2015. Retrieved 4 November 2015.
  6. Chinmaneevong, Chadamas (2016-01-27). "Unpretentious beauty". Bangkok Post. Retrieved 27 January 2016.
  7. "ตารางที่ 2 พี้นที่ป่าไม้ แยกรายจังหวัด พ.ศ.2562" [Table 2 Forest area Separate province year 2019]. Royal Forest Department (in Thai). 2019. Retrieved 6 April 2021, information, Forest statistics Year 2019{{cite web}}: CS1 maint: postscript (link) CS1 maint: unrecognized language (link)
  8. "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Archived from the original on 3 November 2022. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)
  9. "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Archived from the original on 3 November 2022. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)
  10. "ตาราง 5 พื้นที่เขตรักษาพันธุ์สัตว์ป่า พ.ศ. 2562" [Table 5 Wildlife Sanctuary Areas in 2019] (PDF). Department of National Parks, Wildlife Sanctuaries and Plant Conservation (in Thai). 2019. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)
  11. "ตาราง 5 พื้นที่เขตรักษาพันธุ์สัตว์ป่า พ.ศ. 2562" [Table 5 Wildlife Sanctuary Areas in 2019] (PDF). Department of National Parks, Wildlife Sanctuaries and Plant Conservation (in Thai). 2019. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)
  12. "ตาราง 5 พื้นที่เขตรักษาพันธุ์สัตว์ป่า พ.ศ. 2562" [Table 5 Wildlife Sanctuary Areas in 2019] (PDF). Department of National Parks, Wildlife Sanctuaries and Plant Conservation (in Thai). 2019. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)
  13. "ตาราง 5 พื้นที่เขตรักษาพันธุ์สัตว์ป่า พ.ศ. 2562" [Table 5 Wildlife Sanctuary Areas in 2019] (PDF). Department of National Parks, Wildlife Sanctuaries and Plant Conservation (in Thai). 2019. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)
  14. พระบรมราชโองการ ประกาศ ยุบรวมท้องที่บางมณฑลและบางจังหวัด (PDF). Royal Gazette (in തായ്). 48 (ก): 576–578. February 21, 1932. Archived from the original (PDF) on April 9, 2008.
  15. "Putrajaya's migrant deluge woes", The Star, Kuala Lumpur, 13 May 2015, http://www.thestar.com.my/News/Nation/2015/05/13/Putrajayas-migrant-deluge-woes-Emergency-meetings-held-to-find-solutions/
  16. "Chumphon headman charged with human trafficking". The Nation. 17 May 2015. Archived from the original on 12 December 2017. Retrieved 11 December 2017.
  17. "Raid by Thai Police Exposes Human Trafficking Ring". The Irrawaddy. Associated Press. 9 July 2014. Retrieved 11 December 2017.
  18. Chinmaneevong, Chadamas (2016-01-27). "Unpretentious beauty". Bangkok Post. Retrieved 27 January 2016.
"https://ml.wikipedia.org/w/index.php?title=ചുംഫോൺ_പ്രവിശ്യ&oldid=4139620" എന്ന താളിൽനിന്ന് ശേഖരിച്ചത്