മു കോ ചുംഫോൺ ദേശീയോദ്യാനം

മു കോ ചുംഫോൺ ദേശീയോദ്യാനം ( തായ് : อุทยาน แห่อนแห่งชัติ หมู่ เกาะ ชุมพร) തായ്ലാന്റിലെ ചുംഫോൺ പ്രവിശ്യയുടെ ഭാഗമായ ഗൾഫ് ദ്വീപ് തായ്ലാന്റിലെ ഒരു കൂട്ടം ദ്വീപുകളിലായി സ്ഥിതിചെയ്യുന്നു. ഹദ് സായി റി ഈ ദേശീയോദ്യാനത്തിന്റെ പഴയ പേര് ആയിരുന്നു.[1] ഏകദേശം 323.76 ചതുരശ്ര കിലോമീറ്ററുള്ള ഈ പ്രദേശം1989- ൽ വനംവകുപ്പിന്റെ ഒരു ദേശീയോദ്യാനമായി മാറുകയും "മു കോ ചുംഫോൺ എന്ന് പുനർനാമകരണവും ചെയ്തു. നാഷണൽ പാർക്കിൽ നിരവധി തരത്തിലുള്ള പ്രകൃതി വിഭവങ്ങൾ കാണപ്പെടുന്നു. ഇവിടെ മലകളിലും വലിയ ദ്വീപുകളിലും കാണപ്പെടുന്ന വനങ്ങൾ പ്രധാനമായും ഉഷ്ണമേഖലാ മഴക്കാടുകളാണ്. പല ജീവജാലങ്ങളുടേയും വാസസ്ഥലമാണ് ഈ ദേശീയോദ്യാനം.

Mu Ko Chumphon National Park

ഹാറ്റ് തുങ്ങ് മക്ഹാം, ആംഫോയി മെയിങ് -ലെ ഹാറ്റ് സായ് റി, ആംഫൊയി തുംഗ് ടാകോ -ലെ ഹാറ്റ് അരുണോതൈ, ആംഫൊയി ലാങ് സ്വാൻ -ലെ ഹാറ്റ് ടോംഗ് ക്രോക് എന്നീ മനോഹരമായ ദ്വീപുകൾ ഇവിടെ സ്ഥിതിചെയ്യുന്നു. ഏകദേശം 40 ദ്വീപുകൾ ഇവിടെ കാണപ്പെടുന്നു. ബീച്ചുകൾ, വെളുത്ത മണലുകൾ, തെളിനീർ, നിരവധി വർണശബളമായ പവിഴപ്പുറ്റുകൾ, നീന്തൽ, സ്നോർക്കെലിംഗ്, സ്കൂ ഡൈവിംഗ് എന്നിവ ഇവിടത്തെ പ്രത്യേകതകളാണ്. ഈ രണ്ട് ദ്വീപുകളിൽ സ്വിഫ്റ്റ്ലെറ്റുകളുടെ ആവാസ കേന്ദ്രങ്ങളാണ്. പക്ഷികളുടെ കൂടുകൾ birds' nest soup ഉപയോഗിക്കുന്നു.

അവലംബംതിരുത്തുക

  1. http://www.t-globe.com/1047