റാനോങ് പ്രവിശ്യ
റാനോങ് (തായ്: ระนอง [rá.nɔ̄ːŋ]. റയോങ് പ്രവിശ്യയുമായി തെറ്റിദ്ധരിക്കേണ്ടതില്ല) തായ്‌ലൻഡിൻ്റെ തെക്കൻ പ്രവിശ്യകളിലൊന്നാണ് (ചാങ്‌വാട്ട്). ഇത് ആൻഡമാൻ കടലിൻ്റെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്നു. എല്ലാ തായ് പ്രവിശ്യകളെയും അപേക്ഷിച്ച് ഏറ്റവും കുറച്ച് നിവാസികളാണ് ഇവിടെയുള്ളത് എന്നതിനാൽ ഇത് ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള തായ് പ്രവിശ്യയായി മാറുന്നു. ചുംഫോൺ, സൂറത്ത് താനി, ഫാങ് ങ്ക എന്നിവയാണ് റാനോങ്ങിൻ്റെ അയൽ പ്രവിശ്യകൾ. പടിഞ്ഞാറ്, ഇത് മ്യാൻമറിലെ കവ്താങ്, തനിന്തരി എന്നിവയുമായി അതിർത്തി പങ്കിടുന്നു.
Ranong ระนอง | |||
---|---|---|---|
Other transcription(s) | |||
• Southern Thai | ระนอง (ഫലകം:Ipa-th) | ||
Kam Tok island | |||
| |||
Motto(s): คอคอดกระ ภูเขาหญ้า กาหยูหวาน ธารน้ำแร่ มุกแท้เมืองระนอง ("The Kra Isthmus. Grassy hills. Sweet cashews. Mineral streams. The true pearl, Ranong City.") | |||
Map of Thailand highlighting Ranong province | |||
Country | Thailand | ||
Capital | Ranong | ||
• Governor | Somkiat Sisanet (since October 2020) | ||
• ആകെ | 3,298 ച.കി.മീ.(1,273 ച മൈ) | ||
•റാങ്ക് | Ranked 59th | ||
(2018)[2] | |||
• ആകെ | 191,868 | ||
• റാങ്ക് | Ranked 77th | ||
• ജനസാന്ദ്രത | 58/ച.കി.മീ.(150/ച മൈ) | ||
• സാന്ദ്രതാ റാങ്ക് | Ranked 70th | ||
• HAI (2022) | 0.6291 "somewhat low" Ranked 56th | ||
• Total | baht 27 billion (US$0.9 billion) (2019) | ||
സമയമേഖല | UTC+7 (ICT) | ||
Postal code | 85xxx | ||
Calling code | 077 | ||
ISO കോഡ് | TH-85 | ||
വെബ്സൈറ്റ് | www |
ഭൂമിശാസ്ത്രം
തിരുത്തുകതായ്ലൻഡിനെ മലായ് ഉപദ്വീപുമായി ബന്ധിപ്പിക്കുന്ന ഏകദേശം 44 കിലോമീറ്റർ (27 മൈൽ) മാത്രം വീതിയുള്ളതും ഫൂക്കറ്റ് പർവതനിരയുടെ പടിഞ്ഞാറ് ഭാഗത്തുള്ളതുമായ ക്രാ ഇസ്ത്മസ് എന്ന ഇടുങ്ങിയ കരയിലാണ് റാനോങ് പ്രവിശ്യ സ്ഥിതി ചെയ്യുന്നത്. ആൻഡമാൻ കടലിൽ ഇതിന് ഒരു നീണ്ട തീരപ്രദേശമുണ്ട്. ഈ പ്രവിശ്യയും ട്രാറ്റ് പ്രവിശ്യയും ചേർന്ന് തായ്‌ലൻഡിലെ ഏറ്റവും ഈർപ്പമുള്ള സ്ഥലങ്ങളിൽ ഒന്നായി അറിയപ്പെടുന്ന ഇവിടെ ഏകദേശം എട്ട് മാസത്തോളം നീണ്ടുനിൽക്കുന്ന മഴക്കാലമാണുള്ളത്.[5] ഏറ്റവും കുറവ് ജനസംഖ്യയുള്ള പ്രവിശ്യയാണ് റാനോങ്. മൊത്തം വനമേഖല 1,726 ചതുരശ്ര കിലോമീറ്റർ (666 ചതുരശ്ര മൈൽ) അല്ലെങ്കിൽ പ്രവിശ്യാ പ്രദേശത്തിൻ്റെ 53.5 ശതമാനം ആയ ഈ പ്രവിശ്യയുടെ 67 ശതമാനം പർവതപ്രദേശവുമാണ്.[6] മുൻ വർഷങ്ങളിൽ പ്രധാന വ്യവസായം വെളുത്തീയ ഖനനമായിരുന്നു, എന്നാൽ മിക്ക ഖനികളും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. റബ്ബർ, കശുവണ്ടി എന്നിവയ്‌ക്കൊപ്പം പോർസലൈൻ ഉൽപാദനത്തിനായി ഉപയോഗിക്കുന്ന വെള്ള കളിമണ്ണ് ഖനനവും മത്സ്യബന്ധനവുമാണ് ഇപ്പോൾ ഇവിടുത്തെ പ്രധാന വ്യവസായങ്ങൾ.
ചരിത്രം
തിരുത്തുകറാനോങ് പ്രവിശ്യ ഒരിക്കൽ അയുത്തായ കാലഘട്ടത്തിലെ (1350-1767) ചുംഫോണിൻ്റെ ഒരു ഡെപ്യൂട്ടി പട്ടണമായിരുന്നു.[7] ബർമ്മയിൽ നിന്ന് ചുംഫോണിനെ സംരക്ഷിച്ച ഒരു ചെറിയ, പർവതപ്രദേശമായിരുന്നു അക്കാലത്ത് അത്. വെളുത്തീയം കണ്ടെത്തുന്നത് വരെ ജനസംഖ്യ നന്നേ കുറവായിരുന്ന ഈ പ്രദേശത്ത് പല നഗരങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും ആളുകൾ വെളുത്തീയ വ്യാപാരം നടത്താനായി റാനോംഗ് സന്ദർശിക്കാൻ തുടങ്ങി. "ധാതുക്കൾ നിറഞ്ഞത്" എന്നർത്ഥം വരുന്ന റേ നോങ്ങിൻ്റെ (แร่นอง) വികലമായ രൂപമായ റാനോങ് എന്ന പേരിനും ഇത് കാരണമായി.[8] പട്ടണത്തിൻറെ പേരുമായി ബന്ധപ്പെട്ട് റാനോങ്ങിൻ്റെ ഭരണാധികാരി ലുവാങ് റാനോങ് (തായ്: หลวงระนอง) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
രത്തനകോസിൻ യുഗത്തിൻ്റെ (1781-ഇപ്പോൾ) തുടക്കത്തിൽ, ഒരു സമ്പന്ന ചൈനീസ് വ്യാപാരിയായിരുന്ന ഖോ സു ജിയാങ് റാനോങ്ങിലെ വെളുത്തീയ വ്യവസായത്തിൻറെ ഭൂരിഭാഗം ഓഹരിയും വാങ്ങിയതോടെ നംഗ്‌ലാവോ രാജാവ് (രാമ മൂന്നാമൻ) ലുവാങ് രത്താന സെട്ടി (തായ്: หลวงรัตนเศรษฐี) എന്ന സ്ഥാനപ്പേരോടെ അദ്ദേഹത്തെ പ്രദേശത്തിൻ്റെ നികുതി പിരിവുകാരനായി നിയമിച്ചു. 1854-ൽ ലുവാങ് റാനോങ് മരണമടഞ്ഞു മോങ്‌കുട്ട് രാജാവ് (രാമ IV) ഖോ സു ജിയാങ്ങിനെ ആ സ്ഥാനത്തേക്ക് ഉയർത്തുകയും അദ്ദേഹത്തെ ഫ്രാ രത്താന സെട്ടിയായി (Thai: พระรัตนเศรษฐี).സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. അപ്പോഴേക്കും, റാനോങ്ങിൻ്റെ സമ്പത്ത് വളരെയധികം വർദ്ധിക്കുകയും നികുതി തലസ്ഥാനത്തിൻ്റെ ഒരു പ്രധാന വരുമാന സ്രോതസ്സാ മാറുകയും ചെയ്തതോടെ 1877-ൽ രാജാവ് ചുലലോങ്കോൺ (രാമ V) റാനോങ്ങിനെ പ്രവിശ്യാ പദവിയിലേക്ക് ഉയർത്തുകയും, ചുംഫോണിന് വിരുദ്ധമായി ബാങ്കോക്കിലേയ്ക്ക് നേരിട്ട് മറുപടി നൽകിക്കൊണ്ട് ഫ്രാ രത്തന സെട്ടിയെ പുതിയ പ്രവിശ്യയുടെ ആദ്യത്തെ ഗവർണർ ആയി നിയമിക്കുകയും ചെയ്തു.[9]
ഒന്നാം ആംഗ്ലോ-ബർമീസ് യുദ്ധത്തിനുശേഷം, ബ്രിട്ടീഷുകാർ ടെനാസെറിമിൻ്റെയും ക്രാബുരി നദിയുടെയും നിയന്ത്രണം ഏറ്റെടുത്തപ്പോൾ, സിയാമിനും ബ്രിട്ടീഷ് നിയന്ത്രിത ബർമ്മയ്ക്കും ഇടയിലുള്ള ഒരു അതിർത്തി രേഖയായി ഇത് മാറുകയും പിന്നീട് ചരക്കുകൾ കൈമാറുന്ന ഒരു പ്രധാന അതിർത്തി നഗരമായി റാനോംഗ് മാറുകയും ചെയ്തു. അത് ഇന്നും നിലനിൽക്കുന്ന ഒരു പദവിയാണ്.
മലായ് ഉപദ്വീപിലെ ഏറ്റവും ഇടുങ്ങിയ ഭാഗമായ (44 കിലോമീറ്റർ) ക്രാ ഇസ്ത്മസിൽ സ്ഥിതി ചെയ്യുന്നതിനാൽ, ഈ പ്രദേശത്തിലൂടെ ഒരു കനാലിനുള്ള നിർദ്ദേശം പ്രത്യേകിച്ച് ഫ്രഞ്ചുകാർ വളരെക്കാലമായി നിർദ്ദേശിച്ചിരുന്നു. വിജയകരമാണെങ്കിൽ, യൂറോപ്പിൽ നിന്ന് ചൈനയിലേക്കുള്ള യാത്ര മലായ് ഉപദ്വീപ് ചുറ്റി സഞ്ചരിക്കുന്നതിനുപകരം ഈ വഴിയിലൂടെ വേഗത്തിലാകുമായിരുന്നു. അക്കാലത്ത് ബ്രിട്ടൻ്റെ ഉടമസ്ഥതയിലുള്ള സിംഗപ്പൂരിലെയും പെനാങ്ങിലെയും തുറമുഖങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് ഇത് ഭീഷണിയായി കാണപ്പെട്ടതിനാൽ പദ്ധതി താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർബന്ധിതരായി.
രണ്ടാം ലോകമഹായുദ്ധത്തിൻ്റെ അവസാനത്തിൽ, ബ്രിട്ടീഷ് അനുവാദമില്ലാതെ അത്തരമൊരു കനാൽ കുഴിക്കുന്നതിൽ നിന്ന് തായ്‌ലൻഡിനെ വിലക്കുന്ന ഒരു ബ്രിട്ടീഷ് ഉടമ്പടിയിൽ ഇരുവിഭാഗവും ഒപ്പുവച്ചു. 1954-ൽ ഈ ഉടമ്പടി പിൻവലിച്ചു.[10] അതിനുശേഷം പ്രധാനമന്ത്രി പ്രയുത് ചാൻ-ഓ-ച 2018 ൽ ഇത് സർക്കാർ മുൻഗണനയല്ലെന്ന് പറഞ്ഞെങ്കിലും കനാൽ പദ്ധതി നിർദ്ദേശിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നത് ഇന്നും തുടരുന്നു.[11]
അവലംബം
തിരുത്തുക- ↑ Advancing Human Development through the ASEAN Community, Thailand Human Development Report 2014, table 0:Basic Data (PDF) (Report). United Nations Development Programme (UNDP) Thailand. pp. 134–135. ISBN 978-974-680-368-7. Archived from the original (PDF) on 2019-08-01. Retrieved 17 January 2016, Data has been supplied by Land Development Department, Ministry of Agriculture and Cooperatives, at Wayback Machine.
{{cite report}}
: CS1 maint: postscript (link) - ↑ "รายงานสถิติจำนวนประชากรและบ้านประจำปี พ.ศ.2561" [Statistics, population and house statistics for the year 2018]. Registration Office Department of the Interior, Ministry of the Interior (in തായ്). 31 December 2018. Archived from the original on 2019-06-14. Retrieved 20 June 2019.
- ↑ "ข้อมูลสถิติดัชนีความก้าวหน้าของคน ปี 2565 (PDF)" [Human Achievement Index Databook year 2022 (PDF)]. Office of the National Economic and Social Development Council (NESDC) (in thai). Retrieved 12 March 2024, page 62
{{cite web}}
: CS1 maint: postscript (link) CS1 maint: unrecognized language (link) - ↑ "Gross Regional and Provincial Product, 2019 Edition". <> (in ഇംഗ്ലീഷ്). Office of the National Economic and Social Development Council (NESDC). July 2019. ISSN 1686-0799. Retrieved 22 January 2020.
- ↑ "Ranong". Tourism Authority of Thailand (TAT). Archived from the original on 2015-09-08. Retrieved 26 May 2015.
- ↑ "ตารางที่ 2 พี้นที่ป่าไม้ แยกรายจังหวัด พ.ศ.2562" [Table 2 Forest area Separate province year 2019]. Royal Forest Department (in Thai). 2019. Retrieved 6 April 2021, information, Forest statistics Year 2019
{{cite web}}
: CS1 maint: postscript (link) CS1 maint: unrecognized language (link) - ↑ Ministry of Culture (26 March 2017). "พัฒนาการทางประวัติศาสตร์ระนอง". Retrieved 20 August 2019.
- ↑ Provincial Community Development Office of Ranong (4 October 2016). "ประวัติความเป็นมา". Retrieved 20 August 2019.
- ↑ Ministry of Culture (26 March 2017). "พัฒนาการทางประวัติศาสตร์ระนอง". Retrieved 20 August 2019.
- ↑ "Proposed Thai canal project: Between myth and reality". Malay Mail. 28 June 2013. Retrieved 20 August 2019.
- ↑ "Proposed Kra Canal not priority project for Thai govt". The Straits Times. 13 February 2018. Retrieved 20 August 2019.